Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി കൈകാര്യം ചെയ്യാൻ ടാക്സ്മാൻ ബിഎസ്എൻഎൽ വൺ സൊലൂഷൻ

bsnl

അംഗീകൃത ജിഎസ്ടി സുവിധ സേവന ദാതാക്കളായ ടാക്സ്മാൻ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലുമായി ചേർന്ന് ചരക്ക് സേവന നികുതി കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയർ ടാക്സ്മാൻ ബിഎസ്എൻഎൽ വൺ സൊലൂഷൻ പുറത്തിറക്കി. കോർപ്പറേറ്റുകൾക്കും ചെറുകിട സംരംഭങ്ങൾക്കും ഗുണകരമാകുന്ന സംവിധാനമാണിത്. ജിഎസ്ടി സംബന്ധമായ ജോലികൾ അനായാസകരമാക്കുന്നതിനൊപ്പം ഏത് സോഫ്റ്റ്‌വെയറിൽ നിന്നും ഡേറ്റകൾ എളുപ്പത്തിൽ സ്വീകരിക്കുന്നതിനും വൺ സൊലൂഷൻ സഹായകമാകും.  

മേഖലാടിസ്ഥാനത്തിലുള്ള ഡേറ്റാ എൻട്രി സാധ്യമാകുന്നതിനും എംഎെഎസ് റിപ്പോർട്ട് പരിശോധിക്കുന്നനും സാധിക്കും. റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഇൻബിൽട്ട് ജിഎസ്ടിഎൻ ഇന്ററാക്ഷൻ, ഡിഎസ്സി, ഇവിസി എന്നിവയും സോഫ്റ്റ്‌വെയറിലുണ്ട്. ജിഎസ്ടി റേറ്റ്, എച്ച്എസ്എൻ/എസ്എസി എന്നിവ കണ്ടെത്തുന്നതിനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമവും സാങ്കേതിക വിദ്യയും സംയോജിപ്പിച്ച്  ജിഎസ്ടിക്കായി ഒരുക്കിയിരിക്കുന്ന അതിനൂതനമായ സോഫ്റ്റ്‌വെയറാണിത.് 

ഒരു അംഗീകൃത ജിഎസ്ടി സുവിധ പ്രൊവൈഡർ എന്ന നിലക്ക് ഉപഭോക്താക്കൾക്കും രാജ്യത്തിനും ജിഎസ്ടി സേവനങ്ങൾ എത്തിക്കുയാണ് ടാക്സ്മാൻ. കേരളത്തിൽ ബിഎസ്എൻഎല്ലിന് 1100 ഉം കൊച്ചിയിൽ 225ഉം കോർപ്പറേറ്റ് ഉപഭോക്താക്കളുണ്ട്. ബിഎസ്എൻഎല്ലുമായി സഹകരിക്കുക വഴി 60 ശതമാനം വിപണി വിഹിതം അടുത്ത ആറ് മാസം കൊണ്ട് നേടുകയാണ് ലക്ഷ്യമെന്ന് ടാക്സ്മാൻ ഗ്രോത്ത് ആന്റ് സ്ട്രാററജി മേധാവി അൻഷ് ഭാർഗവ പറഞ്ഞു. 

ജിഎസ്ടി നടപ്പാക്കിയതോടെ പല നികുതികളുടെ ബാഹുല്യം ഇല്ലാതായത് വാണിജ്യമേഖലക്ക് സന്തോഷം പകരുന്നതാണ്. പക്ഷെ അതേസമയം തന്നെ റിട്ടേൺ  സമർപ്പണം വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്. ജിഎസ്ടിയിലെ കടുത്ത നിബന്ധനകൾ നില നിൽക്കുന്നുണ്ടെങ്കിലും ഇൻവോയ്സ് ലെവൽ മാച്ചിങ് സംവിധാനം ഇതിലുണ്ട്. സമയബന്ധിതമായി റിട്ടേൺ സമർപ്പിക്കുന്നതിനും ഇൻവോയ്സ് മാച്ചിംഗിനും സോഫ്റ്റ്‌വെയർ അത്യന്താപേക്ഷിതമാണ്. വൺ സൊലൂഷൻ ഉപഭോക്താക്കൾക്ക് തങ്ങളുടെ എല്ലാ ജിഎസ്ടി കംപ്ലയൻസും കൃത്യസമയത്ത് ചെയ്ത് തീർക്കുന്നതിന് സഹായിക്കുന്നു. കോർപ്പറേറ്റുകളുടെയും ചെറുകിട സംരംഭങ്ങളുടെയും വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ സോഫ്റ്റ്‌വെയർ ഉപകരിക്കും.

ഐടിയിൽ അൽപം മാത്രം അറിവുള്ള ഒരാൾക്ക് പോലും ജിഎസ്ടിയുമായി ബന്ധപ്പെട്ട ജോലികൾ കൃത്യവും എളുപ്പത്തിലും ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് പുതിയ സോഫ്റ്റ്‌വെയർ തയ്യാറാക്കിയിരിക്കുന്നതെന്ന് നിതിൻ ശർമ്മ, ബിഎസ്എൻഎൽ സിഒ, ടാക്സേഷൻ ബ്രാഞ്ച് പറഞ്ഞു. ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യുന്നതിന് സംരംഭകർ സിഎക്കാരെയും മറ്റും സമീപിക്കേണ്ട അവസ്ഥ ഇല്ലാതാകും. ഗ്രാമീണ മേഖലകളിലെ വ്യാപാരികളെയും സംരംഭകരെയും, ചെറുകിട വ്യവസായങ്ങളെയും ലക്ഷ്യമിട്ടാണ് സോഫ്റ്റ്‌വെയർ തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. 

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കും പുതിയ സേവനം ലഭ്യമാണ്. ബിഎസ്എൻഎൽ വെബ്സൈറ്റിലെ വലത് വശത്തായുള്ള ജിഎസ്ടി ടാബിന് കീഴിൽ ജിഎസ്പി സർവീസിൽ ക്ലിക്ക് ചെയ്ത് ഇൗ സേവനം ലഭ്യമാക്കാം. ഇൗ പേജിൽ നാല് ജിഎസ്പി പ്രദർശിപ്പിച്ചിട്ടുണ്ട്. ഉപോക്താക്കൾക്ക് ഇഷ്ടമുള്ള ജിഎസ്പി തിരഞ്ഞെടുക്കാം. ഉപഭോക്താക്കൾക്ക് അടിസ്ഥാന വിവരങ്ങളായ പേര്, ബിഎസ്എൻഎൽ ഫോൺ നമ്പർ, ഇ മെയിൽ അഡ്രസ് എന്നിവ നൽകി സേവനം ലഭ്യമാക്കാം.