Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാംസങ്ങിന്റെ പ്രതീക്ഷയാണ് ഗ്യാലക്സി എസ് 8, 6GB RAM, 30 MP ക്യാമറ!

galaxy-s8

സ്മാർട്ട്ഫോൺ വിപണി ഏറെ കാലമായി കാത്തിരിക്കുന്ന സാംസങ്ങിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റാണ് ഗ്യാലക്സി എസ്8. ഉടൻ തന്നെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഹാൻഡ്സെറ്റിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് ദിവസവും പുറത്തുവരുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗ്യാലക്സി എസ്8ൽ 6 ജിബി റാം ഉണ്ടാകുമെന്നാണ്. 256 ജിബി സ്റ്റോറേജാണ് പ്രതീക്ഷിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള വോയ്സ് അസിസ്റ്റന്റ് സേവനം എസ് 8 ൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. അതിവേഗ പ്രോസസറായിരിക്കും ഉപയോഗിക്കുക. സ്‌നാപ്ഡ്രാഗണ്‍ 830 പ്രോസസറാണ് പ്രതീക്ഷിക്കുന്നത്. മിക്ക സ്മാർട്ട്ഫോണുകളുടെയും പ്രധാന ഭാഗമാണ് ക്യാമറ. ഗ്യാലക്സി എസ്8 30 മെഗാപിക്സൽ റിയര്‍ ക്യാമറയുമായാണ് വരുന്നതെന്ന് നേരത്ത റിപ്പോർട്ടുകൾ വന്നിരുന്നു.

മൂന്നു ദിവസം വരെ ഉപയോഗിക്കാൻ ശേഷിയുള്ള 4200 എംഎഎച്ച് ബാറ്ററിയായിരിക്കും എസ്8ൽ ഉണ്ടാകുക. ഫിംഗർപ്രിന്റ് സെൻസർ, രണ്ടു സ്ക്രീൻ വേരിയന്റുകൾ (5.7 ഇഞ്ച്, 6.2 ഇഞ്ച്), സൂപ്പർ അമോൾഡ് ഡിസ്പ്ലെ എന്നിവ എസ്8 ലെ പ്രധാന ഫീച്ചറുകളാണ്. 

related stories
Your Rating: