Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെക്സസ് 5 എക്സ് വില കുത്തനെ കുറച്ചു

nexus-5x

എല്‍ജിയുടെ മുന്‍നിര ഫോണുകളിലൊന്നായ എല്‍ജി നെക്‌സസ് 5 എക്സ് ഇന്ത്യന്‍ വിപണിയില്‍ എത്തിയശേഷം 7000 രൂപയുടെ വമ്പന്‍ വിലക്കുറവുമായി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഹുവായ് പുറത്തിറക്കിയ നെക്‌സസ് ഫോണിന്റെ പോരായ്മകളും എല്‍ജി ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഈ വിലക്കുറവും പരിഗണിക്കുമ്പോള്‍ എല്‍ജി നെക്‌സസ് 5 എക്സ് ഫോണ്‍ നെക്‌സസ് ഫോണുകളിലെ മുന്‍നിരക്കാരനാകുമെന്നതില്‍ സംശയമില്ല.

1080 x1920 പിക്സല്‍ റെസല്യൂഷന്‍ നല്‍കുന്ന 5.2 ഇ‍ഞ്ച് റെസല്യൂഷന്‍ ഡിസ്‌പ്ലേയുമായെത്തുന്ന എല്‍ജി നെക്‌സസ് 5 എക്സ് സ്മാര്‍ട്ട് ഫോണ്‍ 1.44 ജിഗാ ഹെട്സ് വേഗത നല്‍കുന്ന കോര്‍ടെക്സ് എ 53, 1.82 ജിഗാ ഹെട്സ് വേഗതയുള്ള കോര്‍ടെക്സ് എ 57 എന്നീ പ്രോസസറുകളിലാണ് പ്രവര്‍ത്തിക്കുന്നത്. അഡ്രീനോ 418 ജി.പി.യു ഈ സ്മാര്‍ട്ട് ഫോണിനെ മികച്ച ഗെയിമിംഗിനും പ്രാപ്‌തമാക്കുന്നു.ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വെര്‍ഷനായ് 6.0 മാഷ്‌മല്ലോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 12 എം.പി പ്രധാന ക്യാമറയും 5എം.പി. സെല്‍ഫി ഷൂട്ടറുമാണുള്ളത്.

7000 രൂപയുടെ വിലക്കുറവ് നല്‍കുന്നതോടെ 31,9000 രൂപയ്ക്ക് വിപണിയിലെത്തിച്ച എല്‍.ജി നെക്‌സസ് 5 എക്സ് സ്മാര്‍ട്ട് ഫോണിന്റെ 16 ജി ബി വേരിയന്റ് 24,573 രൂപയ്ക്കാകും ലഭ്യമാകുക, 327 രൂപയുടെ അധിക വിലക്കിഴിവ് ഉള്‍പ്പെടെയാണ് ഈ വിലയ്ക്ക് എല്‍.ജി നെക്‌സസ് 5 എക്സ് ലഭ്യമാകുന്നത്. അതോടൊപ്പം 35,900 രൂപയ്ക്ക് എല്‍.ജി വിപണിയിലെത്തിച്ച നെക്‌സസ് 5 എക്സ് 32 ജി ബി വേരിയന്റ് 4350 രൂപ വിലക്കുറവില്‍ 31550 രൂപയ്ക്കും ലഭ്യമാകും.

നിലവില്‍ ആമസോണ്‍ വഴി വാങ്ങുന്ന ഫോണുകള്‍ക്കാണ് എല്‍.ജി നെക്‌സസ് 5എക്സ് ഫോണുകള്‍ക്കായുള്ള ഈ വിലക്കുറവ് ആസ്വദിക്കാന്‍ കഴിയുക. എല്‍.ജി നെക്‌സസ് 5 എക്സിന്റെ കാര്‍ബണ്‍ ബ്ലാക്ക് കളര്‍ വേരിയന്റിലാകും ഈ വിലക്കുറവ് ലഭ്യമാകുക എന്നാല്‍ ഈ ഫോണിന്റെ ഐസ് ബ്ലൂ വേരിയന്റിന് ഈ വിലക്കുറവ് ബാധകമാവില്ല. എല്‍ജി നെക്‌സസ് 5 എക്സിന്റെ ഈ വിലക്കുറവിനെത്തുടര്‍ന്ന് ഹുവായ് നെക്‌സസ് 6 സി ഫോണിനും താമസിയാതെ വിലകുറക്കാന്‍ ഹുവായ് തയ്യാറാകുമെന്നാണ് കരുതുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.