Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിമ്മിന്റെ തെറിവാക്ക്... തിരഞ്ഞ് ഗൂഗിളും നിഘണ്ടുവും ‘തളർന്നു’, പിന്നെയല്ലെ അമേരിക്കക്കാർ!

kim-jong-un-wife

ഉത്തരകൊറിയക്കെതിരെ സ്ഥിരമായി പ്രകോപന പ്രസ്താവനകൾ നടത്തുന്ന അമേരിക്കൻ പ്രസിഡന്റ് കിം ജോങ് ഉന്നിനെ ആക്രമിക്കാൻ കഴിഞ്ഞ ദിവസം കിം ജോങ് ഉൻ ഉപയോഗിച്ച വാക്കാണ് ഇപ്പോൾ പ്രധാന ചർച്ചാ വിഷയം. പ്രമുഖ മാധ്യമ സ്ഥാപനമായ ന്യൂയോർക്ക് ടൈംസ് പോലും ഇതുവരെ കേവലം 10 തവണ ഉപയോഗിച്ച വാക്കാണ് ട്രംപിനെ തെറിവിളിക്കാൻ കിം ഉപയോഗിച്ചത്.

കിം ജോങ് ഉന്നിന്റെ പ്രതികരണം വന്നതോടെ പ്രാദേശിക മാധ്യമങ്ങളെല്ലാം dotard എന്ന വാക്കിന്റെ അർഥം തേടാൻ തുടങ്ങി. എന്നാൽ സാധാരണ നിഘണ്ടുവിൽ നിന്നൊന്നും ഇതിന് കൃത്യമായ അർഥം കിട്ടിയില്ല. പ്രസ്താവന പുറത്തുവന്ന മണിക്കൂറുകൾക്കുള്ളിൽ ഗൂഗിളിൽ അമേരിക്കക്കാർ കൂടുതൽ തിരഞ്ഞതും ഈ വാക്കായിരുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽമീഡിയകളിലെ ചൂടൻ വിഷയവും dotard തന്നെയാണ്. ആർക്കും അത്ര പെട്ടെന്ന് മനസ്സിലാകാത്ത ഇംഗ്ലീഷ് വാക്കുകൾ കണ്ടു സോഷ്യൽമീഡിയ ഒന്നടങ്കം അന്തിച്ചുനിന്നു. മിക്കവരും അറിയാത്ത വാക്കിന്റെ അർഥം തേടി ഗൂഗിളിൽ സെർച്ച് ചെയ്യുകയായിരുന്നു.

ഇതിനിടെ മണിക്കൂറുകൾക്കകം ഗൂഗിൾ സെർച്ചിലെ പ്രധാന വാചകം പേലും Dotard ആയി. ഇതോടെ ട്രോളുകളും വരാൻ തുടങ്ങി, Dotard ന്റെ അർഥം കണ്ടെത്താനാകാതെ ഗൂഗിളും ട്രംപും തളർന്നു വീണു എന്നായിരുന്നു ഏറ്റവും രസകരമായ ഒരു ട്രോൾ. ട്വിറ്ററിലെയും ഫെയ്സ്ബുക്കിലെയും ട്രന്റിങ് വാക്കും dotard ആയിരുന്നു. പ്രായാധിക്യം കൊണ്ടുണ്ടാകുന്ന ബുദ്ധിമാന്ദ്യം എന്നാണ് Dotard ന്റെ അര്‍ഥം. ഓണ്‍ലൈന്‍ നിഘണ്ടു മറിയം വെബ്സ്റ്ററിൽ Dotard ന്റെ അർഥമുണ്ട്. കഴിഞ്ഞ ദിവസം മറിയം വെബ്സൈറ്റിലെ ട്രെന്‍ഡിങ് വാക്കും dotard ആയിരുന്നു.