Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്പിലെ പുതു ഫീച്ചർ മികച്ചത്, ഉപകാരപ്രദം, ‘കൈവിട്ടത്’ തിരിച്ചെടുക്കാം!

whatsapp-logo

വാട്സാപ്പ് മെസേജുകള്‍ തിരിച്ചെടുക്കാന്‍ കഴിയുന്ന ഫീച്ചറിനെക്കുറിച്ച് കുറെ നാളായി നമ്മള്‍ കേള്‍ക്കുന്നു. ഇതിന്റെ അടയാളങ്ങള്‍ വാട്സാപ്പിന്റെ ഇന്റേണല്‍ കോഡില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതിന്റെ വരവിനെക്കുറിച്ച് ഇതുവരെ ഒരു സൂചനയുമില്ലായിരുന്നു. എന്നാല്‍ ഫെയ്സ്ബുക്ക്‌ ഉടമസ്ഥതയിലുള്ള വാട്സാപ്പ് "ഡിലീറ്റ് ഫോര്‍ എവരിവണ്‍" എന്നറിയപ്പെടുന്ന ഈ ഫീച്ചര്‍ ഒടുവില്‍ അതിന്റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പുകളില്‍ പരീക്ഷിച്ചു തുടങ്ങിയെന്നാണ് ഏറ്റവും പുതിയ ലീക്ക് പറയുന്നത്. സ്വീകര്‍ത്താവ് സന്ദേശം വായിക്കുന്നതിന് മുന്‍പ് തന്നെ അത് ഡിലീറ്റ് ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍.

വാട്സാപ്പ് റീകാള്‍ സെര്‍വറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായും ഇവ വിജയകരമായി മെസേജുകള്‍ ഡിലീറ്റ് ചെയ്യുന്നതായും വാട്സാപ്പ് ലീക്കുകള്‍ നിരന്തരം പുറത്തുവിടുന്ന 'ഡബ്ല്യൂ എ ബീറ്റ ഇന്‍ഫോ' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴും പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഈ ഫീച്ചര്‍ പിന്നീട് എല്ലാവരുടെ ഫോണിലും ആക്ടിവേറ്റ് ചെയ്യപ്പെടും. അതേസമയം, 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ഫീച്ചര്‍ ഉടന്‍ ലഭ്യമായേക്കുമെന്നും ഡബ്ല്യൂ എ ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളുടെ നോട്ടിഫിക്കേഷന്‍ സെന്ററുകളില്‍ നിന്നും മെസേജുകള്‍ ഡിലീറ്റ് ചെയ്യപ്പെടും. അതിനാല്‍ സ്വീകര്‍ത്താവിന് ഒരിക്കലും ഡിലീറ്റ് ചെയ്ത സന്ദേശം കണ്ടെത്താന്‍ കഴിയില്ല എന്നതാണ് ഈ ഫീച്ചറിന്റെ ഏറ്റവും വലിയ മേന്മ.

വാട്സാപ്പിന്റെ എതിരാളികളായ ടെലിഗ്രാം, വൈബര്‍ എന്നിവയിലും മറ്റു ചില ആപ്പുകളിലും സമാനമായ ഫീച്ചര്‍ നിലവിലുണ്ട്. ഇതിന് പിന്നാലെയാണ് വാട്സാപ്പ് തങ്ങളുടെ കോടിക്കണക്കിന് ഉപയോക്താക്കള്‍ക്ക് സമാനമായ ഫീച്ചര്‍ ലഭ്യമാക്കാന്‍ ഒരുങ്ങുന്നത്. ചില ആപ്പുകള്‍ സ്വീകര്‍ത്താവ് കാണുന്നതിന് മുന്‍പ് തന്നെ (ഒരു ടിക്ക് വീഴുമ്പോള്‍ ) സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ചെയ്യാന്‍ അനുവദിക്കുമ്പോള്‍ ചിലത് സ്വീകര്‍ത്താവ് കണ്ടാലും ഇല്ലെങ്കിലും ഇരുവരുടേയും ഫോണുകളില്‍ നിന്ന് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. ചിലവയില്‍ സന്ദേശം എഡിറ്റ്‌ ചെയ്യാനും കഴിയും. നിലവില്‍ വാട്സാപ്പ് മെസേജുകള്‍ ഡിലീറ്റ് ചെയ്യനോ, തിരികെ വിളിക്കണോ, എഡിറ്റ്‌ ചെയ്യാനോ അനുവദിക്കുന്നില്ല.

whatsapp-message

പുതിയ 'ഡിലീറ്റ് ഫോണ്‍ എവരിവണ്‍' ഫീച്ചറില്‍ ടെക്സ്റ്റ് മെസേജ്, ഫോട്ടോ, വിഡിയോ, ജിഫ്, ഫയലുകള്‍, എന്നിങ്ങനെ എല്ലാത്തരത്തിലുള്ള മെസേജുകളും ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്നാണ് വിവരം. അടുത്തിടെ വാട്സാപ്പില്‍ കളര്‍ സ്റ്റാറ്റസ് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. കൂടാതെ 'വാട്സാപ്പ് ഫോര്‍ ബിസിനസ്' എന്നൊരു ഫീച്ചറും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. വളരെ ചുരുക്കം ക്ലൈന്റ്സില്‍ പരീക്ഷിച്ചുവരുന്ന ഈ ഫീച്ചര്‍ താമസിയാതെ മറ്റുള്ളവരിലേക്ക് എത്തുമെന്നാണ് വിവരം. ഭാവിയില്‍ ഈ സേവനത്തിന് പണം ഈടാക്കിയേക്കുമെന്നും അറിയുന്നു.

related stories