Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ 9000 വർഷം പഴക്കമുള്ള കൽമതിലുകൾ, വിസ്മയക്കാഴ്ച കണ്ടെത്തിയത് സാറ്റ്‌ലൈറ്റ്

gates-saudi-arabia

പുരാവസ്തു ഗവേഷകരെ അദ്ഭുതപ്പെടുത്തുന്ന കണ്ടെത്തലുകളുടെ റിപ്പോർട്ടുകളാണ് സൗദി അറേബ്യയിൽ നിന്ന് വന്നുക്കൊണ്ടിരിക്കുന്നത്. 9000 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന കൽമതിലുകൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ കണ്ടത്തിയിരിക്കുന്നു. സൗദിയിലെ ഹുറ ഖൈബർ പ്രദേശത്താണ് പുരാതന കൽഭിത്തികളുടെ ശേഷിപ്പുകൾ കണ്ടെത്തിയിരിക്കുനന്നത്.

ഗൂഗിൾ എർത്ത് ഇമേജറിയുടെ സഹായത്തോടെ കല്ലിൽ തീർത്ത‍ ഏകേദശം 400 രൂപങ്ങൾ ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ കൽഭിത്തിയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ ഗവേഷകർ പഠനം തുടങ്ങി കഴിഞ്ഞു. കൂടുതൽ ഗവേഷണം നടത്തുമെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ യൂനിവേഴ്‌സിറ്റിയിലെ പുരാവസ്തു വിദഗ്ധൻ പ്രൊഫ. ഡേവിഡ് കെന്നഡി പറഞ്ഞു. 

പുരാതന സംസ്‌കാരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനുമപ്പുറം സൗദിയിലെ മരുഭൂമികൾ വലിയ രഹസ്യങ്ങൾ ഒളിപ്പിച്ചുവെക്കുന്നതായി ഹുറ ഖൈബറിലെ പുരാതന മതിലിന്റെ അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. പുരാവസ്തു ഗവേഷകരുടെ ഇഷ്ടകേന്ദ്രമാണ് സൗദി അറേബ്യൻ മരുഭൂമികൾ. ചരിത്ര രേഖകളിൽ ഏറെ രേഖപ്പെടുത്തിയിട്ടുള്ള ഇവിടത്തെ സ്ഥലങ്ങളിൽ കൂടുതൽ പഠനങ്ങൾക്ക് സാധ്യതയുണ്ട്.

ഇതിനായി ഉപഗ്രഹങ്ങളുടെയും നൂതന സാങ്കേതിക സംവിധാനങ്ങളുടെയും സേവനം ഉപയോഗിക്കാനാണ് പദ്ധതി. നിലവിൽ നാനൂറോളം സ്ഥലങ്ങളിൽ കല്ലുകളാൽ നിർമിച്ച ചുമരുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 2000 മുതൽ 9000 വർഷത്തിലധികം പഴക്കമുള്ളതാണ് ഈ ഭിത്തികൾ. ബദു ഗോത്രക്കാരുടെ കാലത്ത് നിർമിച്ചതാകാം ഈ ഭിത്തികളെന്നും കരുതുന്നു.