ADVERTISEMENT

സ്ഥല കാലങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കാന്‍ മനുഷ്യ മനസ്സിന് ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 1983ലെ ഈ സിഐഎ റിപ്പോര്‍ട്ട് 2003 ലാണ് പരസ്യപ്പെടുത്തുന്നത്. ടിക് ടോകിലെ അബിഗെയില്‍ കാരെ എന്ന യൂസറാണ് ഇപ്പോള്‍ മനുഷ്യ മനസ്സിന്റെ ദുരൂഹതകളെക്കുറിച്ചുള്ള അമേരിക്കന്‍ ചാരസംഘടനയുടെ റിപ്പോര്‍ട്ട് ചര്‍ച്ചയാക്കിയിരിക്കുന്നത്.

 

ഒറ്റ നോട്ടത്തില്‍ വായിക്കാനാവാത്ത എന്നാല്‍ നിരവധി വിവരങ്ങള്‍ ഒളിപ്പിച്ച ഹോളോഗ്രാമിനോടാണ് മനുഷ്യമനസ്സിനെ സിഐഎ റിപ്പോര്‍ട്ട് താരതമ്യപ്പെടുത്തുന്നത്. പ്രപഞ്ചം തന്നെ ഇത്തരത്തിലുള്ള നിരവധി രഹസ്യങ്ങള്‍ ഒളിപ്പിച്ച കൂറ്റന്‍ ഹോളോഗ്രാമാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഹിപ്‌നോസിസ് അഥവാ മോഹനിദ്ര, അതീന്ദ്രിയ അനുഭവങ്ങള്‍ നല്‍കുന്ന ധ്യാനങ്ങള്‍ തുടങ്ങി മനുഷ്യ മനസ്സിന്റെ പല ഉത്തരമില്ലാത്ത ചോദ്യങ്ങളിലേക്കും വെളിച്ചം വീശുന്നതാണ് ഈ സിഐഎ റിപ്പോര്‍ട്ടെന്നാണ് അബിഗെയില്‍ കാരെ പോസ്റ്റു ചെയ്ത വിഡിയോയില്‍ പറയുന്നത്.

 

ടിക് ടോക്കില്‍ ഇതേക്കുറിച്ച് നിരവധി വിഡിയോകളാണ് അബിഗെയില്‍ കാരെ പോസ്റ്റു ചെയ്തിരിക്കുന്നത്. ഉത്തരമില്ലാത്തതെന്ന് കരുതുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ ഈ സിഐഎ റിപ്പോര്‍ട്ടിലുണ്ടെന്നും അബിഗെയില്‍ കാരെ പറയുന്നു. 'മരണശേഷം നമ്മള്‍ എവിടെ പോകുന്നു? എന്താണ് ബോധം? ടെലിപ്പതിയിലൂടെ സന്ദേശങ്ങള്‍ അയക്കാനാകുമോ ? ടൈം ട്രാവല്‍ എന്നാലെന്ത്? ലോകം തന്നെ ഒരു ഹോളോഗ്രാമാണോ?' തുടങ്ങി പല ചോദ്യങ്ങളുടേയും ഉത്തരങ്ങളിലേക്കുള്ള സൂചനകള്‍ ഈ റിപ്പോര്‍ട്ടിലുണ്ടെന്നും ഈ ടിക് ടോക്കര്‍ പറയുന്നു.

 

ഇതൊരു പ്രത്യേക പരിശീലന സംവിധാനമാണെന്നാണ് അമേരിക്കന്‍ സൈന്യത്തിലെ ലെഫ്റ്റനന്റ് കേണലും 'ദ അനാലിസിസ് ആൻഡ് അസസ്‌മെന്റ് ഓഫ് ദ ഗേറ്റ്‌വേ പ്രോസസ്' എന്ന പുസ്തകത്തിന്റെ രചയിതാവുമായ വെയ്ന്‍ എം. മക്‌ഡോണല്‍ പറയുന്നത്. 'ഊര്‍ജ്ജവും ഏകാഗ്രതയും വര്‍ധിപ്പിക്കുന്നതിനും തലച്ചോറിലെ ഇടതു വലതു ഭാഗങ്ങള്‍ ഒരു പോലെ ഉപയോഗിക്കാനും പരിശീലനം വഴി സാധിക്കും. ഇതുവഴി സ്ഥല കാല പരിമിതികളില്‍ നിന്നും പുറത്തുവരാനുള്ള സാധ്യതകള്‍ പോലുമുണ്ട്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പ്രപഞ്ചത്തില്‍ പൂര്‍ണമായു ദൃഢമായ ഒരു പദാര്‍ഥം എന്നൊന്നില്ലെന്നും സിഐഎ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എത്രമേല്‍ ദൃഢമായ വസ്തുവിനുള്ളിലും ചലിക്കുകയും വട്ടം ചുറ്റുകയും ചെയ്യുന്ന സൂഷ്മ ചലനങ്ങളുണ്ടെന്നതാണ് ഈ വാദത്തിന് അടിസ്ഥാനം. 

 

ടിക് ടോകില്‍ കാരെയുടെ സബ്‌സ്‌ക്രൈബേഴ്‌സ് ഈ വിഡിയോകള്‍ക്ക് താഴെ നിരവധി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ധ്യാനം പരിശീലിക്കുന്ന പലര്‍ക്കും സമാനമായ അതീന്ദ്രിയ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഒരാള്‍ പറയുന്നത്. അകാഗ്രമായി ധ്യാനിക്കുന്ന സമയത്ത് വിവിധ രൂപങ്ങളും വരകളും പല നിറങ്ങളില്‍ കണ്ടിരുന്നുവെന്നാണ് മറ്റൊരു കമന്റിലുള്ളത്. ഭൗതികമായി ഒരുകാലത്തും സുബോധം എന്താണെന്ന് തെളിയിക്കാനാവില്ല എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

 

English Summary: TikTok Agog Over Mind-Blowing CIA Report Claiming Human Mind Can 'Travel Through Time & Space'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com