Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് ഭീകരാക്രമണം: ഐഎസ് ആസൂത്രണം ചെയ്തത് സുരക്ഷിത ടെലഗ്രാം വഴി!

telegram-isis

അടുത്തിടെ പാക്കിസ്ഥാനിലുണ്ടായ മിക്ക ഭീകരാക്രമണങ്ങളും ആസൂത്രണം ചെയ്തത് ഐഎസ്ഐഎസ് ഭീകരരാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനായി സുരക്ഷിതമായ അത്യാധുനിക സംവിധാനങ്ങളാണ് പാക്കിസ്ഥാനിലെ ഐഎസ് ഭീകരർ ഉപയോഗിക്കുന്നതെന്നാണ് പുതിയ വെളിപ്പെടുത്തൽ.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ ഇറാഖിലും സിറിയയിലും ചെയ്യുന്നത് പോലെ പാക്കിസ്ഥാനിലും സുരക്ഷിതമായി പരസ്പരം ആശയവിനിമയം നടത്തുന്നത് ടെലിഗ്രാം മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണെന്ന് വെളിപ്പെടുത്തല്‍. പിടിക്കപ്പെടാതെ ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ടെലഗ്രാം മെസഞ്ചര്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ അയക്കുന്ന വോയ്‌സ് മെസേജുകള്‍ താനേ ഡിലീറ്റ് ചെയ്യപ്പെടുമെന്നതിനാല്‍ പിന്നീട് പരിശോധിക്കാനോ കണ്ടെത്താനോ സാധിക്കില്ല.

പാക്കിസ്ഥാൻ പോലുള്ള രാജ്യത്തെ പൊലീസിനും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും ഇത്തരം മെസേജുകൾ കണ്ടെത്താനുള്ള സംവിധാനമില്ല എന്നത് ഭീകരർക്ക് സഹായകരമാണ്. ടെലഗ്രാം ആപ്ലിക്കേഷന് ബാക്കപ്പ് സംവിധാനവും ഇല്ല. നേരിട്ടല്ലാതെ ഈയൊരു സംവിധാനം മാത്രം ഉപയോഗിച്ചാണ് ഭീകരർ പരസ്പരം ആശയവിനിമയം നടത്തിയത്.

പാക്കിസ്ഥാനിൽ വ്യാജ ഐഡികള്‍ ഉപയോഗിച്ചെടുത്ത സിമ്മുകളുടെ ഉപയോഗവും വ്യാപകമാണ്. 2014 മുതല്‍ ഇങ്ങോട്ടുള്ള കാലഘട്ടത്തില്‍ ആയിരക്കണക്കിന് വ്യാജ ഐഡി സിമ്മുകളാണ് ബ്ലോക്ക് ചെയ്തത്. പക്ഷേ, മുന്‍പേ ആക്റ്റിവേറ്റ് ചെയ്ത സിമ്മുകള്‍ വാങ്ങിക്കാന്‍ കിട്ടുന്നതിനാല്‍ ഭീകരവാദികള്‍ അവയും ഉപയോഗിക്കുന്നുണ്ടെന്ന് ഔദ്യോഗികവക്താവ് പറയുന്നു. പാവപ്പെട്ടവരുടെ ഫിംഗര്‍പ്രിന്റുകള്‍ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യുന്ന ഇത്തരം സിമ്മുകള്‍ ക്രിമിനലുകള്‍ക്ക് വന്‍തുകയ്ക്ക് വില്‍ക്കുന്ന ഏജന്‍സികള്‍ രാജ്യത്തുണ്ട്.

പാക്കിസ്ഥാനില്‍ ആസൂത്രിതമായ നിരവധി ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണെന്ന് സ്ഥിതീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, രാജ്യത്ത് ഇത്തരമൊരു ഭീകരസംഘടന പ്രവര്‍ത്തിക്കുന്നുവെന്ന് തുറന്നു സമ്മതിക്കാന്‍ ഔദ്യോഗികവിഭാഗം തയാറായിട്ടില്ല.

yazidi-women-isis-telegram

ഐഎസിന്റെ പുതിയ ടെക്ക് ആയുധം

ഐഎസ് ഭീകരർ നടത്തുന്ന സൈബർ നീക്കങ്ങളെ കുറിച്ചുള്ള ചർച്ചകൾ ലോകമെമ്പാടും പുരോഗമിക്കുകയാണ്. ആശയ പ്രചാരണത്തിനും ആളുകളെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാനുമായി ഐഎസ് മൊബൈൽ മെസേജിങ് സൗകര്യമായ ടെലിഗ്രാം ഉപയോഗിക്കുന്നു എന്നാണ് റിപ്പോർട്ട്. 2015 സെപ്റ്റംബറിൽ ടെലിഗ്രാം പുറത്തിറക്കിയ ഒരു പുതിയ ഫീച്ചർ ആണ് ഇസ്ലാമിക് സ്റ്റേറ്റ് വ്യാപകമായി ദുരുപയോഗിക്കുന്നത്. ഐ എസ് സംബന്ധമായ വാർത്തകളും, മിലിട്ടറി വിജയങ്ങളും, കൽപ്പനകളും എല്ലാം ഇതിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നു. ടെലിഗ്രാം ഉപയോഗിച്ചാണ് പാരീസിൽ നടന്ന ആക്രമണത്തിന്റെയും, റഷ്യൻ എയർലൈനർ ബോംബിംഗിന്റെയും ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തത് എന്നത് ശ്രദ്ധേയമാണ്.

related stories
Your Rating: