Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ രണ്ടു സ്മാർട്ട്ഫോണുകളുമായി ഒപ്പോ, 16 എംപി ക്യാമറ!

oppo-r9-r9-plus

നേരത്തെ പ്രതീക്ഷിച്ച പോലെ തന്നെ പുതിയ സ്മാര്‍ട്ട് ഫോണുകളുമായി ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ ഒപ്പോ എത്തി. പുതിയ R9, R9 പ്ലസ് മൊബൈലുകള്‍ ആണ് ഒപ്പോ ഇപ്പോള്‍ ചൈനീസ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ചൈനയില്‍ ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളില്‍ പുറത്തിറങ്ങുന്ന R9, R9 പ്ലസ് ഫോണുകള്‍ക്ക് യഥാക്രമം 27700 രൂപയും 34700 രൂപയുമാണ് ഏകദേശ വില. പ്രീ ഓര്‍ഡര്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഇരുപത്തെട്ടിനു ശേഷമേ ഇന്ത്യയിലേക്ക് ഷിപ്പിങ് തുടങ്ങൂ.

പേര് സൂചിപ്പിക്കുന്നതുപോലെ ഒപ്പോ R9 പ്ലസ് ആണ് സവിശേഷതകളില്‍ മികച്ചത്. ആറിഞ്ച് ഫുള്‍ എച്ച് ഡി സ്‌ക്രീനിന്റെ റെസല്യൂഷന്‍ 1080x1920 pixels ആണ്. കോണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനോട് കൂടിയ ഡിസ്പ്ലേ സ്‌ക്രീന്‍ സംരക്ഷണം ഉറപ്പു വരുത്തുന്നു. 1.9GHz സ്നാപ് ഡ്രാഗണ്‍ 653 ഒക്ടാകോര്‍ പ്രോസസറിന്റെ കരുത്തില്‍ എത്തുന്ന ഫോണിനു 6GB RAM ഉം Adreno 510 GPU ഉണ്ട്. 64GB ഇന്റെണല്‍ സ്റ്റോറേജുമായെത്തുന്ന ഫോണിന്റെ മെമ്മറി ഹൈബ്രിഡ് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉപയോഗിച്ച് 128GB വരെ ഉയര്‍ത്താം.

LED ഫ്ലാഷോടുകൂടിയ 16-മെഗാ പിക്സൽ സോണി IMX398 ക്യാമറ സെൻസറിന്റെ സവിശേഷതകള്‍ f/1.7 aperture, ‍‍‍ഡ്യുവൽ-കോർ ഫോക്കസ്, OIS എന്നിവയാണ്. സെല്‍ഫി ക്യാമറയിലും 16-മെഗാ പിക്സൽ സെൻസർ ഉണ്ട്. Android 6.0 മാർഷല്ലോ ഒപ്പോയുടെ സ്വന്തം ColorOS 3.0 സ്കിൻ എന്നിവ ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഹൈബ്രിഡ് ഡുവല്‍ സിം മോഡില്‍ ഒരേസമയം രണ്ടു സിമ്മും പ്രവര്‍ത്തിക്കും.

VOOC ഫ്ലാഷ് ചാർജിങ് ടെക്നോളജിയുള്ള 4000mAh ബാറ്ററി കൂടുതല്‍ നേരം ചാര്‍ജ് നഷ്ടപ്പെടാതെ പ്രവര്‍ത്തിക്കാന്‍ സഹായിക്കും. വെറും അഞ്ചു മിനുറ്റ് ചാര്‍ജ് ചെയ്താല്‍ രണ്ടു മണിക്കൂര്‍ നേരംവരെ നിര്‍ത്താതെ സംസാരിക്കാനുള്ള ചാര്‍ജ് ലഭിക്കും എന്നാണു കമ്പനി അവകാശപ്പെടുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകള്‍ 4G VoLTE, GPS, Wi-Fi, NFC, Bluetooth 4.0 എന്നിവയാണ്. 163.63x80.8x7.35mm വലുപ്പമുള്ള ഫോണിന്റെ ഭാരം 185 ഗ്രാം ആണ്.

അഞ്ചര ഇഞ്ച് ഫുള്‍ എച്ച്.ഡി ആണ് 1080x1920 പിക്സൽ റസല്യൂഷനുള്ള ഒപ്പോ R9 ന്റെ സ്‌ക്രീന്‍. 2.0GHz സ്നാപ്ഡ്രാഗണ്‍ 625 ഒക്ടാകോര്‍ പ്രോസസര്‍ 4ജിബി റാം, Adreno 506 GPU എന്നിവയാണ് മറ്റു സവിശേഷതകള്‍. പ്ലസിലെ പോലെ തന്നെ VOOC ഫ്ലാഷ് ചാർജിങ് ടെക്നോളജിയുള്ള ഫോണിനു 3010mAh ബാറ്ററി ആണ് ഉള്ളത്. 145 ഗ്രാം ഭാരമുള്ള ഫോണിന്റെ വലുപ്പം 153x74.3x6.58mm ആണ്.

ഹോം ബട്ടണ് ഉള്ളില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. സാധാരണ സ്മാര്‍ട്ട്‌ഫോണുകളില്‍ കാണുന്ന 1.5mm to 2mm വീതിയുള്ള ആന്റിന ലൈന്‍സില്‍ നിന്നും വ്യത്യസ്തമായി 0.3mm വീതിയുള്ള മൂന്നു ആന്റിന ലൈന്‍സ് ആണ് ഇതിനുള്ളത്. ഇന്ത്യയില്‍ ഫോണ്‍ എന്ന് ഇറങ്ങുമെന്ന് ഇതുവരെ കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. 

related stories
Your Rating: