Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടിയെ ഭയന്ന് ആമസോണിൽ വൻ ഓഫർ, പകുതി വിലയ്ക്ക് വിറ്റഴിക്കൽ

amazon

ജൂലൈ ഒന്നു മുതൽ ജിഎസ്ടി നിലവിൽ വരുമെന്ന് ഭയന്ന് രാജ്യത്തെ മുൻനിര ഇലക്ട്രോണിക്സ് കമ്പനികൾ ഉൽപന്നങ്ങൾ വൻ ഓഫർ നൽകി വിൽക്കുന്നു. ജിഎസ്ടി വരുന്നതോടെ മിക്ക ഇല്ക്ട്രോണിക്സ് ഉപകരണങ്ങളുടെയും വില കുത്തനെ ഉയരുമെന്നാണ് അറിയുന്നത്. ഇതോടെ വിൽപന കുത്തനെ താഴോട്ടുപോകും. ഇതെല്ലാം മുൻകൂട്ടി കണ്ട് കമ്പനികൾ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകൾ വഴി ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ വിറ്റഴിക്കുകയാണ്.

ദീപാവലിക്ക് മുൻപായി വിൽപ്പന നടത്തുമെന്നാണ് റീട്ടെയിൽ കമ്പനികൾ നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ജിഎസ്ടി നടപ്പിൽ വന്നാൽ വിപണിയിൽ വൻ പ്രതിസന്ധി നേരിടുമെന്ന് മുൻകൂട്ടി കണ്ടാണ് പേടിഎം, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങി ഇ–കൊമേഴ്സ് വെബ്സൈറ്റുകൾ വഴി വിൽക്കുന്നത്.  

എൽഇഡി ടെലിവിഷൻ, എയർ കണ്ടീഷനർ, വാഷിങ് മെഷീൻ തുടങ്ങിയവയുടെ വിലയാണ് കൂടുതൽ കുറച്ച് വിൽക്കുന്നത്. ആമസോണിൽ മിക്ക ഇലക്ട്രോണിക്സ് ഉപകരങ്ങളും പകുതി വിലയ്ക്കാണ് വിൽക്കുന്നത്. ആമസോണിൽ മുൻനിര കമ്പനികളുടെ എൽഇഡി ടിവി 40 ശതമാനം വരെ വില കിഴിവ് നൽകുന്നുണ്ട്. ബിപിഎൽ, സാംസങ്, സാനിയോ, പാനാസോണിക്, തുടങ്ങി കമ്പനികളുടെ എൽഇഡി ടിവികൾ വൻ ഓഫറിൽ ലഭ്യമാണ്. ഇതിനു പുറമെ 1000 രൂപ ക്യാഷ് ബാക്ക് ഓഫറും നല്‍കുന്നുണ്ട്.

Read More: What is GST ? GST Indepth Page

ജിഎസ്ടി വരുന്നതോടെ ഇലക്ട്രോണിക്സ് ഉൽപ്പനങ്ങളുടെ ഇപ്പോഴത്തെ നികുതി നിരക്ക് 23 ശതമാനത്തിൽ നിന്ന് 28 ശതമാനമാകും. ഫാൻസി, വീട്ടുപകരണങ്ങൾ, മൊബൈൽ അക്സസറുകൾ, വാച്ചുകൾ, തുകൽ ഉത്പന്നങ്ങൾ, ആരോഗ്യം, സൗന്ദര്യ ഉത്പന്നങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ വൻ ഓഫറുകളാണ് ആമസോൺ നൽകുന്നത്.