Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20 കോടി GB 150 കോടി GBയാക്കി, ഇത് അംബാനിയുടെ ‘അദ്ഭുത മാജിക്’, ലോകം കീഴടക്കി ഇന്ത്യ!

mukesh-nita

രാജ്യത്തെ ടെലികോം മേഖലയെ ഒന്നടങ്കം മാറ്റിമറിക്കുന്നതായിരുന്നു മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുടെ വരവ്. മടിച്ചും ശ്രദ്ധിച്ചും ഡേറ്റ ഉപയോഗിച്ചിരുന്ന ഉപഭോക്താക്കളെ മനസ്സറിഞ്ഞ് വേണ്ടുവോളം ഇന്റർനെറ്റ് ആസ്വദിക്കാൻ പഠിപ്പിച്ചതും പ്രേരണ നൽകിയതും ജിയോ തന്നെയാണ്. ഒരു വർഷം മുൻപ് രാജ്യത്തെ മൊത്തം ഡേറ്റാ ഉപയോഗം കേവലം 20 കോടി ജിബിയായിരുന്നു. എന്നാൽ ജിയോ വന്ന് ഒരു വർഷത്തിനകം ഇത് 150 കോടി ജിബിയായി ഉയർന്നു. എല്ലാം അംബാനിയുടെ അദ്ഭുത മാജിക് തന്നെ.

റിലയൻസ് ജിയോ വരിക്കാരുടെ എണ്ണം 13 കോടി കവിഞ്ഞെന്നാണ് കഴിഞ്ഞ ദിവസം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യയിലും രാജ്യാന്തര തലത്തിലും നിരവധി റെക്കോർഡുകൾ ജിയോ തകർത്തു. ഇന്ത്യയ്ക്കാർ പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാൻ തയ്യാറാകില്ലെന്ന  മിഥ്യാധാരണയാണ് ജിയോ പൊളിച്ചടക്കിയത്. ഈ നേട്ടത്തിൽ ഏറെ സംതൃപ്തിയുണ്ടെന്നും ജീവനക്കാർക്ക് അയച്ച കത്തിൽ അംബാനി പറയുന്നുണ്ട്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 5 നാണ് റിലയൻസ് ജിയോ മൊബൈൽ സേവന രംഗത്തേക്ക് ഔദ്യോഗികമായി എത്തുന്നത്. തുടക്കത്തിൽ 90 ദിവസത്തെ അൺലിമിറ്റഡ് 4ജി ഡേറ്റ സൗജന്യമായി നൽകിയാണ് വിപണി പിടിച്ചെടുത്തത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ടെലികോം വരിക്കാരുടെ എണ്ണം ഒക്റ്റോബറിൽ 1.1 ബില്യൺ കവിഞ്ഞു. ഇതിനിടെ ഒരു മാസം 29 ദശലക്ഷം പുതിയ ഉപയോക്താക്കളെ സ്വന്തമാക്കിയും ജിയോ ചരിത്രം കുറിച്ചു.

ജീവനക്കാരുടെ പരിശ്രമങ്ങളെ അംബാനി അഭിനന്ദിച്ചു. അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യയും ജീവനക്കാർ നിർമിച്ച രീതിയെയും അംബാനി അഭിനന്ദിച്ചു. ജൂൺ അവസാനത്തിൽ ജിയോയുടെ വരിക്കാരുടെ എണ്ണം 123.36 ദശലക്ഷമായിരുന്നു. മൊബൈൽ ഡേറ്റ ഉപഭോഗം കണക്കിലെടുത്ത് 155 ൽ നിന്ന് ഇന്ത്യ ഒന്നാമതായി ഉയർന്നു. മാസത്തിൽ 100 കോടിയിലധികം ജിബി ഡേറ്റ നെറ്റ്‌വർക്കിൽ ആക്സസ് ചെയ്യപ്പെടുന്ന ലോകത്തിലെ ആദ്യ എക്സൈറ്റ് ടെലികോം ശൃംഖലയായി ജിയോ വളർന്നു. ഇക്കാര്യത്തിൽ ഇന്ത്യയിലെ മറ്റു ടെലികോം കമ്പനികളേക്കാൾ അഞ്ച് മടങ്ങ് മുന്നിലാണ് ജിയോ.

‌ജിയോ സർവീസുകൾ തുടങ്ങുമ്പോൾ 1 ജിബി മൊബൈൽ ഡേറ്റയ്ക്ക് കുറഞ്ഞത് 250 രൂപയായിരുന്നു. ഇപ്പോൾ ഇത് 250 രൂപയിൽ നിന്ന് പത്ത് രൂപയിൽ താഴെയായി. ലോകത്തിലെ ഏറ്റവും വലിയ എൻഡ്-ഇൻ-എൻഡ് 4ജി നെറ്റ്‌വർക്ക് ജിയിയോയുടേതാണ്. ജിയോയെ ഇന്ത്യ സ്വീകരിച്ചു കഴിഞ്ഞു. ജിയോ നെറ്റ്‌വർക്കിലെ ഡേറ്റ ഉപഭോഗവും വരിക്കാരുടെ എണ്ണത്തിലുണ്ടായ ഭീമമായ കുതിച്ചുചാട്ടത്തിലും ഇത് പ്രതിഫലിക്കുന്നുണ്ടെന്നും അംബാനി പറഞ്ഞു.

related stories