Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈലിൽ പോൺ കാണുന്നവരാണോ ? സൂക്ഷിക്കുക റാറ്റ് ആക്രമണം, വെബ്കാം ചതിക്കും!

webcam

സ്മാര്‍ട്ട്‌ഫോണിലും ടാബ്‌ലറ്റിലും പോണോഗ്രാഫി എന്ന് വിളിക്കുന്ന അശ്ലീല വിഡിയോകള്‍ കാണുന്നവര്‍ക്ക് മുന്നറിയിപ്പുമായി ലണ്ടനിലെ വാണ്ടറ എന്ന സൈബര്‍ സുരക്ഷാ സ്ഥാപനത്തിന്റെ പഠനം. മൊബൈലിലും ടാബ്‌ലറ്റിലും കടന്നുകൂടുന്ന ഭൂരിഭാഗം വൈറസുകളും അശ്ലീല വെബ്‌സൈറ്റുകളില്‍ നിന്നാണ്. കംപ്യൂട്ടറിനേക്കാള്‍ സുരക്ഷിതത്വം കുറവാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക്. അതിനാല്‍ ഫോണിലും ടാബ്‌ലറ്റിലും വൈറസുകള്‍ക്ക് വളരെ എളുപ്പത്തില്‍ കടന്നുകൂടാന്‍ സാധിക്കും. ഇത് പതുക്കെ ഫോണിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ വഴിയൊരുക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.  

ന്യൂസിലന്റിലെ സിഇആര്‍ടി എന്‍സെഡ് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സ്വന്തം വീട്ടിലിരുന്ന് പോണോഗ്രാഫി കാണുന്നവര്‍ അവരറിയാതെ തന്നെ ഹാക്കര്‍മാര്‍ അവരുടെ വെബ്കാം കൈയ്യടക്കും. അശ്ലീല വിഡിയോ കാണുന്നവരുടെ ദൃശ്യങ്ങള്‍ ഇതുവഴി പകര്‍ത്തും. പിന്നീട് അവ ഇന്റര്‍നെറ്റില്‍ വ്യാപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായാണ് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

സിഇആര്‍ടി എന്‍സെഡ് എന്ന സുരക്ഷാ സ്ഥാപനം അവരുടെ ഔദ്യോഗിക ബ്ലോഗിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരത്തിലുളള നടപടിയെ റാറ്റ് (റിമോര്‍ട്ട് ആക്‌സസ് ട്രോജന്‍) എന്നാണ് വിശേഷിപ്പിക്കുന്നത്. അദൃശ്യമായി മറ്റൊരാളുടെ കംപ്യൂട്ടര്‍, സ്മാർട്ട്ഫോൺ പ്രവര്‍ത്തനങ്ങള്‍ കൈവശപ്പെടുത്തുന്ന പ്രത്യേകതരം വൈറസാണിത്. മാത്രമല്ല റാറ്റ് ഇപ്പോള്‍ വ്യാപകമായികൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പും പഠനത്തില്‍ നല്‍കുന്നുണ്ട്. 

ഇനിപറയുന്ന കാര്യങ്ങള്‍ സൂക്ഷിച്ചാല്‍ റാറ്റില്‍ നിന്ന് രക്ഷനേടാം

∙ നിങ്ങള്‍ വെബ്കാം ഉപയോഗിക്കാത്ത സമയത്ത്  എപ്പോഴും മൂടിവെയ്ക്കുക (സക്കർബർഗ് ചെയ്ത പോലെ ടേപ്പ് ഒട്ടിക്കുന്നതാണ് നല്ലത്). 

∙ ആന്റിവൈറസ് അപ്‌ഡേറ്റഡാണെന്ന് ഉറപ്പുവരുത്തുക. 

∙ വിശ്വാസ്യതയില്ലാത്ത പ്രോഗ്രാമുകളും ആപ്പുകളും ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക. 

‌∙ നിലവിലുളള പ്രോഗ്രാമുകളും ആപ്പുകളും അപ്‌ഡേറ്റഡാക്കുക. ഇത് കൂടുതല്‍ സുരക്ഷിതത്വം നല്‍കും.

∙ അജ്ഞാതമായ ഇമെയിലുകളെ സൂക്ഷിക്കുക. 

∙ ഇമെയിലുകളില്‍ വരുന്ന അറ്റാച്ച്‌മെന്റുകളെ സൂക്ഷിക്കുക. 

∙ സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളില്‍ കയറാതിരിക്കുക.

∙ ടൊറന്റ് ഡൗണ്‍ലോഡിംഗ് ഒഴിവാക്കുക.

∙ ഇനി അഥവ ആരെങ്കിലും ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി നിങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരിക്കലും പണം നല്‍കരുത്. ഒരുതവണ നല്‍കിയാല്‍ പിന്നെയും അവര്‍ അതിന് ശ്രമിച്ചുകൊണ്ടിരിക്കും. 

∙ ഹാക്കര്‍മാര്‍ നിങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്ന എല്ലാ വഴികളും അടക്കുക. ഒരുതരത്തിലും അവരോട് സംസാരിക്കാന്‍ പോവാതിരിക്കുക. 

ഇത്രയും കാര്യങ്ങള്‍ സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് റാറ്റ് വൈറസിനെ തടയാനാവുമെന്നും ഈ കെണിയില്‍ നിന്നും രക്ഷപ്പെടാനാവുമെന്നുമാണ് സിഇആര്‍ടി എന്‍സെഡ് പഠനം പറയുന്നത്.

related stories