Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏതു ഐഫോണും നിശ്ചലമാക്കാൻ 5 സെക്കൻഡ് മതി!

gold-iphone

ആപ്പിളിന്റെ ജനപ്രിയ ഉൽപന്നമായ ഐഫോണുകളെ നിശ്ചലമാക്കാൻ അഞ്ചു സെക്കൻഡ് മതി. കേവലം അഞ്ചു സെക്കൻഡ് വിഡിയോ പ്ലേ ചെയ്താൽ നിമിഷങ്ങൾക്കകം ഫോൺ നിശ്ചലമാകും. ഇത് സംബന്ധിച്ചു ഒട്ടുമിക്ക ടെക് വെബ്സൈറ്റുകളും വാർത്ത നൽകിയിട്ടുണ്ട്.

ആപ്പിൾ ഐഒഎസിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി തയാറാക്കിയ വിഡിയോ ലിങ്കാണ് ഫോണുകളെ നിശ്ചലമാക്കുന്നത്. അഞ്ചു സെക്കൻഡ് വിഡിയോ പ്ലേ ചെയ്തു 10 സെക്കൻഡുകൾക്കു ശേഷമാണ് ഫോൺ നിശ്ചലമാകുന്നത്. നിരവധി പേരുടെ ഡേറ്റകൾ ഇതുമൂലം നഷ്ടപ്പെട്ടിട്ടുണ്ട്.

ഹാങ്ങാകുന്ന ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഹാർഡ് റിസെറ്റ് ചെയ്താല്‍ മാത്രമാണ് പിന്നീട് പ്രവർത്തിക്കുക. എംപി4 ഫയലാണ് പ്ലേ ചെയ്യുന്നത്. ഏറ്റവും പുതിയ ഐഒഎസ് പതിപ്പിലും ഈ പ്രശ്നം കാണാ‍ൻ കഴിയുന്നുണ്ട്. ടെസ്റ്റ് ചെയ്ത എല്ലാ ഫോണുകളും നിശ്ചലമായി എന്നാണ് ടെക് വെബ്സൈറ്റ് വെർജ് റിപ്പോർട്ട് ചെയ്യുന്നത്.

ഐഒഎസിനെ ആക്രമിക്കുന്ന ഇത്രയും ഭീകരമായ ബഗ് ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം എംപി4 വിഡിയോ ലിങ്കുകൾ വരുമ്പോൾ തുറക്കാതിരിക്കുന്നതാണ് നല്ലത്. 

Your Rating: