Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള വിപണിയെ ഞെട്ടിച്ച് എംഫോൺ, റംസാനിനു വൻ ഓഫർ

m-phone

ലോക സ്മാർട്ഫോൺ വിപണിയിലെ പുതു തരംഗമായ എംഫോൺ കേരള വിപണിയിൽ അദ്ഭുത ഓഫറുമായി അമ്പരപ്പിക്കുന്നു. പ്രമുഖ സ്മാർട്ഫോൺ ബ്രാൻഡുകൾക്ക് വെല്ലുവിളിയാവുന്ന എക്സ്ചേഞ്ച് ഓഫറാണ് എംഫോൺ അവതരിപ്പിക്കുന്നത്. റംസാൻ പ്രമാണിച്ചു എംഫോൺ വാങ്ങാൻ മലയാളികൾക്ക് സുവർണാവസരമൊരുക്കുന്ന പ്രസ്തുത ഓഫർ ജൂൺ 23നു ആരംഭിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ പുതിയ നികുതി പരിഷ്‌കാരം (ജിഎസ്ടി) നിലവിൽ വരുന്നതിനു മുമ്പ് ഉപഭോക്താക്കൾക്ക് പരമാവധി സൗജന്യങ്ങൾ കിട്ടുന്ന രീതിയിലാണ് എംഫോണിന്റെ പുതിയ ഓഫർ. മറ്റു ബ്രാൻഡുകൾ ഉപയോഗിക്കുന്നവർക്ക് അവരുടെ പഴയ ഫോണുകൾ നൽകി എക്സ്ചേഞ്ച് ഓഫറിലൂടെ എംഫോൺ സ്വന്തമാക്കാനുള്ള അവസരമാണ് എംഫോൺ ഒരുക്കുന്നത്. കൂടാതെ ഓരോ പഴയ സ്മാർട്ഫോണിനും കമ്പനി 5000 രൂപ വരെ ഉപഭോക്താവിന് നൽകുന്നു. നിലവിൽ പഴയ ഫോണുകൾക്ക് റീടൈൽ ഷോപ്പുകൾ വഴി  ലഭിക്കുന്ന വിലക്ക് പുറമെയാണ് ഈ ഓഫർ. കേരളത്തിലെ 1200ൽ അധികം  പ്രമുഖ മൊബൈൽ റീടൈൽ ഷോപ്പുകളുമായി  സഹകരിച്ചാണ് എംഫോൺ ഈ ഓഫർ നൽകുന്നത്.

ഓഫർ പ്രാബല്യത്തിൽ വരുമ്പോൾ 40 മുതൽ 50 ശതമാനം വരെയുള്ള മലയാളി ഉപയോക്താക്കൾ എംഫോൺ ഉപയോഗിച്ചു തുടങ്ങുമെന്നാണ് കമ്പനി കണക്കു കൂട്ടുന്നത്. ഏറെ സവിശേഷതകളും മികച്ച ഫീച്ചറുകളും സ്വന്തമായുള്ള എംഫോൺ മോഡലുകൾ കേരളത്തിൽ മാത്രമാണ് ഇത്രയും മികച്ച ഒരു ഓഫർ നൽകുന്നത്.

നിലവിൽ മൂന്നു എംഫോൺ മോഡലുകളാണ് വിപണിയിലുള്ളത്. ഓരോ മോഡലുകൾക്കും ഈ ഓഫർ ബാധകമാണ്. മികച്ച സവിശേഷതകളുള്ള മോഡലുകൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനുള്ള അവസരമാണ് ഈ ഓഫറിലൂടെ എംഫോൺ നൽകുന്നത്. ഇതാദ്യമായിട്ടാണ് ഒരു സ്മാർട്ഫോൺ കമ്പനി ഇത്രയും വലിയ ഓഫർ പ്രഖ്യാപിക്കുന്നത്.

