Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാതന്ത്ര്യദിനത്തിൽ നോക്കിയ 5 വിൽപന തുടങ്ങും, 2ജിബി റാം, വില 12,499 രൂപ

nokia-5

പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ നോക്കിയയുടെ പുതിയ ഹാൻഡ്സെറ്റ് നോക്കിയ 5 ഓഗസ്റ്റ് 15 മുതൽ ഇന്ത്യയിൽ വിൽപന തുടങ്ങുമെന്ന് ഫിൻലാന്റ് സ്റ്റാർട്ട്അപ് എച്ച്എംഡി ഗ്ലോബൽ അറിയിച്ചു. ചില്ലറ വിൽപനശാലകൾ വഴിയാണ് നോക്കിയ 5 വിതരണം ചെയ്യുന്നത്. 12,499 രൂപയാണ് ഇന്ത്യയിലെ വില. 

5.2 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്പ്ലെ, കോർണിംഗ് ഗോറില്ല ഗ്ലാസ്, 2 ജിബി റാം, 16 ജിബി ഇന്റേണൽ സ്റ്റോറേജ്, 128 ജിബി വരെ മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് വികസിപ്പിക്കാം, ഡ്യുവൽ ഫ്ളാഷോടു കൂടിയ 13MP റിയർ ക്യാമറ, എല്ലാ ലെൻസ് കൺസെപ്റ്റുകളിലുമുള്ള 8MP ഫ്രണ്ട് ക്യാമറ എന്നിവ പ്രധാന ഫീച്ചറുകളാണ്. 

ആൻഡ്രോയ്ഡ് 7.1.1 ഓപറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 430 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 3000 എംഎഎച്ച് ബാറ്ററിയും ബയോമെട്രിക് ഫിംഗർപ്രിന്റും നോക്കിയ 5 ന്റെ സവിശേഷതയാണ്.