Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിയാകാൻ കൊതിച്ച് മുഖ്യപ്രതിയായി, ഓൺലൈനിൽ എല്ലാം ‘ശശി’ കല

sasikala-troll

തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലക്കെതിരായ കോടതി വിധി ആഘോഷിക്കുകയാണ് സോഷ്യൽമീഡിയ. ശശികലക്കെതിരായ വിധിവന്ന ആദ്യ പതിനഞ്ച് മിനിറ്റിൽ തന്നെ ഒപിഎസും ശശികലയും ട്രന്റിങ് വിഷയമായി. തമിഴ്നാട് രാഷ്ട്രീയത്തിൽ ഏറെ താൽപര്യമുള്ള മലയാളി ഫെയ്സ്ബുക്ക് ഉപയോക്താക്കളും ശശികലക്കെതിരായ മിക്ക ട്രോളുകളിൽ മുക്കി.

#sasikala, #opsvssasikala, #ops എന്നീ ടാഗുകൾ ട്വിറ്ററിലും ട്രന്റിങ്ങാണ്. ട്വിറ്റർ ന്യൂസ് വിഭാഗത്തിലും ശശികല തന്നെ ഒന്നാമത്. ഗൂഗിൾ ന്യൂസ് ട്രന്റിങിൽ ആദ്യത്തെ 50 തലക്കെട്ടുകളിൽ ഭൂരിഭാഗവും തമിഴ്നാട് രാഷ്ട്രീയവും ശശികല വിധിയും കയ്യടക്കി. ഇത് ആദ്യമായാണ് ഗൂഗിള്‍ ന്യൂസിൽ തമിഴ്നാട് രാഷ്ട്രീയം ഇത്രയും ട്രന്റിങ്ങാവുന്നത്. ടോപ് സ്റ്റോറീസ് ന്യൂസ് വിഭാഗത്തിൽ എല്ലാം ശശികലയും ഒപിഎസും നിറഞ്ഞു നിൽക്കുന്നു.

ഫെയ്സ്ബുക്കിലെ ചില ട്രോൾ പോസ്റ്റുകൾ:
∙ മുഖ്യമന്ത്രി ആകാന്‍ ഇരുന്നവര്‍ മുഖ്യപ്രതിയായി ശശികല ജയിലിലേക്ക്
∙ ശശിയുടെ സ്ത്രീലിംഗമാണ് ശശികല
∙ ശശികല... "ശശി"യായി
∙ ശശികല ജയിലിലേക്ക് നാലുവർഷം തടവും പത്തുകോടി പിഴയും. സുപ്രിംകോടതി ഡാ...!!!
∙ സിംപിളായിട്ട് പറയാണെങ്കില്‍ ശശികല 'ശശി'യായി
∙ ആദ്യം ജയലളിത രക്ഷപ്പെട്ടു , പിന്നെ പന്നീര്‍സെല്‍വം , ഇപ്പോള്‍ ജനങ്ങളും ശശികല ,ശശി
∙ ശശികല ഇനി ജയിലിലോട്ട്... പേര് പോലെ തന്നെയായലോ ജീവിതവും (ശശി)

ട്വീറ്റ് ട്രോളുകൾ

Your Rating: