Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില കുറച്ച് ഷവോമി റെഡ്മി 3 എസ് എത്തുന്നു

xiaomi-redmi-note-3-s

ചൊവ്വാഴ്ച നടന്ന ആദ്യ ഫ്ലാഷ് വില്‍പനയില്‍ വെറും എട്ട് മിനിറ്റ് കൊണ്ട് 90,000 ഫോണുകള്‍ വിലപ്ന നടത്തി ചരിത്രം സൃഷ്‌ടിച്ച 'ഷവോമി റെഡ്മി 3 എസ് പ്രൈമി'ന് പിന്നാലെ കുറച്ച് കൂടി വില കുറഞ്ഞ വേരിയന്റ് 'ഷവോമി റെഡ്മി 3 എസ്' ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. ഓഗസ്റ്റ്‌ 17, ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് ഷവോമി റെഡ്മി 3 എസിന്റെ ആദ്യവില്പന ആരംഭിക്കുക. ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ mi.com ലും ഫ്ലിപ്പ്കാര്‍ട്ടിലും ഒരേസമയം ഫോണ്‍ ലഭ്യമാകും. വിൽപന കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി പ്രീ-രജിസ്ട്രേഷന്‍ ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യാതെ നേരിട്ട് ഈ സൈറ്റുകള്‍ സന്ദര്‍ശിച്ച് ഫോണ്‍ സ്വന്തമാക്കാന്‍ കഴിയും.

റെഡ്മി 3 എസ് പ്രൈമി'ന് 8,999 രൂപയായിരുന്നു വിലയെങ്കില്‍ റെഡ്മി 3 എസിന് 6,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. എന്നാല്‍ ഈ രണ്ട് സ്മാര്‍ട്ട്‌ ഫോണുകളും തമ്മില്‍ ചെറിയ വ്യത്യാസങ്ങള്‍ മാത്രമേയുള്ളൂ. റെഡ്മി 3 എസ് പ്രൈമി'ന് 3 ജി.ബി റാമും 32 ജി.ബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമാണ് നല്‍കിയിരിക്കുന്നതെങ്കില്‍ റെഡ്മി 3 എസിന് 2 ജി.ബി റാമും 16 ജി.ബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമാണ് നല്‍കിയിരിക്കുന്നത്. പ്രൈമിന് പുറകില്‍ ഫിംഗര്‍പ്രിന്റ്‌ സെന്‍സറും അധിമായി നല്‍കിയിട്ടുണ്ട്. ബാക്കി സവിശേഷതകളെല്ലാം രണ്ട് ഫോണിനും ഒരുപോലെയാണ്.

ഡുവല്‍ സിം (മൈക്രോ+നാനോ) പിന്തുണയുള്ള റെഡ്മി 3 എസ് പ്രൈമും റെഡ്മി 3 എസും എംഐയുഐ 7.5 അടിസ്ഥാനമാക്കിയ ആന്‍ഡ്രോയ്ഡ് 6.0.1 മാര്‍ഷ്മെലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 720x 1280 പിക്സല്‍ റസല്യൂഷനോട് കൂടിയ 5 ഇഞ്ച്‌ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേയോടെയാണ് ഇരു ഫോണുകളും വരുന്നത്. ഒക്ടാ-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 430 പ്രൊസസറിനൊപ്പം അഡ്രിനോ 505 ഗ്രാഫിക് പ്രോസസ്സറും നല്‍കിയിരിക്കുന്നു. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാം. 13 മെഗാപിക്സല്‍ മുന്‍ ക്യാമറയും സെല്‍ഫികള്‍ക്കായി അഞ്ച് മെഗാപിക്സല്‍ ക്യാമറയും ഇരുഫോണിലുമുണ്ട്. 4 ജി ഉള്‍പ്പടെയുള്ള കണക്ടിവിറ്റി സൗകര്യങ്ങളും വാഗ്ദാനം ചെയ്യന്നു. 4100 എം.എ.എച്ച് ബാറ്ററി മികച്ച പവര്‍ ബാക്കപ്പും ഉറപ്പുനല്‍കുന്നു.  

Your Rating: