Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് സർപ്രൈസ് ഓഫർ: പകുതി വിലയ്ക്ക് ഗ്യാലക്സി എസ്7, ഐഫോൺ 7 വിലയോ?

Samsung-Galaxy-S7

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനികളായ ഫ്ലിപ്കാർട്ടും ആമസോണും പേടിഎമ്മും സ്മാർട്ട്ഫോണുകൾക്ക് വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ട് ചൊവ്വാഴ്ച അർധരാത്രി മുതലാണ് സ്മാർട്ട്ഫോൺ വിൽപന തുടങ്ങുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ബ്രാൻഡുകളാണ് സാംസങ്ങും ആപ്പിളും.

സാംസങ്ങിന്റെ ഗ്യാലക്സി എസ് 7 29,990 രൂപയ്ക്കാണ് വിൽക്കുക. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ എസ്7 ന്റെ വില 48,900 രൂപയായിരുന്നു. എന്നാൽ ഫ്ലിപ്കാർട്ടിന്റെ ബിഗ് സെയിലിൽ കേവലം 29,999 രൂപയ്ക്കാണ് ഈ ഹാൻഡ്സെറ്റ് വിൽക്കുന്നത്. ഇതിനു പുറമെ 3000 രൂപയുടെ എക്സേഞ്ച് ഓഫറും ലഭിക്കും. എസ്ബിഐയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡിൻമേൽ 10 ശതമാനം ഇളവും ലഭിക്കും.

ആപ്പിളിന്റെ ഐഫോണുകൾക്കും വൻ ഓഫർ നൽകുമെന്നാണ് അറിയുന്നത്. ഐഫോൺ ഓഫറുകൾ ചൊവ്വാഴ്ച രാത്രിയാണ് പ്രഖ്യാപിക്കുക. ഐഫോൺ 7, 7 പ്ലസ്, ഐഫോൺ 6, ഐഫോൺ 6 എന്നിവ ഫ്ളിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ വിൽപ്പനയിലുണ്ട്. ഐഫോണുകൾക്ക് ഏകദേശം 40 ശതമാനം ഓഫർ നൽകുമെന്നാണ് കരുതുന്നത്.

എസ് 7, എസ് 7 എഡ്ജിലും 5.1 ഇഞ്ച് ക്യുഎച്ച്ഡി സൂപ്പർ അമലോഡ് ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. എൽജിയുടെ ജി5 ന്റെ ഡിസ്പ്ലേയോടു ഏറെ സാമ്യമുള്ളതാണ് ഗ്യാലക്സി എസ്7 ഹാൻഡ്സെറ്റുകളുടെയും ഡിസ്പ്ലെ.

ഗ്യാലക്സി എസ്7 രണ്ടു സ്റ്റോറേജ് വേരിയന്റിലാണ് പുറത്തിറക്കിയത് (32 ജിബി, 64 ജിബി). മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 200 ജിബി വരെ ഉയർത്താൻ കഴിയും. എക്‌സിനോസ്‌ 8890 64 ബിറ്റ്‌ ഒക്‌ടാകോര്‍ (2.3GHz quad-core + 1.6GHz quad-core) അല്ലെങ്കില്‍ ക്വാല്‍കോം സ്‌നാപ്പ്‌ഡ്രാഗണ്‍ 820 ക്വാഡ്–കോർ (2.15GHz dual-core + 1.6GHz dual-core) രണ്ടു വ്യത്യസ്‌ത പ്രോസസറുകളിൽ ഈ ഹാൻഡ്സെറ്റുകൾ ലഭിക്കും. രണ്ടു മോഡലിലും 4 ജിബി റാം മെമ്മറിയുണ്ട്. ഉപകരണം ചൂടാകുന്ന പ്രശ്‌നം പരിഹരിക്കാന്‍ ദ്രവ്യ ശീതീകരണ സാങ്കേതികതയും പുതിയ ഹാൻഡ്സെറ്റുകളിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

12 മെഗാപിക്സൽ പിൻ ക്യാമറ ( f/1.7 അപേച്ചർ), 5 മെഗാപിക്സൽ സെൽഫി ക്യാമറ ഇതിന്റെ പ്രധാന ഫീച്ചറുകളിലൊന്നാണ്. ഗ്യാലക്സി എസ്7ന്റെ ബാറ്ററി ലൈഫ് 3000 എംഎഎച്ച് ആണ്. വേഗത്തിൽ ചാർജിങ് സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയലർലെസ് ചാർജിങും സാധ്യമാണ്. എന്നാൽ എസ്7 എഡ്ജിൽ 3600 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

Samsung-Galaxy-S7-and-S7

മെറ്റലിന്റെയും ഗ്ലാസിന്റെയും ഉയര്‍ന്ന ശ്രേണിയിലുള്ള സംഗമം എന്നാണ്‌ ഇതിനെ വിലയിരുത്തുന്നത്. സുപ്പീരിയര്‍ പെര്‍ഫോമന്‍സ്, ഐപി68 വാട്ടര്‍പ്രൂഫ്, ഫിംഗർപ്രിന്റ് സെൻസർ എന്നിവ മികച്ച ഫീച്ചറുകളാണ്. രണ്ട് മോഡലും പ്രവര്‍ത്തിക്കുന്നത്‌ ആന്‍ഡ്രോയ്‌ഡ് 6.0 മാഷ്മലോ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിലാണ്‌.‌