Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോക്കിയയുടെ അതിവേഗ ഫോൺ ഇന്ത്യയിലേക്ക്, 6GB റാം, അതിശയിപ്പിക്കും‍ ഫീച്ചറുകൾ

Nokia-7

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് നോക്കിയ 7 ഉടൻ ഇന്ത്യൻ വിപണിയില്‍ എത്തും. കഴിഞ്ഞ ആഴ്ച ചൈനയിൽ അവതരിപ്പിച്ച നോക്കിയ 7 ഒക്ടോബർ 31 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് എച്ച്എംഡി അറിയിച്ചിരിക്കുന്നത്. അതേസമയം, ഇതേ ചടങ്ങിൽ നോക്കിയ 2 ഫോണും അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

7000 സീരീസ് അലുമിനിയം ബോഡി, കോണിങ് ഗൊറില്ല ഗ്ലാസ് എന്നിവയാണ് നോക്കിയ 7 ന്റെ പ്രധാന സവിശേഷതകൾ. നോക്കിയയുടെ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിലെ ഏറ്റവും പുതിയ സംവിധാനമായ f / 1.8 അപേച്ചർ ലെൻസുമുണ്ട്. നോക്കിയ 7 ലെ ക്യാമറ ഉപയോഗിച്ച് ഫെയ്സ്ബുക്ക്, യുട്യൂബ് ലൈവ് സ്ട്രീമിങ്ങിന് പ്രത്യേകം സൗകര്യമുമുണ്ട്. ക്യാമറ ആപ്പിൽ തന്നെ ഇതിന് സൗകര്യമുണ്ട്.

നോക്കിയ 7: വിലയും ലഭ്യതയും 

ചൈനയിൽ പുറത്തിറക്കിയ നോക്കിയ 7 ചൊവ്വാഴ്ച മുതൽ വിൽപ്പന തുടങ്ങും. രണ്ട് വേരിയന്റുകളിലായാണ് നോക്കിയ 7 വരുന്നത്. 4 ജിബി റാം വേരിയന്റിന് 2,499 യുവാനും (ഏകദേശം 25,000 രൂപ), 6 ജിബി റാം വേരിയന്റിന് 2,699 യുവാനുമാണ് (ഏകദേശം 26,500 രൂപ) വില. എന്നാൽ ചൈനയ്ക്ക് പുറത്ത് നോക്കിയ 7 എന്ന് വിൽപ്പനക്ക് എത്തുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. 

360 ഡിഗ്രി റെക്കോർഡിംഗ് പിന്തുണയുള്ള നോക്കിയ OZO ഓഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ച് നോകിയ 7 4K വിഡിയോ റെക്കോർഡ് ചെയ്യാം. 

നോക്കിയ 7 ഫീച്ചറുകൾ 

∙ ആൻഡ്രോ‍യ്ഡ് നൗഗട്ട് 7.1.1 ഒഎസ് (പിന്നീട് ഒഎസ് അപ്ഡേറ്റ് ചെയ്യാം) 

∙ 5.2 ഇഞ്ച് ഐപിഎസ് 2.5 ഡി ഡിസ്പ്ലെ (ഗൊറില്ല ഗ്ലാസ്)

∙ ഒക്ടാകോർ ക്വാൽകം സ്നാപ്ഡ്രാഗൻ 630

∙ 4 ജിബി, 6ജിബി റാം വേരിയന്റുകൾ

∙ 64 ജിബി സ്റ്റോറേജ് (128 ജിബി വരെ ഉയർത്താം)

∙ 16 മെഗാപിക്സൽ റിയർ ക്യാമറ (ഡുവൽ ടോൺ ഫ്ലാഷ്)

∙ 5 മെഗാപിക്സൽ സെൽഫി ക്യാമറ

∙ 3000 എംഎഎച്ച് ബാറ്ററി ലൈഫ്