sections
MORE

വൻ ഓഫർ! 76,000 രൂപയുടെ പിക്സൽ–XL ഫോൺ 39,999 രൂപയ്ക്ക് സ്വന്തമാക്കാം

Google-Pixel-2
SHARE

ഗൂഗിളിന്റെ ജനപ്രിയ ഹാൻഡ്സെറ്റ് പിക്സൽ ഫോണുകൾക്ക് വൻ ഓഫറുമായി ആമസോൺ. പിക്സൽ എക്സ്എൽ, പിക്സൽ 2 എക്സ്എൽ ഹാൻഡ്സെറ്റുകൾക്കാണ് വൻ ഓഫർ. പിക്സൽ എക്സ്എൽ വേരിയന്റുകൾക്ക് 36,000 രൂപ വരെയാണ് ആമസോണിൽ ഇളവ് നൽകുന്നത്.

ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ 76,000 രൂപ വിലയുണ്ടായിരുന്ന ഗൂഗിൾ പിക്സൽ എക്സ്എൽ (128 ജിബി) ഇപ്പോൾ വി‍ൽക്കുന്നത് 39,999 രൂപയ്ക്കാണ്. അതേസമയം, പിക്സൽ 2 എക്സ്എൽ വിൽക്കുന്നത് 49,999 രൂപയ്ക്കാണ്. 64 ജിബി മോഡൽ നേരത്തെ വിറ്റിരുന്നത് 73,000 രൂപയ്ക്കും 128 ജിബി വേരിയന്റ് 82,000 രൂപയ്ക്കുമാണ് ഫ്ലിപ്കാർട്ടിൽ വിറ്റിരുന്നത്.

ഗൂഗിൾ പിക്സൽ എക്സ്എലിലെ പ്രധാന ഫീച്ചറുകളിലൊന്ന് ക്വാൽകോം സ്നാപ്ഡ്രാഗൺ 821 ക്വാഡ്കോർ പ്രൊസസർ തന്നെയാണ്. 4 ജിബി ആണ് റാം. ബ്ലാക്ക്, സിൽവർ, റെഡ് ബ്ലൂ എന്നീ നിറങ്ങളിൽ ഗൂഗിൾ പിക്സൽ ഹാൻഡ്സെറ്റുകൾ ലഭ്യമാണ്.

ക്യുഎച്ച്ഡി + (1440x2880) പിക്സൽ റസലൂഷനും 18:9 അനുപാതവുമുള്ള 6.0 ഇഞ്ച് പിഒഎൽഡി ഡിസ്പ്ലേയ്ക്ക് കോണിംഗ് ഗോറില്ല ഗ്ലാസ് 5 ന്റെ സുരക്ഷയുമുണ്ട്. 12 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ മുൻ ക്യാമറ, 3,520 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിലുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA