Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർപോർട്ട് ടെക്നോളജിയിൽ അദ്ഭുത മാറ്റം, വഴി കാണിക്കാൻ എആർ നാവിഗേഷൻ

gatwick-ar-navigation

അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ നടപ്പിലാക്കുന്നതിൽ വ്യോമ മേഖല ഒട്ടും പിറകിലല്ല. ഓരോ ദിവസവും പുതിയ ടെക്നോളജികളാണ് യാത്രക്കാരെ സഹായിക്കാനായി വിമാനങ്ങളിലും എയർപോർട്ടുകളിലും പരീക്ഷിക്കുന്നത്. വിമാനത്താവളത്തിനകത്ത് യാത്രക്കാർക്കും ജീവനക്കാർക്കും കൃത്യമായ വഴി കാണിക്കാനായി എആർ നാവിഗേഷൻ ആപ്പ് അല്ലെങ്കിൽ എയർപോർട്ട് കമ്മ്യൂണിറ്റി ആപ്പ് സംവിധാനവും നടപ്പിലാക്കി കഴിഞ്ഞു. ഗാറ്റ്വിക് എയർപോർട്ടിലാണ് എആർ നാവിഗേഷൻ പരീക്ഷിച്ചിരിക്കുന്നത്.

പല എയർലൈൻസ് കമ്പനികളും അവരുടെ ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ബോർഡിങ് പാസ് ലഭിക്കുന്നതിനു മുൻപും ശേഷവും വഴി തേടി യാത്രക്കാർ ബുദ്ധിമുട്ടുന്നത് പതിവ് കാഴ്ചയാണ്. ഇതിന് പരിഹാരമായാണ് എആർ നാവിഗേഷൻ ആപ്പ് നടപ്പിലാക്കിയിരിക്കുന്നത്. ഇതിനു പുറമെ എയർപോർട്ടിലെ ഉദ്യോഗസ്ഥർക്കും മറ്റു ജീവനക്കാർക്കും നാവിഗേഷൻ ആപ്പ് ഉപയോഗിക്കാനാകും. വ്യക്തമായ ത്രിമാന മികവോടെയാണ് വഴി കാണിക്കുന്നത്.

എആർ നാവിഗേഷൻ നടപ്പിലാക്കാനായി ഏകദേശം 2000 ബ്ലൂടൂത്ത് ഇൻഡോർ ബീക്കണുകളാണ് ഗാറ്റ്വിക് എയർപോർട്ടിൽ ഘടിപ്പിച്ചിരിക്കുന്നത്. എയർപോർട്ടിൽ യാത്രക്കാർക്ക് എവിടെ പോകണമെന്ന് അറിയാൻ, ദിശകൾ കണ്ടെത്താൻ ഇൻഡോർ നാവിഗേഷൻ ആപ്പ് സംവിധാനം (ഗൂഗിൾ മാപ് പോലെ, ഗൂഗിൾ മാപ്പ് ഇൻഡോർ വഴി കാണിക്കില്ല) ഉപയോഗിക്കാനാകും.

ഇൻഡോർ ജിപിസിന്റെ വിശ്വാസയോഗ്യമല്ലാത്തതിനാലാണ് ഗാറ്റ്വിക്ക് എയർപോർട്ടിലെ ഇൻഡോർ മാപ്പിൽ ബീക്കൺ അടിസ്ഥാനമാക്കിയുള്ള 'ബ്ലൂ ഡോട്ട്' നാവിഗേഷൻ സജ്ജമാക്കിയത്. വർധിച്ച വിശ്വാസ്യതയ്ക്കൊപ്പം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബീക്കണുകൾ ഇൻസ്റ്റാൾ ചെയ്യാൻ കുറഞ്ഞ ചെലവുള്ളു. ഈ സിസ്റ്റം നടപ്പിലാക്കാൻ കേവലം മൂന്ന് ആഴ്ച മാത്രമാണ് എടുക്കുന്നത്.

ഇതേ സംവിധാനം ഉപയോഗിച്ച് യാത്രക്കാർക്ക് മറ്റുനിരവധി സേവനങ്ങളും ലഭ്യമാണ്. എയർപോർട്ടിലെ ഏതു ഭാഗത്തേക്കും ഈ നാവിഗേഷൻ സൗകര്യം ഉപയോഗപ്പെടുത്താം. ബാഗേജ്, ചെക്കിങ് ഡെസ്ക്, ഭക്ഷണം വിൽക്കുന്ന സ്ഥലം, ഷോപ്പിങ് ഔട്ട്ലറ്റുകള്‍ എല്ലാം സ്മാർട്ട്ഫോൺ ആപ്പിന്റെ സഹായത്തോടെ ലഭ്യമാക്കാം. രാജ്യാന്തര യാത്രക്കാർക്ക് ഇത് വളരെ പ്രയോജനപ്രദമാണ്. മറ്റു മാര്‍ഗങ്ങൾ തേടുന്നതിനേക്കാൾ ഏറെ എളുപ്പമാണ് വിഷ്വൽ മാപ്പ്.

ബീക്കൺ സാങ്കേതികവിദ്യ ഇതിനകം ഗാറ്റ്വിക്ക് എയർപോര്‍ട്ട് ആപ്ലിക്കേഷനുകളുമായി സംയോജിപ്പിച്ചിട്ടുണ്ടെങ്കിലും എയർലൈനിന്റെയും മറ്റ് മൂന്നാം കക്ഷി ആപ്ലിക്കേഷനുകളുടെയും സർവീസാണിതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.