Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോണ്‍ 8 തറയില്‍ വീണാല്‍ എന്തു സംഭവിക്കും? മൂന്നു 'പീഢന' ടെസ്റ്റുകള്‍ കാണാം

iphone-8

പുതിയ ഉപകരണങ്ങള്‍ ഇറങ്ങുമ്പോള്‍ അവയെ പല തരം 'പീഢന'ങ്ങളിലൂടെ കടത്തിവിടുക എന്നത് കുറച്ചു വര്‍ഷങ്ങളായി തുടരുന്ന ഒരു പരിപാടിയാണ്. ഇത്തരം ടെസ്റ്റുകള്‍ക്ക് സോഷ്യൽമീഡിയകളിൽ ധാരാളം കാഴ്ചക്കാരും ഉണ്ട്. ഒരു കണക്കില്‍ പറഞ്ഞാല്‍, വാങ്ങുന്ന ഉപകരണത്തിന്റെ ഹാര്‍ഡ്‌വെയര്‍ എത്ര നല്ലതാണെന്ന് മനസിലാക്കാനുള്ള വഴികളിലൊന്നാണ് ഇത്. 

ഐഫോണ്‍ 8 ന്റെ നിര്‍മാണം എത്ര ദൃഢമാണെന്നു പരിശോധിക്കുന്ന ടെസ്റ്റ്

ഈ വിഡിയോയില്‍ ഫോണിന്റെ സ്‌ക്രീനിലും ക്യാമറ ലെന്‍സ് അടക്കമുള്ള ഭാഗങ്ങളിലും പോറല്‍ വീഴ്ത്താന്‍ ശ്രമിക്കുന്നതു കാണാം. പിന്നീട് സ്‌ക്രീനില്‍ ലൈറ്റര്‍ തീനാളം ഏല്‍പ്പിക്കുന്നു. അവസാനമായി ഫോണ്‍ ബലമായി വളയ്ക്കാന്‍ ശ്രമിക്കുന്നു. ഐഫോണ്‍ 8 കുറഞ്ഞ പരിക്കുകളുമായി രക്ഷപെടുന്നു എന്നതാണ് നമുക്കു കാണാന്‍ സാധിക്കുന്നത്.

ഐഫോണ്‍ 8 തറയില്‍ വീണാല്‍ എന്തു സംഭവിക്കും? 

പല ഉയരത്തില്‍ നിന്ന് ഇട്ട് പരിശോധിക്കുന്നു. രണ്ടു ഫോണുകളെയാണ് ഇവിടെ ടെസ്റ്റ് ചെയ്യുന്നത്. ഒന്നിന് കവറിട്ടും ഒന്നിന് കവർ ഇടാതെയുമാണ് പരിശോധിക്കന്നത്. ഈ ഐഫോണുകളിലുള്ളത് ഇത്രകാലം ഇറങ്ങിയവയില്‍ വച്ച് ഏറ്റവുമധികം ഈടു നില്‍ക്കുന്ന ഗ്ലാസാണ് എന്നാണ് അപ്പിള്‍ അവകാശപ്പെടുന്നത്. അതു ശരിയാണോ എന്നു കാണാം. മറ്റു ഫോണുകളെ പോലെ ഐഫോണ്‍ 8 ഉം താഴെയിട്ടു കളിക്കാന്‍ നല്ലതല്ലെന്നാണ് കണ്ടെത്തല്‍! കവര്‍ ഇട്ടു നടത്തിയ താഴെയിടല്‍ ടെസ്റ്റുകളില്‍ ഫോണിനു പോറലേറ്റില്ല എന്നും കാണിക്കുന്നു. എന്നാല്‍ ഈ ടെസ്റ്റ് കവര്‍ നിര്‍മാതാക്കള്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്ന കാരണത്താല്‍ അതിന്റെ വിശ്വാസ്യത ഉറപ്പു പറായനാകില്ല. 

ഐഫോൺ 8 വാട്ടര്‍പ്രൂഫാണോ? 

പുതിയതായിരിക്കുമ്പോള്‍ ഐഫോണ്‍ 8 നു കിട്ടുന്ന വാട്ടര്‍ റെസിസ്റ്റന്‍സ് കുറച്ചു കാലത്തെ ഉപയോഗത്തിനു ശേഷം കിട്ടില്ലെന്ന് ആപ്പിള്‍ പറയുന്നുണ്ട്. വെള്ളത്തില്‍ മുക്കിയ ശേഷം ഫോണ്‍ അഴിച്ച് ഉള്ളിലെ എത്ര പാര്‍ട്ടുകള്‍ക്ക് വാട്ടര്‍ റെസിസ്റ്റന്‍സ് ഉണ്ടെന്നും പരിശോധിക്കുന്നു. 

എന്തിനാണ് ഇത്തരം ടെസ്റ്റുകള്‍ നടത്തുന്നത്? ഉത്തരം ഇവ സ്‌പോണ്‍സേഡ് ആണ് എന്നതാണ്. യൂട്യൂബില്‍ ഈ വിഡിയോകള്‍ എത്ര തവണ കണ്ടു എന്നതും ഇത്തരം വിഡിയോ ചെയ്യാന്‍ പ്രേരകമാണ്. അവതാരകന്‍ പറഞ്ഞതു പോലെ ഇത്തരം ടെസ്റ്റുകള്‍ ആരും കാശുകൊടുത്തു വാങ്ങിയ ഫോണില്‍ നടത്തേണ്ടതില്ല. ഇവ പൂര്‍ണ്ണമായും ആധികാരികമാണ് എന്നും പറയുന്നില്ല.