Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിന്നോട്ടില്ലെന്ന് ജിയോ, വരിക്കാരെ പിടിക്കാൻ കുറഞ്ഞ നിരക്കിൽ പുതിയ ഓഫറുകൾ

jio-ads

രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം ശക്തമായി തന്നെ തുടരുകയാണ്. റിലയൻസ് ജിയോ ഫ്രീ ഓഫറുകൾക്കെതിരെ ട്രായ് രംഗത്തുവന്നതോടെ മൽസരം മറ്റൊരു വഴിക്ക് നീങ്ങുമെന്ന് ഉറപ്പായിരിക്കുന്നു. മറ്റു കമ്പനികളുടെ ശക്തായ പ്രതിഷേധത്തെ തുടർന്നാണ് ജിയോയ്ക്കെതിരെ ട്രായ് രംഗത്തു വന്നത്. ജിയോയുടെ സമ്മർ സർപ്രൈസ് ഓഫർ നിർത്തലാക്കാനും പ്രൈം അംഗത്വമെടുക്കുന്ന കാലാവധി അവസാനിപ്പിക്കാനുമാണ് ട്രായ് ആവശ്യപ്പെട്ടത്. ഇതു പ്രകാരം സമ്മർ സർപ്രൈസ് ഓഫർ തൽകാലം മരവിപ്പിച്ചിരിക്കുകയാണ്. എന്നാൽ പ്രൈം അംഗത്വ കാലാവധിയിലെ ഫ്രീ ഡേറ്റാ സേവനം ഇപ്പോഴും ലഭിക്കുന്നുണ്ട്.

അതേസമയം, മറ്റു ടെലികോം കമ്പനികളെ മറികടക്കാൻ വൻ ഓഫറുകളുമായി ജിയോ വരുന്നുണ്ടെന്നാണ് മറ്റൊരു റിപ്പോർട്ട്. കുറഞ്ഞ നിരക്കിൽ കൂടുതൽ സേവനങ്ങൾ നൽകി നിയമപരമായി തന്നെ വിപണി പിടിക്കാനുള്ള സൂത്രങ്ങളാണ് ജിയോ ഇപ്പോൾ ആലോചിക്കുന്നത്. 

വരിക്കാരെ പിടിച്ചുനിർത്തുന്ന പുതിയ താരീഫ് പട്ടിക ഉടൻ തന്നെ പുറത്തുവിടുമെന്നാണ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സൂചിപ്പിക്കുന്നത്. "We are updating our tariff packs and will be soon introducing more exciting offers." എന്ന സന്ദേശം കൂടുതൽ ഓഫറുകൾ തുടർന്നും പ്രതീക്ഷിക്കാമെന്ന് തന്നെയാണ്. സൗജന്യം നിർത്തി കുറഞ്ഞ നിരക്കിൽ കൂടുതൽ സേവനങ്ങൾ നൽകാനായാൽ നിയമപരമായി മറ്റു കമ്പനികൾക്ക് ജിയോയ്ക്കെതിരെ പരാതി നല്‍കാനാവില്ല. ഇതിലൂടെ വരിക്കാരെ നിലനിർത്താൻ ജിയോയ്ക്ക് സാധിക്കുകയും ചെയ്യും.

INDIA-ECONOMY-TELECOMMUNICATION

ജിയോ പ്രൈം അംഗത്വമെടുത്ത് 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് മൂന്നു മാസം ഫ്രീ സേവനം നൽകുമെന്നാണ് ജിയോ അറിയിച്ചിരുന്നത്. ഈ ഓഫറാണ് ഇപ്പോൾ വിലക്കിയിരിക്കുന്നത്. ട്രായ് നിർദേശങ്ങൾ പാലിക്കുമെന്ന് ജിയോ അറിയിച്ചിട്ടുണ്ട്.

related stories
Your Rating: