ADVERTISEMENT

ടെക്സസിലെ ഹോപ്കിൻസ് കൗണ്ടിയിലെ റോബർട്ട് ഫ്രാങ്ക്‌ലിൻ ആണ് ഐഫോൺ നിർമാതാവിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. 50 ലക്ഷം ഡോളറിലധികം നഷ്ടപരിഹാരമാണ് ആവശ്യപ്പെടുന്നത്.

2019 ലാണ് അപകടം സംഭവിച്ചത്. ഐഫോൺ 6 ബാറ്ററി പൊട്ടിത്തെറിച്ച് കണ്ണിനും കൈത്തണ്ടയ്ക്കും പരുക്കേറ്റു. സ്ഫോടനത്തിനു കാരണം ഐഫോൺ 6 ബാറ്ററിയിലെ തകരാറാണെന്ന് ഉപയോക്താവ് ആരോപിക്കുന്നു. ഐഫോൺ 6 ബാറ്ററിയിൽ തകരാറുണ്ട്. ഇത് അമിതമായി ചൂടാകുന്നുണ്ടെന്നും വിശ്വസനീയമായി ഉപയോഗിക്കാൻ കഴിയില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.

 

2019 ഓഗസ്റ്റ് 15 ന് ഫ്രാങ്ക്‌ലിൻ 2018 ൽ വാങ്ങിയ ഐഫോൺ 6 ൽ സംഗീതം കേൾക്കുകയായിരുന്നു. ഫോണിൽ സംഗീതം നിലയ്ക്കാൻ തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടു. ഹാൻഡ്സെറ്റിന് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ ഫോൺ എടുത്തപ്പോൾ അദ്ദേഹത്തിന്റെ മുഖത്തേക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയിൽ കണ്ണുകൾക്ക് പരുക്കേൽക്കുകയും താഴെ വീഴുകയും ചെയ്തു. വീഴ്ചയിൽ വലതു കൈത്തണ്ടയിൽ മുറിവേൽക്കുകയും ചെയ്തു. എന്നാൽ, ഈ കേസിൽ ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്ഫോടന സമയത്ത് ഐഫോൺ 6 ന്റെ അവസ്ഥയെക്കുറിച്ച് പരാതിയിൽ പരാമർശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

 

English Summary: Man sues Apple after his iPhone 6 exploded causing burns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com