Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്യാലക്സി എസ്8 ആക്ടീവ്, ഉടയാത്ത സ്ക്രീന്‍, 4000 mAh ബാറ്ററി, മികച്ച ക്യാമറ

Galaxy-S8-Active

ദക്ഷിണ കൊറിയന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഭീമന്മാരായ സാംസങ് ഗ്യാലക്സി സ്മാര്‍ട്ട്‌ ഫോണ്‍ പരമ്പര ഒന്നുകൂടി വിപുലമാക്കുകയാണ് പുതിയ ഗ്യാലക്സി എസ് 8 ആക്ടിവിലൂടെ. പരിമിത കാലത്തേക്ക് 'എടി&ടി'യിലൂടെ മാത്രം ലഭിക്കുന്ന ഫോണ്‍ 30 മാസത്തേക്ക് 28.34 ഡോളര്‍ തവണ വ്യവസ്ഥയില്‍ സ്വന്തമാക്കാം. മൊത്തത്തില്‍ 850 ഡോളറോളം വില വരും. ഓഗസ്റ്റ്‌ എട്ടു മുതല്‍ ഗ്യാലക്സി എസ് 8 ആക്ടിവിന്റെ പ്രീ-ഓര്‍ഡര്‍ തുടങ്ങി. മെറ്റൊര്‍ ഗ്രേ, ടൈറ്റാനിയം ഗോള്‍ഡ്‌ എന്നീ നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ ഫോണ്‍ ലഭ്യമാകും.

ഈ വര്‍ഷമാദ്യം അവതരിപ്പിച്ച സാംസങ് ഗ്യാലക്സി എസ് 8 ന്‍റെ ഒട്ടുമിക്ക ഫീച്ചറുകളും എസ് 8 ആക്ടിവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന വ്യത്യാസങ്ങളില്‍ ഒന്ന് ബാറ്ററി കപ്പാസിറ്റിയാണ്. എസ് 8 ആക്ടിവില്‍, ബാറ്ററി ശേഷി 4000 എംഎഎച്ച് ആയി ഉയര്‍ത്തിയിട്ടുണ്ട്. ഫാസ്റ്റ് ചാർജിങ് സപ്പോര്‍ട്ടുമുണ്ട്. ഗ്യാലക്സി എസ്8 ല്‍ 3000 എംഎഎച്ച് ആണ് ബാറ്ററി കപ്പാസിറ്റി.

ഏറ്റവും കാഠിന്യമേറിയ ഗ്യാലക്സി സ്മാര്‍ട്ട്‌ഫോണ്‍ എന്ന് സാംസങ് അവകാശപ്പെടുന്ന ഈ ഫോണിന്റെ മിലിട്ടറി ഗ്രേഡ് സ്കീന്‍, പൊട്ടല്‍, ആഘാതം, വെള്ളം,പൊടി എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കുന്നു. ഈ സ്മാര്‍ട്ട്‌ ഫോണിന്റെ മെറ്റല്‍ ബോഡിയും ബമ്പറും അതിനെ ആഘാതങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

മറ്റ് സവിശേഷതകളിലേക്ക് വന്നാല്‍, 5.8 ഇഞ്ച് ക്വാഡ് എച്ച്ഡി (2960 x 1440 പിക്സല്‍സ്)+സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയോട് കൂടിയാണ് സാംസങ് ഗ്യാലക്സി എസ്8 ആക്ടിവ് വരുന്നത്. ഇതിന് കൊണിങ് ഗോറില്ല ഗ്ലാസ് 5 ന്‍റെ അധിക സംരക്ഷണവുമുണ്ട്. ബിക്സ്ബി അസിസ്റ്റന്റോട് കൂടി വരുന്ന ഫോണിന് ഒക്ടാ-കോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 835 പ്രോസസറും അഡ്രിനോ 540 ജിപിയുവും കരുത്ത് പകരുന്നു. 4 ജിബി റാം വാഗ്ദാനം ചെയ്യുന്ന ഫോണിന്റെ ഇന്റേണല്‍ സ്റ്റോറേജ് 64 ജിബിയാണ്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് വഴി വര്‍ധിപ്പിക്കാനും കഴിയും.

ആന്‍ഡ്രോയ്ഡ് നൗഗട്ട് ഓപ്പറേറ്റിങ്‌ സിസ്റ്റത്തിലാണ് ഗ്യാലക്സി എസ് 8 ആക്ടിവിന്റെ പ്രവര്‍ത്തനം. f/1.7 അപേര്‍ച്ചറും എല്‍ഇഡി ഫ്ലാഷോടും കൂടിയ 12 മെഗാപിക്സല്‍ ക്യാമറയും സെല്‍ഫികള്‍ക്കായി f/1.7 അപേര്‍ച്ചറും 80 ഡിഗ്രീ വൈഡ്-ആംഗിള്‍ ലെന്‍സോടും കൂടിയ ഒരു എട്ടു മെഗാപിക്സല്‍ മുന്‍ ക്യാമറയും നല്‍കിയിട്ടുണ്ട്. 52.14x 74.9x9.9 എം.എം ആണ് വലിപ്പം. ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍, ആക്സിലറോമീറ്റര്‍, ബാരോമീറ്റര്‍, ഗൈറോ സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, ഐറിസ് സെന്‍സര്‍, ആര്‍ജിബി ലൈറ്റ് സെന്‍സര്‍, ഹാര്‍ട്ട്‌ റേറ്റ് സെന്‍സര്‍, പ്രെഷര്‍ സെന്‍സര്‍ തുടങ്ങിയ സെന്‍സറുകളും ഈ സ്മാര്‍ട്ട്‌ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

S8-Active

4ജി VoLTE, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ഗ്ലോനാസ്, യുഎസ്ബി 3.1, എന്‍എഫ്സി എന്നിവയാണ് സാംസങ് ഗ്യാലക്സി എസ്8 ആക്ടീവ് വാഗ്ദാനം ചെയ്യുന്ന കണക്ടിവിറ്റി ഒപഷനുകള്‍. അതേസമയം, ഇതുവരെ വിറ്റ ഗ്യാലക്സി 8 ഫോണുകളുടെ എണ്ണം 2 കോടി കവിഞ്ഞു. ജൂലൈയിലാണ് കമ്പനി 2 കോടി സ്മാര്‍ട്ട്‌ഫോണുകള്‍ എന്ന മാര്‍ക്ക് പിന്നിട്ടത്. അതായത് 278,000 ഗ്യാലക്സി എസ്8 ഫോണുകളാണ് സാംസങ് ഓരോ ദിവസവും വിറ്റഴിക്കുന്നത്.