Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഡിയോ/വോയ്സ് കോൾ: നിരവധി പുതുമകളുമായി വാട്‌സാപ്പിന്റെ പുതിയ വേര്‍ഷന്‍

whatsapp-new-1

പുതുമകള്‍ക്കായി പലവിധ വഴികള്‍ തേടുകയാണ് ജനപ്രിയ സോഷ്യൽമീഡിയ ആപ്പായ വാട്‌സാപ്പ്. ഈ വര്‍ഷം അവസാനത്തോടെ വാട്‌സാപ്പ് ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കുറച്ചുകൂടി സ്ഥിരതയുള്ളതായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ പുതുമ നിലനിര്‍ത്താനായി നിരന്തരം പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് വാട്‌സാപ്പ്.

അടുത്ത് തന്നെ പുറത്തിറങ്ങുന്ന വാട്സാപ്പ് v2.17.93 ബീറ്റാ വേർഷനില്‍ അറ്റാച്ച്‌മെന്റ് ബട്ടന്‍ സ്ഥാനം മാറിയാണ് ഇരിക്കുന്നതെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. വോയ്‌സ് കോള്‍, വിഡിയോ കോള്‍ ബട്ടണുകള്‍ വെവ്വേറെയായി ആണ് വരുന്നത്. ഐഫോണ്‍ ഉപയോഗിച്ചുകൊണ്ടിരുന്നവര്‍ക്ക് മാത്രമായിരുന്നു ഇതുവരെ ഈ സൗകര്യം ഉണ്ടായിരുന്നത്.

വെവ്വേറെ കോളിങ് ബട്ടണുകള്‍

വാട്‌സാപ്പ് വിഡിയോ തുടങ്ങിയ സമയത്ത് വിഡിയോ കോളിങ് ഫീച്ചര്‍ കോള്‍ ബട്ടന്റെ അടിയില്‍ വലതു വശത്തായാണ് ഉണ്ടായിരുന്നത്. കോള്‍ ബട്ടന്‍ പ്രസ് ചെയ്യുമ്പോള്‍ വിഡിയോ/വോയ്‌സ് കോളുകള്‍ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പോപ്പപ്പ് വരുമായിരുന്നു. ഇപ്പോള്‍ വിഡിയോ കോളിങ്ങിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് പുതിയ ബീറ്റാ വേര്‍ഷനില്‍ പെട്ടെന്ന് കാണത്തക്ക വിധത്തില്‍ ഈ ബട്ടന്‍ പ്രത്യേകം ക്രമീകരിച്ചിരിക്കുന്നത് കാണാം.

whatsapp-new-

അറ്റാച്ച്‌മെന്റ് ബട്ടന്റെ സ്ഥാനമാറ്റം

അറ്റാച്ച്‌മെന്റ് തിരഞ്ഞെടുക്കാനുള്ള ബട്ടന്‍ പുതിയ വേര്‍ഷനില്‍ സ്ഥാനം മാറിയാണ് ഉള്ളത്. അടിയില്‍ ക്യാമറ ഐക്കണിന്റെ വലതു വശത്തായാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് മുന്‍പേ തന്നെ ഇവിടെയായിരുന്നു. ഇതിനാല്‍ കൂടുതല്‍ എളുപ്പത്തില്‍ ഡോക്യുമെന്റുകളും ഫോട്ടോകളും മറ്റും ഷെയര്‍ ചെയ്യാം.

whatsapp-new

ബീറ്റ വേര്‍ഷനില്‍ മാത്രമേ ഇപ്പോള്‍ നിലവില്‍ ഈ സൗകര്യങ്ങള്‍ വന്നിട്ടുള്ളൂ. പരീക്ഷിച്ചു നോക്കണം എന്നുണ്ടെങ്കില്‍ നേരെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കയറി വാട്സാപ്പ് ബീറ്റാ കമ്മ്യൂണിറ്റിയിൽ ചേരുകയോ അല്ലെങ്കില്‍ APK മിററിൽ ചെന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ ആവാം.

related stories