Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഫോൺ കേരളത്തിൽ 3500 ജീവനക്കാരെ നിയമിക്കുന്നു

Recruitment Representative image

മലയാളികളുടെ ആദ്യ സ്മാർട്ഫോൺ സംരംഭമായ എംഫോൺ ഇന്ത്യൻ വിപണിയിലേക്ക് വ്യാപിപ്പിക്കുമ്പോൾ കേരളത്തിൽ വൻതോതിൽ തൊഴിൽ നിയമനങ്ങൾ നടത്തുന്നു. കേരളത്തിൽ മാത്രം മൂവായിരത്തോളം ജീവനക്കാരെയാണ് നിയമിക്കുന്നത്. സ്മാർട്ഫോൺ സെയിൽസ് & മാർക്കറ്റിംഗ്, പ്രൊഡക്ഷൻ, സർവീസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, അക്കൗണ്ടിംഗ് തുടങ്ങിയ മേഖലയിലാണ് നിയമനങ്ങൾ.

നിലവിൽ കേരളമാകെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന റീടെയ്ൽ ശൃംഖലയിലേക്കാണ് 2500ൽ അധികം നിയമനങ്ങൾ നടത്തുന്നത്. എസ്എസ്എൽസി മുതൽ യോഗ്യതയുള്ള ചെറുപ്പക്കാർക്ക് അവസരങ്ങളുണ്ട്.

കൊറിയൻ സാങ്കേതികവിദ്യയിൽ ചൈനയിൽ നിർമിക്കപ്പെടുന്ന എംഫോൺ ഉൽപന്നങ്ങൾ ദുബായിൽ വൻ സ്വീകാര്യത നേടിയതിനു ശേഷമാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. സൗത്ത് ഇന്ത്യൻ മൊബൈൽ വിപണിയിലെ പുതിയ തരംഗമാണ് ഇപ്പോൾ എംഫോൺ. ദക്ഷിണേന്ത്യൻ ഫോൺ വിപണിയിൽ പിടിമുറുക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വൻതോതിൽ നിയമനങ്ങൾ നടത്തുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലെല്ലാംതന്നെ റീടെയ്ൽ ഷോപ്പുകളിൽ ഇപ്പോൾ എംഫോൺ ലഭ്യമാണ്.

മലയാളികളുടെ സ്വന്തം ബ്രാൻഡ് ആയതിനാൽ കൂടുതൽ മലയാളികൾക്ക് ജോലി നൽകുക എന്നതാണ് കമ്പനി നയമെങ്കിലും, വിദേശികളും ഇതര സംസ്ഥാനക്കാരുമടങ്ങിയ സാങ്കേതിക വിദഗ്ധർ നിലവിൽതന്നെ എംഫോൺ ജീവനക്കാരാണ്. ചൈനയിലെ നിർമാണപ്ലാന്റിലും ജിസിസി രാജ്യങ്ങളിലും കേരളത്തിലുമുള്ള ഓഫീസുകളിലുമാണ് ജീവനക്കാരെ നിയമിച്ചിട്ടുള്ളത്. കേരളത്തിന് പുറത്തുള്ള അഞ്ചോളം സ്വാശ്രയ എൻജിനീയറിംഗ് കോളേജുകളിൽ എംഫോൺ ക്യാംപസ് പ്ലേസ്മെന്റ് ക്യാമ്പുകൾ നടത്തിക്കഴിഞ്ഞു. സാങ്കേതിക മികവും വിദ്യാഭ്യാസ യോഗ്യതയും അർപ്പണ ബോധവുമുള്ള യുവതീയുവാക്കൾക്ക് മികച്ച തൊഴിൽ സാഹചര്യങ്ങളും കരിയർ വളർച്ചാ സാധ്യതകളും നൽകുന്നതാണ് എംഫോണിന്റെ ഹ്യൂമൻ റിസോഴ്സ് പോളിസി.

ഉദ്യോഗാർഥികൾക്ക് ഇമെയിൽ (hrm@mphone.org ), ടോൾ ഫ്രീ നമ്പർ (180042560425) എന്നിവ വഴി കമ്പനിയെ ബന്ധപ്പെടാവുന്നതാണ്.