ADVERTISEMENT

ആസൂത്രിത സ്വകാര്യതാ അപ്‌ഡേറ്റ് നീട്ടിവെച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ഞായറാഴ്ച വാട്‌സാപ്പിന്റെ സമീപകാല നയ നിബന്ധനകൾ വിശദീകരിക്കുന്ന സ്റ്റാറ്റസ് പുറത്തിറക്കി. വാട്സാപ്പിന്റെ സ്റ്റാറ്റസ് ബാറിലാണ് ഉപയോക്താക്കൾക്കുള്ള സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഉപയോക്താക്കളുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കുമെന്നാണ് സന്ദേശത്തിൽ പറയുന്നത്.

 

ആഗോള തിരിച്ചടിക്ക് കാരണമായതോടെയാണ് പുതിയ നിലപാടും വിശദീകരണവുമായി വാട്സാപ് രംഗത്തെത്തിയത്. നാല് സ്ലൈഡുകളാണ് സ്റ്റാറ്റസ് നൽകിയിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സ്വകാര്യ സംഭാഷണങ്ങൾ സുരക്ഷിതമായിരിക്കുമന്നും പറയുന്നു. മെസേജുകൾ എൻ‌ക്രിപ്റ്റ് ചെയ്യുന്നതിനാൽ ആരുടെയും സ്വകാര്യ സംഭാഷണങ്ങൾ വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നില്ലെന്നും ഫെയ്സ്ബുക് ഉടമസ്ഥതയിലുള്ള കമ്പനി ആവർത്തിച്ചു.

 

വാട്സാപ്പിന് നിങ്ങൾ ഷെയർ ചെയ്ത ലൊക്കേഷൻ കാണാൻ കഴിയില്ല. വാട്‌സാപ് നിങ്ങളുടെ കോൺ‌ടാക്റ്റുകൾ ഫെയ്സ്ബുക്കുമായി പങ്കിടുന്നില്ലെന്നും സ്റ്റാറ്റസിന്റെ മൂന്നാമത്തെയും നാലാമത്തെയും സ്ലൈഡിൽ പറയുന്നുണ്ട്. നേരത്തെ, വാട്സാപ് പുതിയ ഡേറ്റാ സ്വകാര്യതാ നയം മൂന്ന് മാസത്തേക്ക് മാറ്റിവച്ചിരുന്നു. അപ്‌ഡേറ്റ് ചെയ്ത സേവന നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിലും ഫെബ്രുവരി 8 മുതൽ ആർക്കും അക്കൗണ്ട് നഷ്‌ടപ്പെടില്ലെന്നും വാട്സാപ് അധികൃതർ അറിയിച്ചു.

 

ഫെബ്രുവരി 8 ന് ആരുടെയും അക്കൗണ്ട് താൽക്കാലികമായി നിർത്തിവയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യില്ല. വാട്സാപ്പിന്റെ സ്വകാര്യതയും സുരക്ഷയും എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ  കാര്യങ്ങൾ ചെയ്യാൻ പോകുകയാണ്. മെയ് 15 ന് പുതിയ ബിസിനസ്സ് ഓപ്ഷനുകൾ ലഭ്യമാകുന്നതിന് മുൻപായി ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും കമ്പനി അറിയിച്ചു.

 

English Summary: WhatsApp Sets Status to Spell out Privacy Policy Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com