sections
MORE

ഫെബ്രു-6, ഉച്ചയ്ക്ക് 1.30, ഭീമൻ റോക്കറ്റ് കുതിക്കു‌ന്നതും കാത്ത് ശാസ്ത്രലോകം, തിരിച്ചിറക്കം കടലിൽ

falcon-heavy-rocket-launch
SHARE

ഫെബ്രുവരി ആറിന് അമേരിക്കൻ പ്രാദേശിക സമയം 1.30 ന് ആ ചരിത്ര സംഭവം നടക്കും. അന്നാണ് ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് വിക്ഷേപിക്കുന്നത്. എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനിയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ റോക്കറ്റ് വിക്ഷേപിക്കുന്നത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39എ ലോഞ്ച് പാഡിൽ നിന്നാണ് സ്‌പേസ് എക്‌സിന്റെ അഭിമാന റോക്കറ്റായ ഫാല്‍ക്കണ്‍ ഹെവി വിക്ഷേപിക്കുന്നത്. എലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് കാറായ ടെസ്‌ല റോഡ്‌സ്റ്ററിനേയും വഹിച്ചാണ് ഫാല്‍ക്കണ്‍ ഹെവി കുതിച്ചുയരുക. 

പരീക്ഷണ വിക്ഷേപണത്തില്‍ ഫാല്‍ക്കണ്‍ ഹെവിയില്‍ 27 എൻജിനുകളാണ് ഉപയോഗിക്കുന്നത്. പുനരുപയോഗിക്കാവുന്ന മൂന്ന് ഭാഗങ്ങളും ഇതിലുണ്ട്. ഇത് ഭൂമിയിലേക്ക് തിരിച്ചിറങ്ങുമെന്നതും ഫാല്‍ക്കണ്‍ ഹെവിയുടെ പ്രത്യേകതയാണ്. സ്‌പേസ് എക്‌സിന്റെ സാങ്കേതിക തികവ് പരീക്ഷിക്കുന്നതായിരിക്കും ഈ വിക്ഷേപണവും തിരിച്ചിറങ്ങലുകളും.

SpaceX-

18 ബോയിംങ് 747 വിമാനങ്ങള്‍ക്ക് തുല്യമായ 2500 ടണ്‍ ഊര്‍ജ്ജമായിരിക്കും ഈ കൂറ്റന്‍ റോക്കറ്റിന്റെ വിക്ഷേപണത്തിനിടെ എരിഞ്ഞു തീരുക. 63,500 കിലോഗ്രാം ചരക്ക് ഭൂമിയില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശേഷി ഈ ഫാല്‍ക്കണ്‍ ഹെവിക്കുണ്ട്. 2002ലാണ് എലോണ്‍ മസ്‌ക് സ്‌പേസ് എക്‌സ് എന്ന കമ്പനി സ്ഥാപിക്കുന്നത്. കുറഞ്ഞ ചെലവില്‍ ബഹിരാകാശത്തേക്കുള്ള ചരക്കു നീക്കങ്ങള്‍ നടത്തുകയാണ് കമ്പനിയുടെ പ്രധാന ദൗത്യങ്ങളിലൊന്ന്. ഇതുവരെയുള്ള സ്‌പേസ് എക്‌സിന്റെ ഏറ്റവും വലിയ ദൗത്യമാണ് ഈ പരീക്ഷണം.  

SpaceX-1

എലോണ്‍ മസ്‌കിന്റെ 2008 മോഡല്‍ ടെസ്‌ല റോഡ്‌സ്റ്റര്‍ കാറിന്റെ റോക്കറ്റിനുള്ളിലെ ചിത്രം ഡിസംബറിൽ തന്നെ പുറത്തുവിട്ടിരുന്നു. അസാധാരണമായ ഈ ചരക്ക് റോക്കറ്റില്‍ ഉള്‍പ്പെടുത്താനുള്ള കാരണവും എലോണ്‍ മസ്‌ക് തന്നെ വെളിപ്പെടുത്തിയിരുന്നു. സാധാരണനിലയില്‍ കോണ്‍ക്രീറ്റിന്റേയോ ഉരുക്കുകട്ടകളോ ആയിരിക്കും പരീക്ഷണ പറക്കലിനിടെ ഭാരമായി ഉപയോഗിക്കുക. വിരസമായ ഈ ചരക്കിന് ബദലായാണ് തനിക്ക് വ്യക്തിപരമായി അടുപ്പമുള്ള ഒരു വസ്തുവിനെ തന്നെ റോക്കറ്റിനൊപ്പം വിടാന്‍ തീരുമാനിച്ചതെന്ന് എലോണ്‍ മസ്‌ക് പറയുന്നു. 

എല്ലാം പ്രതീക്ഷിച്ച പടി നടന്നാല്‍ ഫാല്‍ക്കണ്‍ ഹെവി ചരക്കുമായി ഭൂമിയില്‍ നിന്ന് പറന്നുയരും. ബഹിരാകാശത്തെത്തുന്നതിന് മുൻപെ ദൗത്യം പൂര്‍ത്തിയായ രണ്ട് ബൂസ്റ്റര്‍ റോക്കറ്റുകള്‍ ഭൂമിയിലേക്ക് തിരിച്ചിറങ്ങും. കേപ് കാനവരില്‍ സജ്ജീകരിച്ചിരിക്കുന്ന തിരിച്ചിറങ്ങല്‍ സ്ഥലത്തായിരിക്കും ഇവ മടങ്ങിയെത്തുക. കാര്‍ ഉള്‍പ്പെട്ട ഭാഗം റോക്കറ്റിന്റെ പ്രധാനഭാഗത്തു നിന്നും വേര്‍പെട്ട് ഭൂമിയിലേക്ക് തിരിച്ചുവരും. പസഫിക് സമുദ്രത്തിലെ പ്രത്യേകം സജ്ജീകരിച്ച ഭാഗത്തായിരിക്കും എലോണ്‍ മസ്‌കിന്റെ കാറുള്ള ഭാഗം തിരിച്ചിറങ്ങുക.  

SpaceX-2

ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണത്തിനും മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത തിരിച്ചിറങ്ങലുകള്‍ക്കുമായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA