Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നറിയിപ്പ്, ഗൂഗിൾ ഡ്രൈവ് ഡെസ്ക്ടോപ് പൂട്ടുന്നു, വിലപ്പെട്ട ഫയലുകൾ സൂക്ഷിക്കുക!

google-drive

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ ഓൺലൈൻ ബാക്ക് അപ്, സിങ്കിങ് സേവനമായ ഗൂഗിൾ ഡ്രൈവ് (ഡെസ്ക്ടോപ്പ്) ആപ്പ് പൂട്ടുകയാണ്. 2012 ഏപ്രിൽ 24ന് തുടങ്ങിയ ഈ സർവീവ് 2018 മാർച്ചോടു കൂടി അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോർട്ട്. ഓൺലൈൻ സ്റ്റോറേജിന് പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് വർഷങ്ങൾ പഴക്കുമുള്ള ഗൂഗിൾ ഡ്രൈവ് ഡെസ്ക്ടോപ്പ് ആപ്പ് പിന്‍വലിക്കുന്നത്.

നിലവിൽ ക്ലൗഡിൽ സൂക്ഷിച്ചിരിക്കുന്ന ഫയലുകൾ പെട്ടെന്ന് ഉപയോഗിക്കാനും സൂക്ഷിക്കാനുമായി അത്യാധുനിക സംവിധാനമാണ് ഗൂഗിൾ പരീക്ഷിക്കുന്നത്. ഇതിനു വേണ്ടിയാണ് ഗൂഗിൾ ഡ്രൈവ് നിർത്തുന്നത്. 2018 മർച്ചിനു ശേഷം മാക്, വിൻഡോസ് കംപ്യൂട്ടറുകളിൽ ഗൂഗിൾ ഡ്രൈവ് ആപ്പ് ലഭിക്കില്ല.

എന്നാൽ ഡ്രൈവ് ഉപയോക്താക്കൾ പരിഭ്രാന്തരാകേണ്ടെന്നും പകരം നിങ്ങളുടെ ഡ്രൈവ് ആപ്പ് മാറ്റിസ്ഥാപിക്കാൻ രണ്ട് ഇതര സേവനങ്ങൾ ലഭ്യമാണെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ആദ്യത്തേത് ബാക്കപ്പ് ആൻഡ് സിൻക് എന്നറിയപ്പെടുന്നു. ഇത് തീർച്ചയായും ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോകൾ വളരെ ചുരുക്കവും സംഭരണ-കാര്യക്ഷമവുമായി സൂക്ഷിക്കാനും സഹായിക്കും. കഴിഞ്ഞ ജൂലൈയിൽ തന്നെ മാക്, വിൻഡോസ് ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. ഡ്രൈവ് ഫോൾഡറിൽ തന്നെ സൂക്ഷിക്കുന്നതിന് പകരം ബാക്കപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫോൾഡറുകൾ തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സേവനം.

രണ്ടാമത്തേതിനെ ഡ്രൈവ് ഫയൽ സ്ട്രീം ആണ്. ഇത് എന്റർപ്രൈസ് ഉപയോക്താക്കൾക്കായി കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ഗൂഗിൾ ഡ്രൈവാണ്. ജി സ്യൂട്ട് ഉപയോക്താക്കളെല്ലാം ഈ സേവനം ഉപയോഗിക്കുന്നുണ്ട്. ഗൂഗിൾ ഡ്രൈവിൽ സൂക്ഷിച്ചിക്കുന്ന ഫയലുകൾ നേരിട്ട് എപ്പോഴും ഉപയോഗിക്കാൻ കഴിയുന്നതാണ് ഡ്രൈവ് ഫയൽ സ്ട്രീം. അതെ ഡെസ്ക്ടോപ്പ് ഗൂഗിൾ ഡ്രൈവിന് പകരം ഇതിൽ ഏതെങ്കിലും സർവീസ് ഉപയോഗപ്പെടുത്താം.