Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂഡ് ആപ്: സ്മാർട്ട് ഫോണിലെ നഗ്ന ചിത്രങ്ങൾ തിരിച്ചറിഞ്ഞ് ഒളിപ്പിക്കാനും ‘കൃത്രിമ ബുദ്ധി’

nude

ക്യാമറകള്‍ മുഖം തിരിച്ചറിഞ്ഞു തുടങ്ങയി കാലം ഓര്‍ക്കുന്നുണ്ടോ? പിന്നെ അവ കണ്ണുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി. ഇതൊക്കെ ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് വലിയ അനുഗ്രഹവുമായി. പിന്നീട് എടുത്ത ചിത്രങ്ങളിലെ മുഖങ്ങളെ തിരിച്ചറിയാവുന്ന സോഫ്റ്റ്‌വെയര്‍ വന്നു. എന്നാല്‍ ഇപ്പോഴോ?

ഐഒഎസ് ഉപകരണങ്ങള്‍ക്കായി പുറത്തിറക്കിയിരിക്കുന്ന Nu.de ആപ്പ് ഐഫോണിലും ഐപാഡിലുമൊക്കെ സൂക്ഷിച്ചിരിക്കുന്ന നഗ്ന ചിത്രങ്ങളെ തിരിച്ചറിഞ്ഞ് ഒളിപ്പിച്ച് ഉടമയുടെ മുഖം രക്ഷിക്കുമത്രെ. ഈ ആപിനെ കുറിച്ച് കുറച്ചു രസികന്‍ കമന്റുകളും വന്നിട്ടുണ്ട്. ഫോണുകലിലും മറ്റും ഫയലുകള്‍ സുരക്ഷിതമെന്നു വിശ്വസിച്ചു സൂക്ഷിച്ചു വന്നിരുന്നവരുണ്ടെങ്കില്‍ ഒന്നു കരുതിയിരിക്കുന്നതു നല്ലതാണ്. 

NSFW ചിത്രങ്ങള്‍ കണ്ടെത്തി ഒളിപ്പിക്കുമെന്നാണ് ആപ് നിര്‍മാതാക്കള്‍ പറയുന്നത്. Not suitable for work (ജോലി സമയത്ത് കാണാന്‍ കൊള്ളില്ലാത്തത്) എന്നൊക്കെയാണ് ഫുള്‍ ഫോം. അത്തരം ഏതെങ്കിലും ചിത്രം കണ്ടാല്‍ അവയെ ക്ഷണം ആപ്പിനുള്ളിലുള്ള, ഉടമയ്ക്കു മാത്രം തുറക്കാനാകുന്ന ഫോള്‍ഡിറിനുള്ളിലേക്കു മാറ്റുകയും ക്യാമറ റോളില്‍ നിന്നും ഐക്ലൗഡില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്യുമത്രെ. ആപ്, ഉപയോക്താവിന് ടച്ച് ഐഡി ഉപയോഗിച്ചോ പിന്‍ ഉപയോഗിച്ചോ ലോക്കു ചെയ്യാം. ഇതില്‍ ഐഡി കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് മറ്റ് പ്രധാനപ്പെട്ട രേഖകള്‍ ഇവയുടെ ഫോട്ടോയും സൂക്ഷിക്കാം. (എന്നാല്‍, ഫോട്ടോ മാന്യുവലായി നീക്കി ലോക്കു ചെയ്യാവുന്ന ആപ്പുകള്‍ വര്‍ഷങ്ങളായി ആപ്‌സ്റ്റോറലുണ്ട്.)

ന്യൂഡ് ആപ് ഫ്രീ ആയി ഡൗണ്‍ലോഡു ചെയ്യാം. പക്ഷേ ഉപയോഗിക്കണമെങ്കില്‍ ഒരു മാസത്തേക്ക് ഒരു ഡോളറും വര്‍ഷത്തേക്കാണെങ്കില്‍ പത്തു ഡോളറും നല്‍കണം. ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവര്‍ക്കും കാത്തിരിക്കാം. അവര്‍ക്കുള്ള ആപ് കമ്പനി ഒരുക്കുന്നുണ്ട്.

ടെക് പ്രേമികള്‍ ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രധാനമായും ഫോണുകളും മറ്റും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹോയത്തോടെ ബുദ്ധിയുള്ള ഉപകരണങ്ങളായി മാറി കൊണ്ടിരിക്കുന്നു. ഐഒഎസ് 11നും ഇമേജ് റെക്കഗ്‌നിഷന്‍ സാധ്യമാണ്. അതായത് സൂക്ഷിക്കുന്ന ചിത്രങ്ങളെയും ഫയലുകളെയും കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കാന്‍ പുതിയ സോഫ്റ്റ്‌വെയറിന് കഴിവുണ്ട്. ഉപയോക്താവിനെ കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ അതിലൂടെ ഓപ്പറേറ്റിങ് സിസ്റ്റം സൃഷ്ടിക്കുന്നവര്‍ക്കും ഫോണ്‍ നിര്‍മിക്കുന്നവര്‍ക്കുമൊക്കെ പ്രാപ്യമാകുകയാണ്. കംപ്യൂട്ടറുകളില്‍ ഉപയോഗിച്ചിരുന്ന പൊട്ടന്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ പഴങ്കഥയാകുന്നു. 

ഇനി ന്യൂഡ് ആപ്പിനെ കുറിച്ചു കണ്ട ചില കമന്റുകള്‍ നോക്കാം. ഇവയൊന്നും ഗൗരവത്തിലുള്ളവയല്ല. പക്ഷേ ചില സാധ്യതകള്‍ കാണിച്ചു തരുന്നു. ഉപകരണത്തില്‍ ആപ് കണ്ട ചിത്രത്തിന്റെ ഒരു കോപ്പിയെടുത്ത് ആപ് നിര്‍മിച്ച സ്റ്റാഫിന് അയച്ചു കൊടുക്കും. അവര്‍ അത് പോണ്‍ വെബ്‌സൈറ്റുകള്‍ക്കു വില്‍ക്കും. ഹാക്കര്‍മാര്‍ ഈ ആപ്പിലൂടെ നുഴഞ്ഞു കയറി എല്ലാ രഹസ്യങ്ങളും  ചോര്‍ത്തും. ആപ് മിക്കവാറും ഫോട്ടോ എല്ലാം റഷ്യ പോലത്തെ ഒരു രാജ്യത്തേക്ക് അയയ്ക്കും. നിങ്ങള്‍ രാഷ്ട്രീയത്തലോ മറ്റോ ഇറങ്ങുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കെതിരെ ഉപയോഗിക്കും. ഇതിന്റെയല്ലാം സിസി ഇത് ആസ്വദിക്കുന്ന വമ്പന്മാര്‍ക്കും വയ്ക്കും. 

അവസാനം അതും സംഭവിച്ചു! മുഖമല്ലാതെ ശരീരഭാഗങ്ങളും തിരിച്ചറിയാന്‍ സോഫ്റ്റ്‌വെയറിനു സാധിച്ചിരിക്കുന്നു!