mphone-8

ഇന്ത്യയിൽ നിന്ന് ആദ്യമായി ഡെക്കാ കോർ പ്രോസസ്സർ അവതരിപ്പിച്ച മോഡലാണ് എംഫോൺ 8. വേഗതയുടെയും കൃത്യതയോടെയും കാര്യത്തിൽ ഏറെ മുന്നിലാണ് ഈ മോഡൽ. 5.5 ഫുൾ എച്ഡി ഐപിഎസ് എൽസിഡി ഡിസ്പ്ലേ 401 പിപിഐ ദൃശ്യ മിഴിവോടെ മാറ്റുമോഡലുകളിൽ നിന്നും  മുന്നേറിനിൽക്കുന്നു.  2.3 ജിഗാഹെർട്സ് ഹെലിയോ എക്സ് 20 ചിപ്സെറ്റും ഏആർഎം മാലി ടി-880 ഗ്രാഫിക്സ് പ്രോസസറും സംയോജിപ്പിച്ചിരിക്കുന്ന എംഫോൺ 8-ൽ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സൗകര്യവുമുണ്ട്. 

ഉപഭോക്താവിന് പ്രയോഗികമാകുന്ന 64 ജിബി ഇന്റേര്‍ണൽ സ്റ്റോറേജിനു പുറമെ 256 ജിബി മൈക്രോ എസ്ഡി വഴി സ്റ്റോറേജ് കൂട്ടുവാൻ മൈക്രോ ഹൈബ്രിഡ് ഡ്യൂവൽ സിം പോർട്ടാണ് എംഫോൺ 8 ൽ ഉപയോഗിച്ചിരിക്കുന്നത്. 21 മെഗാ പിക്സൽ പിൻക്യാമെറയും 8 മെഗാ പിക്സൽ സെൽഫി ക്യാമറയുമാണ് ഈ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോ ഫോക്കസ്, എച്ഡിആർ, പിഐപി ട്വിൻ ക്യാമറ ഇമേജിങ്, ഡ്യൂവൽ ടോൺ എൽഈഡി ഫ്ലാഷ് എന്നിവ പിൻക്യാമറയുടെ പ്രതേകതയാണ്. മുൻ ക്യാമറയിൽ മികച്ച സെൽഫികൾക്കു വേണ്ടി എൽഈഡി ഫ്ലാഷ് നൽകിയിരിക്കുന്നു. 3000 mAh ബാറ്ററിയുള്ള എംഫോൺ 8 ൽ  വയർലെസ്സ് ചാർജിങ് സൗകര്യമുണ്ട്, ഇത്രയും കുറഞ്ഞ വിലയ്ക്ക് എംഫോൺ 8 മാത്രമാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്. 

28,999 രൂപ വിപണി വിലയുള്ള എംഫോൺ 8 പുതിയ ഓഫർ വഴി അവിശ്വസനീയമായ വിലക്കുറവിലാണ് കമ്പനി ലഭ്യമാക്കുന്നത്. 

mphone-8-wireless_charger

സെൽഫി പ്രേമികൾക്ക് വേണ്ടിയാണു എംഫോൺ 7 പ്ലസ് അവതരിപ്പിക്കുന്നത്. 5.5 ഫുൾ എച്ഡി ഡിസ്പ്ലേ 1.5  ജിഗാഹെർട്സ് ഒക്റ്റ കോർ പ്രോസസ്സർ സംയോജിപ്പിച്ചിരിക്കുന്ന എംഫോൺ 7 പ്ലസ് ബാറ്ററി ബാക്കപ്പ്, പെർഫോമൻസ് എന്നിവക്കു മുൻതൂക്കം നൽകുന്ന സ്മാർട്ഫോണാണ്. എആർഎം മാലി ടി-860 ഗ്രാഫിക്സ് പ്രോസസർ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് - 128 ജിബി മൈക്രോ എസ് ഡി വഴി സ്റ്റോറേജ് കൂട്ടുവാനുള്ള സൗകര്യം 3000 എംഎഎച്ച് ബാറ്ററിയും 16 മെഗാ പിക്സിൽ പിൻക്യാമറയും 13  മെഗാ പിക്സിൽ മുൻക്യാമറയിൽ സെൽഫി പ്രേമികൾക്കുവേണ്ടി എൽഇഡി ഫ്ലാഷ് എന്നിവ ഈ മോഡലിൽ നൽകിയിരിക്കുന്നു. 24,999 രൂപ വിലമതിക്കുന്ന എംഫോൺ 7 പ്ലസ് എക്സ്ചേഞ്ച് ഓഫറിൽ ഗണ്യമായ വിലക്കുറവിലാണ് ലഭിക്കുന്നത്.

