Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റര്‍നെറ്റില്ലാതെയും ഇനി വാട്‌സാപ്പ് സന്ദേശങ്ങള്‍ അയക്കാം

whatsapp-web-logo

ഐഫോൺ ഉപയോഗിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ഇനി ഇന്റര്‍നെറ്റ് ഇല്ലാതെയും വാട്‌സാപ്പ് ഉപയോഗിക്കാനുള്ള സൗകര്യം വരുന്നു. ആന്‍ഡ്രോയ്ഡ് ഫോണില്‍ ഇപ്പോള്‍ത്തന്നെ ഈ സൗകര്യം ലഭ്യമാണ്. വാട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ ഇത് iOS ഡിവൈസുകളിൽ കൂടി ഉപയോഗപ്രദമാക്കാന്‍ സാധിക്കും. ഐഫോണിലും ഐപാഡിലും ഇത് ഉപയോഗിച്ച് വാട്‌സാപ്പ് ഉപയോഗിക്കാം.

107 എംബി ആണ് ആപ്പിന്റെ സൈസ്. iOS ന്റെ 4.2017.0200 മുതല്‍ മുകളിലേക്കുള്ള വേര്‍ഷനുകളില്‍ ഇപ്പോള്‍ ഈ സൗകര്യം ഉപയോഗിക്കാം. 'ക്യൂ മെസേജ് ' ഫീച്ചര്‍ ആണ് ഇവിടെ ഉപയോഗപ്പെടുത്തുക. അതായത് നെറ്റ്‌വര്‍ക്ക് കണക്റ്റിവിറ്റി ഇല്ലാത്തപ്പോഴും മെസേജുകള്‍ അയക്കാം. എപ്പോഴെങ്കിലും ഇന്റര്‍നെറ്റ് കണക്ഷന്‍ തിരിച്ചു വന്നാല്‍ ഉടന്‍ തന്നെ ഇത് അപ്പുറത്ത് എത്തും.

ഈ സൗകര്യം ഉപയോഗപ്പെടുത്താൻ ഐഫോണിന്റെ സ്റ്റോറേജ് ക്രമീകരണങ്ങളില്‍ ചെറിയ മാറ്റം വരുത്തിയാല്‍ മതി. ഇതിനായി Settings >> Data and Storage Usage >> Storage Usage ഇങ്ങനെ പോയാല്‍ മതിയാവും.

ഇതുകൂടാതെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒറ്റയടിക്ക് അയക്കാവുന്ന ഫോട്ടോകളുടെ എണ്ണം പത്തില്‍ നിന്നും മുപ്പതാക്കി ഉയര്‍ത്തി. ഇത്രയും തന്നെ വിഡിയോകളും ഒരുമിച്ച് ഷെയര്‍ ചെയ്യാം. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ മാസം നേരത്തെ ഈ സൗകര്യം ലഭിച്ചിരുന്നു. ആന്‍ഡ്രോയ്ഡ് ബീറ്റ ആപ്പില്‍ ജിഫ് സെർച്ച് സപ്പോർട്ടും അവതരിപ്പിച്ചിരുന്നു വാട്‌സാപ്. സ്‌മൈലികള്‍ക്കും ഇമോജികള്‍ക്കും പുറമേ ഇനി ജിഫുകളും ആപ്പിനുള്ളില്‍ തന്നെ തിരഞ്ഞു കണ്ടുപിടിക്കാം. കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ ഐഫോണ്‍ യൂസേര്‍സിന് ഈ സൗകര്യം ലഭിച്ചിരുന്നു. 

related stories
Your Rating: