Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോക്കറ്റിലിരുന്ന റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു, യുവാവിന് പൊള്ളലേറ്റു

blast-phone

സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റു. ചൈനീസ് കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ ജനപ്രിയ ഹാൻഡ്സെറ്റ് റെഡ്മി നോട്ട് 4 ആണ് പൊട്ടിത്തെറിച്ചത്. പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചു പൂർണമായും തകർന്നിട്ടുണ്ട്. 

പാന്റ്സിന്റെ പോക്കറ്റിലിരുന്ന ഫോണാണ് അപകടത്തിനു കാരണമായത്. ഇരുപത് ദിവസം മുൻപ് വാങ്ങിയ റെഡ്മി നോട്ട് 4 സ്മാർട്ഫോണാണ് പൊട്ടിത്തെറിച്ചത്. ആന്ധ്രാപ്രദേശിലെ ഗോദാവരിയിലാണ് സംഭവം. അപകടത്തിൽ യുവാവിന് പൊള്ളലേറ്റിട്ടുണ്ട്. ഫ്ലിപ്കാർട്ട് വഴിയാണ് റെഡ്മി നോട്ട് 4 വാങ്ങിയത്.

പൊട്ടിത്തെറിച്ച ഫോണ്‍ പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാരാണ് ഇരുപത്തിയഞ്ചുകാരനായ സൂര്യ കിരണിനെ രക്ഷിച്ചത്. സംഭവം കൺസ്യൂമർ ഫോറത്തിൽ അറിയിക്കുമെന്ന് സൂര്യ പറഞ്ഞു. ഫോണിനു പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.