Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിയോ ഡിടിഎച്ച് വരുന്നു, കുറഞ്ഞ നിരക്കിൽ 300 ചാനലുകൾ, ഫ്രീ വെൽകം ഓഫർ!

reliance-jio-stb

മൊബൈല്‍ ഇന്റര്‍നെറ്റ് സേവനരംഗത്ത് തരംഗമായ റിലയന്‍സ് ജിയോ ഡിടിഎച്ച് രംഗത്തേക്കു കൂടി കടക്കുന്നതായി സൂചന. ജിയോയുടെ ഡിടിഎച്ച് ഡിവൈസുകളുടെ ചിത്രങ്ങള്‍ ഓൺൈലനിൽ പ്രചരിച്ചതോടെയാണ് പുതിയ അഭ്യൂഹങ്ങള്‍ പരക്കുന്നത്. ജിയോയുടെ ഐപി അടിസ്ഥാനമാക്കിയുള്ള സെറ്റ് ടോപ് ബോക്‌സുകള്‍ ഉടന്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

reliance-jio-dth

ജിയോ ഫൈബര്‍ കണക്ഷനുമായോ ഡിഷുമായോ യോജിപ്പിക്കാന്‍ സാധിക്കുന്ന സെറ്റ് ടോപ് ബോക്‌സിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രങ്ങളിലുള്ള സെറ്റ്‌ടോപ് ബോക്‌സിനോട് അനുബന്ധിച്ച് റിമോട്ട് കണ്‍ട്രോളും മൈക്ക് ബട്ടണുമുണ്ട്. ശബ്ദം വഴി നിയന്ത്രിക്കാന്‍ വേണ്ടിയാണ് മൈക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് കരുതുന്നത്. ചിത്രത്തിലുള്ള സെറ്റ് ടോപ്പ് ബോക്‌സിന് പുറമേ മറ്റ് ചില മോഡലുകള്‍ കൂടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ചിത്രങ്ങളിലുള്ള സെറ്റ് ടോപ് ബോക്‌സില്‍ വില്‍ക്കാനുള്ളതല്ലെന്ന ലേബല്‍ കൂടി ഒട്ടിച്ചിട്ടുണ്ട്. സെറ്റ് ടോപ് ബോക്‌സിന്റെ പുറകില്‍ കേബിള്‍ കണക്ട് ചെയ്യാനുള്ള പോര്‍ട്ട്, എച്ച്ഡിഎംഐ പോര്‍ട്ട്, യുഎസ്ബി പോര്‍ട്ട്, ഓഡിയോ വിഡിയോ ഔട്ട്പുട്ട് പോര്‍ട്ട് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രോഡ് ബാന്‍ഡ് കേബിളിനെ സെറ്റ്‌ടോപ് ബോക്‌സുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന എതെര്‍നെറ്റ് പോര്‍ട്ടും ചിത്രത്തില്‍ വ്യക്തമാണ്. 

300 ചാനലുകളുമായി തുടങ്ങിയശേഷം പിന്നീട് ചാനലുകളുടെ എണ്ണം കൂട്ടുമെന്നാണ് കരുതുന്നത്. ഏഴ് ദിവസം വരെയുള്ള പ്രോഗ്രാമുകള്‍ കാണാന്‍ സഹായിക്കുന്ന കാച്ച് അപ്പ് ഫീച്ചറും ജിയോ സെറ്റ്‌ടോപ് ബോക്‌സിന്റെ പ്രത്യേകതയായി പറയപ്പെടുന്നു. നെറ്റ്ഫ്ലിക്‌സ്, ആമസോണ്‍ പ്രൈം  എന്നിവക്കൊപ്പം ചേര്‍ന്നാണ് ജിയോ സെറ്റ് ടോപ് ബോക്‌സുകള്‍ പുറത്തിറക്കുകയെന്നും സൂചനയുണ്ട്. കുറഞ്ഞ നിരക്കിൽ സെറ്റ് ടോപ് ബോക്സും കണക്‌ഷനും ലഭ്യമാക്കുമെന്നാണ് അറിയുന്നത്. നിലവിലെ ഡിടിഎച്ച് സേവന ദാതാക്കൾക്കെല്ലാം ഭീഷണിയാകുന്ന നിരക്കായിരിക്കും ജിയോ ടിഡിഎച്ചും അവതരിപ്പിക്കുക. 

reliance-jio-stb-leak

വിവിധ ഫോറങ്ങളിലും ഗ്രൂപ്പുകളിലും പ്രചരിക്കുന്ന ഊഹാപോഹങ്ങൾ ശരിയാണെങ്കിൽ 500 രൂപയ്ക്ക് താഴെ ജിയോ ഡിടിഎച്ച് കണക്‌ഷനും പ്രതിമാസ നിരക്ക് 150 രൂപയ്ക്ക് താഴെ ആയിരിക്കുമെന്നാണ് അറിയുന്നത്. ജിയോ ഡിടിഎച്ചിനും ആറു മാസത്തെ ഫ്രീ വെൽകം ഓഫർ ഉണ്ടാകുമെന്നും സൂചനയുടണ്ട്. ഏപ്രിൽ അവസാനത്തോടെ ജിയോ ബ്രോഡ്ബാൻഡും ജിയോ ഡിടിഎച്ചും ഔദ്യോഗികമായി അവതരിപ്പിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

related stories