Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമസോണിൽ ഓഫർ ‘പെരുമഴ’, 65 ശതമാനം ഡിസ്കൗണ്ട്, പകുതി വിലയ്ക്ക് ഫോൺ!

amazon-offer

രാജ്യത്തെ രണ്ടു മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനികൾ അടുത്ത ദിവസങ്ങളിൽ മൽസരിച്ച് വിൽപന നടത്താൻ പോകുകയാണ്. ഫ്ലിപ്കാർട്ടിനെ മറികടക്കുന്ന ഓഫറുകളാണ് ആമസോൺ മുന്നോട്ടുവെക്കുന്നത്. ഉപഭോക്താക്കൾക്ക് ഏറെ നേട്ടമുള്ള വിൽപനയാണ് അടുത്ത ദിവസങ്ങളിൽ നടക്കുക. ഓഗസ്റ്റ് 9 മുതൽ 12 വരെയാണ് ആമസോണും ഓഫർ വിൽപന നടത്തുന്നത്.

ആപ്പിൾ, സാംസങ്, വൺപ്ലസ്, ലെനോവോ, സോണി തുടങ്ങി കമ്പനികളുടെ ഹാൻഡ്സെറ്റുകളെല്ലാം വിൽപനയ്ക്കുണ്ട്.‌ സ്മാർട്ട് ഫോണുകൾക്കു പുറമെ, ഫീച്ചർ മൊബൈലുകൾ, ആക്സസറികൾ എന്നിവയും വിൽക്കുന്നുണ്ട്. സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ നൽകുന്നത് 40 ശതമാനം വരെ വിലക്കുറവാണ്. മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് 50 ശതമാനം വരെ ഇളവു ലഭിക്കും. പവർ ബാങ്കിന് 65 ശതമാനം വരെ ഓഫർ ആമസോൺ ബിഗ് ഫ്രീഡം സെയിലിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ആമസോണിന്റെ ആപ്ലിക്കേഷനിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നവർ എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 15 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. അതേസമയം, എസ്ബിഐ കാർഡുടമകൾ വെബിൽ നിന്ന് വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം ഡിസ്കൗണ്ട് മാത്രമേ ലഭിക്കു. ആമസോൺ പേ ഉപയോക്താക്കൾക്ക് അവരുടെ വിലയിൽ 15 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. 

കൂടാതെ, ആമസോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉൽപന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഗോമോ വാഗ്ദാനം ചെയ്യുന്ന ബാലിയിലേക്കുള്ള ഒരു വൗച്ചർ സ്വന്തമാക്കാനുള്ള അവസരം ലഭിക്കും. പതിവുപോലെ ആമസോൺ പ്രൈം പ്രീപെയ്ഡ് അല്ലാത്ത ഉപയോക്താക്കൾക്ക് മുമ്പുള്ള എല്ലാ ഡീലുകളിലേക്കും പ്രവേശനം ലഭിക്കും.

samsung

ആമസോണിലെ പ്രധാന ഡീലുകൾ

∙ ഐഫോണുകൾക്ക് 35 ശതമാനം ഇളവ്. ഐഫോൺ 5എസ്, ഐഫോണ്‍6, ഐഫോൺ 6 എസ്, ഐഫോൺ 7, ഐഫോൺ 7 പ്ലസ്, ഐഫോൺ എസ്ഇ എന്നിവയും ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകും.

∙ സാംസങ് സ്മാർട്ട്ഫോണുകൾ 2,000 രൂപ വരെ ഡിസ്കൗണ്ട്.

∙ ഹൊണർ ഫോണുകൾക്ക് 1,000 രൂപയുടെ ഡിസ്കൗണ്ട്.

∙ വൺപ്ലസ് ഫോണുകൾക്ക് 2,000 രൂപ വിലക്കുറവ്. OnePlus 3, OnePlus 3T എന്നിവ ലഭ്യമാകും.

∙ ലെനോവോ ഫോണുകൾക്ക് 5,000 രൂപ ഡിസ്കൗണ്ട്.

∙ മോട്ടോറോള ഫോണുകൾക്ക് 2,000 രൂപയുടെ വിലക്കുറവ്.

∙ കൂൾപാഡ് ഫോണുകൾക്ക് 15 ശതമാനം ഇളവ്.

∙ ഹെഡ്ഫോണുകളിൽ 60 ശതമാനം വരെ ഡിസ്കൗണ്ട്.

∙ പവർ ബാങ്കുകളിൽ 65 ശതമാനം ഡിസ്കൗണ്ട്.

∙ ഇൻടക്സിലെ പവർ ബാങ്കുകൾക്ക് 60 ശതമാനം ഇളവ് ലഭിക്കും.