Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനീസ് കമ്പനിയുടെ ബ്രൗസർ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നു പുറത്ത്

uc-browser

മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ ജനപ്രിയ ബ്രൗസർ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്തു. ചൈനീസ് കമ്പനിയായ ആലിബാബയും യുസി ബ്രൗസറാണ് കഴിഞ്ഞ ദിവസം മുതൽ പ്ലേസ്റ്റോറിൽ നിന്ന് നീക്കിയത്. എന്നാൽ മിനി യുസി ബ്രൗസർ ഇപ്പോഴും ലഭ്യമാണ്.

നീക്കം ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. പത്ത് കോടി പേർ ഉപയോഗിക്കുന്ന ബ്രൗസറാണ് യുസി. ഇന്ത്യയില്‍ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മൊബൈൽ ബ്രൗസറും യുസി തന്നെ. റെഡിറ്റ് ഫോറങ്ങളിലാണ് ഇത് സംബന്ധിച്ച് ആദ്യം റിപ്പോർട്ട് വരുന്നത്. ഇന്ത്യയിൽ യുസി ബ്രൗസറുമായാണ് ഗൂഗിൾ ക്രോമിന്റെ മൽസരം.

ഇന്ത്യയിലെ സ്മാർട്ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ബ്രൗസറായ യുസി ബ്രൗസർ സുരക്ഷിതമല്ലെന്നും ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനയിലേക്കു കടത്തുന്നെന്നും നേരത്തെ പരാതി ഉയർന്നിരുന്നു. രാജ്യത്തെ മൊബൈൽ ബ്രൗസറിന്റെ പകുതിയും കൈവശം വച്ചിരിക്കുന്നത് യുസി ബ്രൗസറാണ്. 33 ശതമാനം ക്രോം, 10 ശതമാനം ഒപേറ.