Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ അവതരിപ്പിക്കും മുൻപെ നോക്കിയ 6 വില വിവരങ്ങൾ പുറത്ത്

nokia-6

ഏറെ കാത്തിരിപ്പിനു ശേഷം നോക്കിയയുടെ ആദ്യ ആൻഡ്രോയ്ഡ് ഫോൺ ഇന്ത്യയിലെത്തി. ഇതിനിടെ ഹാൻഡ്സെറ്റ് ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കും മുൻപെ വില വിവരങ്ങൾ പുറത്തായി. ആമസോൺ ഇന്ത്യയാണ് നോക്കിയ ആൻഡ്രോയ്ഡ് ഫോണുകൾ വിതരണം ചെയ്യുന്നത്. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം നോക്കിയ 6 ന്റെ ഇന്ത്യയിലെ വില 14,999 രൂപയാണ്.

ഫിന്നിഷ് കമ്പനി എച്ച്എംഡി ഗ്ലോബൽ ചൈനയിലാണ് നോക്കിയ 6 ആൻഡ്രോ‍യ്ഡ് ഫോൺ ആദ്യമായി അവതരിപ്പിച്ചത്. അന്ന് വില 1699 യുവാനായിരുന്നു (246 ഡോളർ, ഏകദേശം 16760 രൂപ). എന്നാൽ ഈ ഹാൻഡ്സെറ്റ് ഇന്ത്യയിൽ എത്തുന്നത് ഇതിലും വില കുറച്ചാണ്.

nokia-6-china

നോക്കിയ 6 എന്ന് പേരിട്ടിരിക്കുന്ന ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഒഎസിലുള്ള ഫോൺ നിർമിച്ചിരിക്കുന്നത് ഫോക്സ്കോൺ ആണ്. ലോകത്തിലെ ഒന്നാം നമ്പർ സ്മാർട്ട്ഫോൺ ബ്രാൻഡായിരുന്ന നോക്കിയ ആൻഡ്രോയ്ഡ് ഒഎസ് ഹാൻഡ്സെറ്റുകൾ വ്യാപകമായതോടെയാണ് താഴോട്ടുപോയത്.

അലുമിനിയം മെറ്റൽ ബോഡി, 2.5ഡി ഗൊറില്ല ഗ്ലാസ്, ഫിംഗർ പ്രിന്റ് സ്കാനർ, ഹോം ബട്ടൺ, ബാക്ക്‌ലൈറ്റ് സംവിധാനമുള്ള കീപാഡ്, വലതു ഭാഗത്ത് പവർ ബട്ടൺ, ശബ്ദ നിയന്ത്രണ ബട്ടൺ, സിം കാർഡ് സ്ലോട്ട് ഇടതു ഭാഗത്താണ്. മൈക്രോ യുഎസ്ബി 2.0 പോർട്ട്, യുഎസ്ബി ഒടിജി എന്നിവ പ്രധാന ഫീച്ചറുകളാണ്.

nokia-6-amazon

5.5 ഇഞ്ച് ഡിസ്പ്ലെ, ക്വാല്‍കം സ്നാപ്ഡ്രാഗൻ 430 പ്രോസസർ, 3ജിബി റാം, 32 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് ഉയർത്താം. ഇരട്ട ആംബ്ലിഫയറുള്ള ഓഡിയോ സിസ്റ്റത്തിൽ ഡോൾബി അറ്റ്മോസ് ടെക്നോളജിയുമുണ്ട്.

Nokia-6

പ്രധാന ക്യാമറ 16 മെഗാപിക്സലാണ് ( f/2.0 അപേച്ചർ, ഇരട്ട എൽഇഡി ഫ്ലാഷ്), എട്ടു മെഗാപിക്സൽ സെൽഫി ക്യാമറ, 3000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഒഎസ് പതിപ്പ് നൂഗട്ടിലാണ് നോക്കിയ 6 പ്രവർത്തിക്കുന്നത്. 4ജി സപ്പോർട്ട് ചെയ്യുന്ന നോക്കിയ 6ൽ മിക്ക കണക്ടിവിറ്റി സംവിധാനങ്ങളും ഉണ്ട്.