5.5 ഫുൾ എച്ച്ഡി ഡിസ്പ്ലേയിൽ 1.3  ജിഗാ ഹെട്രസ് ഒക്ട കോർ പ്രോസസ്സറിൽ സംയോജിപ്പിച്ചിരിക്കുന്ന എംഫോൺ 6, 3 ജിബി റാം 32 ജിബി ഇന്റേർണൽ സ്റ്റോറേജ് മെമ്മോറിയുള്ള മോഡൽ പെർഫോമൻസ് ബാറ്ററി ബാക്കപ്പ് എന്നിവയിൽ മുന്നിൽനിക്കുന്നു. എൽഇഡി ഫ്ലാഷോടു കൂടിയ 13 മെഗാ പിക്സിൽ പിൻക്യാമറയും 8 മെഗാ പിക്സിൽ മുൻക്യാമറയും വളരെ ദൃശ്യമികവോടെ ചിത്രങ്ങൾ പകർത്തുന്നു. 3250 എംഎഎച്ച് ബാറ്ററി ഏകദേശം ഒരു ദിവസം മുഴുവൻ പ്രകടനം കാഴ്ചവെക്കുന്നു. 17,999 രൂപ വിലമതിക്കുന്ന എംഫോൺ 6 എക്സ്ചേഞ്ച് ഓഫറിൽ ഇന്നേവരെ ഒരു കമ്പനിയും നൽകാത്ത വിലക്കുറവിലാണ് ലഭിക്കുന്നത്. 

സാങ്കേതിക വിദ്യയിലും ഡിസൈനിങ്  മികവിലും രാജ്യാന്തര നിർമാതാക്കളുടെ ഒപ്പം കിടപിടിപ്പിക്കുന്ന എംഫോൺ  കൃത്യതയിൽ മികവ് നൽകുവാൻ ഫിംഗർപ്രിന്റ്, ഗ്രാവിറ്റി, പ്രോക്സിമിറ്റി, ലൈറ്റ്, ഹാൾ, ഗൈറോ-മീറ്റർ, ബ്രീത് എൽഇഡി സെൻസറുകൾ എല്ലാ  മോഡലുകളിലും ഉൾപ്പെടുത്തിയിരിക്കുന്നു കൂടാതെ ജിപിഎസ് കൃത്യതകൂട്ടുവാൻ -കോംപസ്സ് ഉപയോഗിച്ചിരിക്കുന്നു. മൈക്രോ ഹൈബ്രിഡ് ഡ്യൂവൽ സിം പോർട്ടോടുകുടിയുള്ള VoLTE ഡ്യൂവൽ സിം മോഡലുകളാണ് എംഫോൺ വിപണിയിൽ ഇറക്കുന്നത്.   

mphone

ജിഎസ്ടി നിലവിൽ വരുന്നതോടു കൂടി സ്മാർട്ഫോൺ എക്സ്ചേഞ്ച് വിൽപ്പന പൂർണമായും നിർത്തലാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് എംഫോൺ പുതിയ ഓഫർ ഒരുക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ സ്മാർട്ഫോൺ നിർമാതാക്കളായ എംഫോൺ മലയാളികളുടെ സ്വന്തം സ്മാർട്ഫോൺ എന്ന നിലയിലാണ് ഉപഭോക്താക്കൾ നോക്കിക്കാണുന്നത്. കമ്പനിയുടെ വിവിധ ഓഫീസുകളിലും ഫാക്ടറിയിലുമായി രണ്ടായിരത്തി അഞ്ഞൂറോളം ജീവനക്കാരുള്ള എംഫോൺ, കേരളത്തിൽ പുതുതായി 3000 ജീവനക്കാരെക്കൂടി നിയമിച്ചത്  നേരത്തെ വാർത്തയായിരുന്നു.