sections
MORE

‘സ്ത്രീകളെ മനസ്സിലാക്കാനായില്ല, അവരാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ രഹസ്യം'

stephen-girl
SHARE

ലോകത്തെ മിക്ക ശാസ്ത്രജ്‍ഞൻമാരും പ്രപഞ്ചത്തിലെ നിഗൂഢതകൾ തേടിനടക്കുകയാണ്. പ്രപഞ്ചത്തിൽ ഭൂമിക്ക് പുറത്തെ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും അന്യഗ്രഹ ജീവികളെയും തേടിയുള്ള അന്വേഷണങ്ങൾക്കിടെ പ്രമുഖ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് ഒരിക്കൽ വലിയൊരു വെളിപ്പെടുത്തൽ നടത്തി, ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിഗൂഢത ഭൂമിയിലെ സ്ത്രീകളാണെന്ന്.

ഈ പ്രപഞ്ചത്തിൽ തന്നെ എപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നത് സ്ത്രീകളാണ്. തന്നെ സംബന്ധിച്ചിടത്തോള‌ം വലിയൊരു പ്രാപഞ്ചിക രഹസ്യം ഇതുതന്നെയാണെന്നും സ്റ്റീഫന്‍ ഹോക്കിങ് പറയുമായിരുന്നു. പ്രപഞ്ചത്തിൽ ഇനിയും ചുരുളഴിയാത്ത വലിയൊരു രഹസ്യങ്ങളുടെ, നിഗൂഢതകളുടെ ഭാഗമാണ് സ്ത്രീകൾ. പ്രപഞ്ചത്തിൽ ഒരിക്കലും സ്ത്രീകളുടെ രഹസ്യം പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയില്ലെന്നും ഹോക്കിങ് പറയുമായിരുന്നു.

stephen-Hawking

താങ്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ നിഗൂഢത എന്താണെന്നുള്ള ചോദ്യത്തിന് ഹോക്കിങ് നൽകിയ ആ ഉത്തരം ഗവേഷകർ പിന്നീട് ചർച്ച ചെയ്തിട്ടുണ്ട്. ഫിസിക്സിൽ പിഎച്ച്ഡിയുള്ള തനിക്ക് സ്ത്രീകളെ പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഹോക്കിങ് പറഞ്ഞിരുന്നത് എന്തുകൊണ്ടായിരിക്കും?

എന്നാൽ സ്ത്രീകൾക്കെതിരെ ഇത്തരമൊരു പ്രതികരണം നടത്തിയ ഹോക്കിങ്ങിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്വിറ്ററിൽ ചർച്ച വരെ നടന്നിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA