Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോൺ വിഡിയോ കാണുന്നവരുടെ പട്ടികയിൽ എന്തുക്കൊണ്ട് തൃശൂരും ആലപ്പുഴയും?

Laptop

സാംസ്കാരിക തലസ്ഥാനമെന്നു വിളിപ്പേരുള്ള തൃശൂർ, തലസ്ഥാന നഗരിയായ തിരുവനന്തപുരം, കിഴക്കിന്റെ വെനീസ് ആലപ്പുഴ എന്നീ ജില്ലകൾ എങ്ങനെയാണ് പോൺ കാണുന്നവരുടെ, രാജ്യത്തെ ആദ്യ പത്ത് നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത്. ഇത് ആദ്യമായാണ് ഇത്തരമൊരു ഞെട്ടിക്കുന്ന റിപ്പോർട്ടു വരുന്നത്. പട്ടികയിൽ തൃശൂർ ജില്ല പത്താം സ്ഥാനത്താണ്. ഇന്റർനെറ്റിൽ ചൈൽഡ് പോൺ വിഡിയോകൾ തിരയുന്ന മലയാളികളുടെ എണ്ണം കഴിഞ്ഞ മൂന്നു വർഷത്തിനിടെ കുത്തനെ കൂടിയിട്ടുണ്ട്. സാങ്കേതിക സംവിധാനങ്ങളുടെ അനന്ത സാധ്യതകളാണ് ഇത്തരം കുറ്റങ്ങളിലേക്ക് യുവതീ യുവാക്കളെ നയിക്കുന്നത്. അശ്ലീല ഉള്ളടക്കമുള്ള അറുപതിനായിരത്തോളം ഓൺലൈൻ ഫയലുകളാണു 2016 ജൂൺ ഒന്നു മുതൽ 2017 ജനുവരി 15 വരെ നമ്മുടെ ജില്ലക്കാർ തിരഞ്ഞിരിക്കു‌ന്നതെന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകൾ തന്നെ.

ഈ പട്ടികയിൽ സാംസ്കാരിക തലസ്ഥാനത്തിനു മുൻപിൽ ആലപ്പുഴയും തിരുവനന്തപുരവും നാലും അഞ്ചും സ്ഥാനങ്ങളിലായി മുന്നിട്ടുനിൽക്കുന്നു. സൈബർ കുറ്റകൃത്യങ്ങളും അക്രമങ്ങളും പലപ്പോഴും കേരളത്തിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു വേണം ഇപ്പോൾ പുറത്തു വന്നിരിക്കുന്ന പഠനങ്ങളെ കാണാൻ.

എല്ലാം വാട്സാപ്പിലും ഫെയ്സ്ബുക്കിലുമുണ്ട്!

അപൂർവ്വമായി കണ്ടിരുന്ന പോൺ വിഡിയോകൾ യുവാക്കൾക്കിടയിൽ കൂടുതൽ പ്രചരിപ്പിക്കാൻ അവസരം നൽകിയത് വാട്സാപ്പും ഫെയ്സ്ബുക്കും തന്നെയാണ്. വാട്സാപ്പ് ഗ്രൂപ്പുകളും ഫെയ്സ്ബുക്ക് മെസഞ്ചറും പോൺ വിഡിയകളുടെ കേന്ദ്രമാണ്. വാട്സാപ്പിൽ ഏറ്റവും കൂടുതൽ കൈമാറ്റം ചെയ്യുന്ന വിഡിയോകൾ പോൺ ആണെന്നത് രഹസ്യമായ പരസ്യമാണ്. രാജ്യാന്തര പോൺ വെബ്സൈറ്റുകളിലെ വിഡിയോകളെക്കാൾ മലയാളികൾക്കിടയിൽ പ്രചരിക്കുന്നത് ഗ്രാമീണ (ദേശീ) വിഡിയോകളാണ്. ഓരോ വിഡിയോയും നിമിഷനേരങ്ങൾക്കുള്ളിലാണ് വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിക്കുന്നത്. വാട്സാപ്പിന്റെ രഹസ്യ സ്വഭാവവും പോൺ വിഡിയോകളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റി. കേരളത്തിലെ ഏതൊരു കേസിലും വാട്സാപ്പ് വിഡിയോകൾക്ക് പ്രധാന പങ്കുണ്ടായിരിക്കും. വാട്സാപ്പ് വഴി വിഡിയോ പ്രചരിച്ചതിനെ തുടർന്ന് ജീവിതം തന്നെ നഷ്ടപ്പെട്ടവർ നിരവധിയാണ്.

അവസരം നൽകിയത് സ്മാർട്ട്ഫോൺ

സ്മാർട്ട്ഫോണുകളുടെ അതിപ്രസരം കേരളത്തെയും പോൺ ഹബ്ബാക്കി മാറ്റി. വർഷങ്ങൾക്ക് മുൻപ് ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളിൽ ഒതുങ്ങിയിരുന്ന പോൺ വിഡിയോ ഇപ്പോൾ കുഞ്ഞൻ ഡിവൈസുകളിലേക്ക് എത്തിയിരിക്കുന്നു. സ്മാർട്ട്ഫോൺ ഉപയോഗിച്ച് എവിടെയും എപ്പോഴും എന്തും സുരക്ഷിതമായി, രഹസ്യമായി കാണാമെന്ന സാധ്യത വന്നതോടെ യുവാക്കൾക്കിടയിലെ പോൺ വിഡിയോ കുറ്റകൃത്യങ്ങളും കൂടി. കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ട് പ്രകാരം കേരളത്തിലെ 75 ശതമാനം പേരും സ്മാർട്ട്ഫോൺ ഉപയോഗിച്ചാണ് പോൺ വിഡിയോകൾ കാണുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്.

mobile-video

മികച്ച ഫീച്ചറുകളുള്ള 3ജി, 4ജി ഹാൻഡ്സെറ്റുകൾ പോൺ വിഡിയോകളുടെ രഹസ്യ ഫോൾഡറുകളായി മാറുന്ന കാഴ്ചയാണ് എവിടെയും. സ്കൂളിൽ പോകുന്ന കുട്ടികളുടെ കൈവശം പോലും അത്യാധുനിക ഫീച്ചറുകളുള്ള സ്മാർട്ട്ഫോണുകളുണ്ട്. നിലവിൽ കേരളത്തെ പോൺ ഹബ്ബാക്കി മാറ്റിയതിൽ സ്മാർട്ട്ഫോണുകൾക്ക് വലിയ പങ്കുണ്ട്. നിയമങ്ങൾക്കും സൈബർ നിയമപാലകർക്കു പോലും തടയാനാകാത്ത വേഗതയിലാണ് പോൺ വിഡിയോ പ്രചരിക്കുന്നത്.

അതിവേഗ ഇന്റർനെറ്റുകൾ സൗജന്യം, എന്തും ഡൗൺലോഡ് ചെയ്യാം

രാജ്യത്തെ ടെലികോം കമ്പനികളുടെ മൽസരങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ സജീവമായി. കേവം ഒരു ആധാർ നമ്പർ മാത്രം നല്‍കിയാൽ ലഭിക്കുന്ന സിമ്മുകൾ വഴി അൺലിമിറ്റഡ് 4ജി, 2ജി ഡേറ്റയാണ് ടെലികോം കമ്പനികൾ ഓഫർ ചെയ്യുന്നത്. ഈ ഡേറ്റകളിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത് അശ്ലീല വെബ്സൈറ്റകൾ സന്ദർശിക്കാനാണെന്നത് മറ്റൊരു വസ്തുതയാണ്. വിവിധ ടെലികോം കമ്പനികളുടെ റിപ്പോര്‍ട്ടുകൾ പ്രകാരം ഏറ്റവും കൂടുതൽ സന്ദർശിക്കുന്നവരുടെ പട്ടികയിൽ പോൺ വെബ്സൈറ്റുകൾ ഏറെ മുന്നിലാണ്. റെയിൽ‌വെ സ്റ്റേഷനുകളിലെ ഗൂഗിൾ വൈഫൈ കൂടുതലായി ഉപയോഗിക്കുന്നത് പോണ്‍ വിഡിയോ കാണാനെന്ന് നേരത്തെ തന്നെ റിപ്പോർട്ട് വന്നിരുന്നു.

നിരീക്ഷണം ശക്തമാക്കും

ഇന്റർനെറ്റ് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നു ഡിജിപി തലത്തിൽ നേരത്തെ തന്നെ നിർദേശമുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലെ കംപ്യൂട്ടർ സെന്ററുകളെല്ലാം ഔദ്യോഗികമായി റജിസ്റ്റർ ചെയ്തിരിക്കണമെന്ന ഉത്തരവു നൽകിയിട്ടുണ്ട്. കഫേകളിൽ അടച്ചുപൂട്ടിയ മുറി പാടില്ല, നെറ്റ് ഉപയോഗിക്കാനെത്തുന്നവരുടെ വിവരങ്ങൾ ശേഖരിച്ചുവയ്ക്കണം എന്നീ നിർദേശങ്ങൾ നൽകിയതനുസരിച്ചാണ് ഭൂരിഭാഗം കഫേകളും പ്രവർത്തിക്കുന്നത്.നിലവിൽ ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകൾ കൂടുതലായി പ്രചാരത്തിലായതോടെ ഇത്തരം ആവശ്യങ്ങൾക്കു ആളുകൾ കൂടുതലായും ആശ്രയിക്കുന്നതു മൊബൈൽ ഫോണുകളായി മാറിയിട്ടുണ്ട്. നിലവിൽ ഇന്റർനെറ്റ് പൊലീസിങ് ജില്ലയിൽ നടപ്പിലാക്കുന്നുണ്ട്. ഇത്തരം വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കാനാണു തീരുമാനം. ഓരോ ഏരിയ തിരിച്ചു പ്രത്യേകം നിരീക്ഷണ സംവിധാനം ഏർപ്പെടുത്താൻ പദ്ധതിയുണ്ട്.