Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാമ ബൂം സ്ഫോടനം, ഭയന്നു വിറച്ച് ജനം, സംഭവിച്ചത് 64 അജ്ഞാത സ്‌ഫോടനങ്ങള്‍

bam-bhoom

ദിവസങ്ങൾക്ക് മുൻപ് അലബാമയിലെ ജനങ്ങള്‍ വന്‍ സ്‌ഫോടന ശബ്ദം കേട്ട് ഞെട്ടിപ്പോയി. ഇന്നും എന്താണ് ആ സ്‌ഫോടനത്തിന് പിന്നിലെന്ന് ആര്‍ക്കും അറിയില്ലെന്നത് മറ്റൊരു വസ്തുത. ബാമ ബൂം എന്ന ഓമനപ്പേരിലാണ് ഈ സ്‌ഫോടനം ഇപ്പോള്‍ അറിയപ്പെടുന്നത്. ഇത്തരം അജ്ഞാത സ്‌ഫോടനങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും ഇത്തരത്തിലുള്ള 64 സ്‌ഫോടനങ്ങള്‍ ഈ വര്‍ഷം ഭൂമിയില്‍ നടന്നിട്ടുണ്ടെന്നുമാണ് കണക്കുകള്‍ കാണിക്കുന്നത്. 

പലകാരണങ്ങളാണ് ഇത്തരമൊരു സ്‌ഫോടനത്തിനു പിന്നിലായി പറയപ്പെടുന്നത്. ഇതില്‍ പ്രധാനം സൂപ്പര്‍സോണിക് വിമാനങ്ങളുടെ അതിവേഗത്തിലുള്ള സഞ്ചാരത്തെ തുടര്‍ന്നുണ്ടാകുന്ന സോണിക് ബൂമാണ്. വലിയ തോതില്‍ ശബ്ദം വായുവില്‍ സൃഷ്ടിച്ചാണ് സൂപ്പര്‍ സോണിക് വിമാനങ്ങള്‍ സഞ്ചരിക്കാറ് മനുഷ്യന്റെ കാതുകള്‍ക്ക് ഇത് സ്‌ഫോടനം പോലെയാണ് അനുഭവപ്പെടാറ്. 

മറ്റൊരു സാധ്യതയുള്ളത് സൈനികരുടെ എന്തെങ്കിലും രഹസ്യ പരീക്ഷണങ്ങള്‍ക്കാണ്. ഏതെങ്കിലും സൈനിക വിഭാഗങ്ങള്‍ നടത്തുന്ന പരീക്ഷണങ്ങളോ പരിശീലനങ്ങളോ ഇത്തരം സ്‌ഫോടനശബ്ദത്തിന് ഇടയാക്കിയേക്കാം. അങ്ങനെയാണെങ്കില്‍ സൈനിക വൃത്തങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാത്തിടത്തോളം കാലം പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച വിവരം ലഭിക്കാന്‍ പോകുന്നുമില്ല. 

ബാമ ബൂമിനെ തുടര്‍ന്നുള്ള സ്‌ഫോടന ശബ്ദം യുഎസ് ജിയോളജിക്കല്‍ സര്‍വേ തന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇത് ഏതെങ്കിലും തരത്തിലുള്ള ഭൂകമ്പവുമായി ബന്ധമുള്ളതല്ലെന്നാണ് ഇവരുടെ വിശദീകരണം. അസാധാരണമായ കാലാവസ്ഥാ പ്രതിഭാസങ്ങളും ഇത്തരം സ്‌ഫോടനങ്ങള്‍ക്ക് കാരണമാകാമെന്ന സാധ്യതയും ശാസ്ത്രലോകം മുന്നോട്ടുവെക്കുന്നുണ്ട്. പൊടുന്നനെയുള്ള ഇലക്ട്രിക്കല്‍ സ്റ്റോമുകളും ഇടിമിന്നലുമൊക്കെ സ്‌ഫോടനത്തിന് കാരണമാകാം. 

മറ്റൊരു പ്രധാന സാധ്യതയായി പറയപ്പെടുന്നത് ഉല്‍ക്കകളെയാണ്. സാധാരണയില്‍ കവിഞ്ഞ വലിപ്പമുള്ള ഉല്‍ക്കകള്‍ ഭൂമിയിലേക്ക് പതിച്ചാല്‍ അന്തരീക്ഷത്തിലെ ഘര്‍ഷണം മൂലം കത്തി തീരുന്നതിനിടെ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്. അന്യഗ്രഹജീവികളാണ് ഇത്തരം സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. സ്‌ഫോടനങ്ങള്‍ സംബന്ധിച്ച ദുരൂഹതകള്‍ നീങ്ങണമെങ്കില്‍ നാസയെ പോലുള്ള വിശ്വാസ്യയോഗ്യമായ ഏജന്‍സികള്‍ വിശദീകരണം നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

related stories