Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈന തെളിയിച്ചു, ട്രാക്ക് വേണ്ട, റോഡിലൂടെയും ട്രെയിൻ ഓടിക്കാമെന്ന്

train-china

റോഡിലൂടെ ട്രെയിൻ ഓടുമോ? ഓടുമെന്നാണ് ചൈന തെളിയിച്ചിരിക്കുന്നത്. ട്രാക്കിലൂടെ അല്ലാതെ റോഡിലൂടെ ട്രെയിൻ സഞ്ചരിക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നു കഴിഞ്ഞു. ലോകത്ത് തന്നെ ഇത്തരമൊരു പദ്ധതി ആദ്യമായിട്ടായിരിക്കും പരീക്ഷിക്കുന്നത്. 

എന്നാൽ സാധാരണ ട്രെയിനുകളിലെ ഉരുക്ക് ടയറുകൾക്ക് പകരം റബ്ബര്‍ ടയറുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ചൈനീസ് നഗരം ഹ്യുനാന്‍ പ്രവിശ്യയിലാണ് ജൂൺ രണ്ടിന് പുതിയ സർവീസ് അവതരിപ്പിച്ചത്. 

അത്യാധുനിക ടെക്നോളജിയുടെ സഹായത്തോടെ നിർമിച്ചിട്ടുള്ള ട്രെയിൻ ലോകത്ത് തന്നെ വൻ വിപ്ലവം സൃഷ്ടിച്ചേക്കുമെന്നാണ് കരുതുന്നത്. 2013 ലാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ചൈനീസ് റെയിൽ കോർപ്പറേഷന്റെ പുതിയ പദ്ധതി 2018 ൽ മാത്രമേ പൂർണമായി പ്രവര്‍ത്തിച്ചു തുടങ്ങൂ.

train-china-

റോഡില്‍ അടയാളപ്പെടുത്തിയിട്ടുള്ള വഴികളിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുക. ട്രെയിൻ നിയന്ത്രിക്കാനായി നിരവധി സെന്‍സറുകളും ഉപയോഗിക്കുന്നുണ്ട്. സെന്‍സറുകളുടെ സഹായത്തോടെയാണ് ഡ്രൈവര്‍ റോഡിലെ വഴികൾ തിരിച്ചറിയുക. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗമുള്ള എൻജിനുള്ള ട്രെയിൻ പത്ത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കും.