Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറക്കുന്നതിനിടെ ജെറ്റ് എയർവെയ്സിൽ ഫോണിന് തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം

jet-air

പറക്കുന്നതിനിടെ വിമാനത്തിൽ സ്മാർട്ട്ഫോണിന് തീപിടിച്ചു. ഡൽഹി–ഇൻഡോർ ജെറ്റ് എയർവെയ്സിലെ യാത്രക്കാരിയുടെ മൊബൈലാണ് തീപിടിച്ചത്. തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. 

ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരിയുടെ മൊബൈല്‍ ഫോണിന് തീപിടിച്ചു. 120 യാത്രക്കാരുണ്ടായിരുന്ന വിമാനം ടേക്ക് ഓഫ് ചെയ്ത 15 മിനിറ്റിനകം നിലത്തിറക്കുകയായിരുന്നു. 

യാത്രക്കാരിയുടെ ബാഗിൽ തീപുകയുന്നത് ശ്രദ്ധയിൽ പെടുകയും അടിയന്തര നടപടികൾ സ്വീകരിക്കുകയുമായിരുന്നു. തീപിടിച്ച ഫോൺ വെള്ളത്തിൽ മുക്കുകയായിരുന്നു.