Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടത്തരക്കാരെ പിടിക്കാൻ ഗ്യാലക്സി ജെ2 എയ്സ്, ജെ1 4ജി, വില 6,890 രൂപ!

samsung-smartphones

സ്മാർട്ട്ഫോൺ വിപണിയിലെ പ്രമുഖ കമ്പനിയായ സാംസങ് ഇടത്തരക്കാരെ ലക്ഷ്യമിട്ട് രണ്ടു ഹാൻഡ്സെറ്റുകൾ അവതരിപ്പിച്ചു. ഗ്യാലക്സി ജെ2 എയ്സ്, ഗ്യാലക്സി ജെ1 4ജി ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇടത്തരക്കാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ രണ്ടു ഹാൻഡ്സെറ്റുകളും.

മെയ്ക്ക് ഫോർ ഇന്ത്യ എന്ന ടാഗിലാണ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. വില കുറഞ്ഞ മോഡലുകള്‍ ഇറക്കി പോയകാലം തിരിച്ചുപിടിക്കുകയാണ് സാംസങ്ങിന്റെ മുഖ്യ ലക്ഷ്യം. ഗ്യാലക്സി ജെ 1 4ജി എന്ന ഹാൻഡ്സെറ്റിനു 6,890 രൂപയാണ് വില.

അഞ്ച് ഇഞ്ച് സ്ക്രീൻ, 1.4 GHz ക്വാഡ് കോർ പ്രോസസർ, 1.5 ജിബി റാം, 8 ജിബി സ്റ്റോറേജ്, 256 ജിബി വരെ ഉയർത്താം. 2600 എംഎഎച്ച് ബാറ്ററി, എട്ടു മെഗാപിക്സൽ ക്യാമറ, 5 മെഗാപിക്സൽ സെല്‍ഫി ക്യാമറ എന്നിവയാണ് ജെ2 എയ്സിലെ പ്രധാന ഫീച്ചറുകൾ. ജെ2 എയ്സിന്റെ വില 8490 രൂപയാണ്.

അതേസമയം, 4.5 ഇഞ്ച് സൂപ്പർ അമോൾഡ് ഡിസ്പ്ലെ, ഒരു ജിബി റാം, 8ജിബി സ്റ്റോറേജ്, 5 മെഗാപിക്സൽ ക്യാമറ, 2 മെഗാപിക്സൽ സെൽഫി ക്യാമറ, 2050 എംഎഎച്ച് ബാറ്ററി എന്നിവയാണ് ജെ1 4ജിയിലെ പ്രധാന ഫീച്ചറുകൾ. 

related stories
Your Rating: