Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവിടെ ട്രാഫിക്കുമില്ല, പൊലീസുമില്ല; ബഹിരാകാശ കാറിൽ പറപറക്കാം– ലൈവ് വിഡിയോ ഹിറ്റ്

car-tesla

ഭൂമിയിലെ നിരത്തുകളിൽ വാഹനങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ ഇടമില്ല. ട്രാഫിക്ക്, ട്രാഫിക്ക് പൊലീസ്, മറ്റു വാഹനങ്ങൾ എല്ലാം കൊണ്ടും സുഖകരമായ ഡ്രൈവിങ് സാധ്യമല്ല. എന്നാൽ ബഹിരാകാശത്ത് ഒരു നിയന്ത്രണവും ഇല്ലാതെ സ്പേസ്എക്സ് മേധാവി എലൻ മസ്കിന്റെ കാർ സഞ്ചരിക്കുകയാണ്, ഭൂമിക്ക് ചുറ്റും.

സ്പേസ്എക്സിന്റെ ഭീമൻ റോക്കറ്റിലാണ് ടെസ്‌ല കാർ ബഹിരാകാശ പാതയിലേക്ക് യാത്ര പോയത്. ബഹിരാകാശത്ത് കാർ സഞ്ചരിക്കുന്ന വിഡിയോ യുട്യൂബിൽ ഹിറ്റാണ്. Live Views of Starman എന്ന പേരിൽ സ്പേസ്എക്സിന്റെ ഔദ്യോഗിക ചാനലിൽ പോസ്റ്റ് ചെയ്ത നാലു മണിക്കൂർ 39 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറകൾക്കകം കണ്ടത് ആറര ലക്ഷം പേരാണ്.

ഇത് ആദ്യമായാണ് റോഡിലൂടെ സഞ്ചരിക്കുന്ന ഒരു വാഹനം ബഹിരാകാശത്തേക്ക് അയക്കുന്നത്. 2008 മോഡൽ ടെസ്‌ല റോഡസ്റ്റർ കാറാണ് സ്റ്റാർ‍മാൻ എന്ന ഡമ്മി ഡ്രൈവർ ബഹിരാകാശത്തു കൂടെ ഓടിക്കുന്നത്. അസാധാരണമായ ഈ ചരക്ക് റോക്കറ്റില്‍ ഉള്‍പ്പെടുത്താനുള്ള കാരണം എലോണ്‍ മസ്‌ക് തന്നെ വെളിപ്പെടുത്തിയിരുന്നു. 

സാധാരണനിലയില്‍ കോണ്‍ക്രീറ്റിന്റേയോ ഉരുക്കുകട്ടകളോ ആയിരിക്കും പരീക്ഷണ പറക്കലിനിടെ ഭാരമായി ഉപയോഗിക്കുക. വിരസമായ ഈ ചരക്കിന് ബദലായാണ് തനിക്ക് വ്യക്തിപരമായി അടുപ്പമുള്ള ഒരു വസ്തുവിനെ തന്നെ റോക്കറ്റിനൊപ്പം വിടാന്‍ തീരുമാനിച്ചതെന്ന് എലോണ്‍ മസ്‌ക് പറഞ്ഞു.

related stories