Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രൗസര്‍ യുദ്ധം: അതിവേഗ വിസ്മയവുമായി ഫയര്‍ഫോക്‌സ് 59 അപ്‌ഡേറ്റ്

mozilla

ലോകത്തെ ഏറ്റവും വിശ്വസിക്കാവുന്ന ബ്രൗസറുകളില്‍ ഒന്നായ മോസിലാ ഫയര്‍ഫോക്‌സിന് പുതിയ അപ്‌ഡേറ്റ്. 'ഫയര്‍ഫോക്‌സ് ക്വോണ്‍ടം 59' എന്നു വിളിക്കുന്ന അപ്‌ഡേറ്റിലൂടെ കംപ്യൂട്ടറുകളില്‍ മെച്ചപ്പെട്ട ലോഡിങ് ടൈമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആന്‍ഡ്രോയിഡില്‍ HLS സപ്പോര്‍ട്ടുമാണ് കിട്ടുന്നത്. ഐഒഎസില്‍ ഫയര്‍ഫോക്‌സിന്റെ വേര്‍ഷന്‍ 10 ആണ് ലഭിക്കുന്നത്. ഇപ്പോള്‍ മോസിലയുടെ സൈറ്റില്‍ നിന്ന് ഫയര്‍ഫോക്‌സ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഏറ്റവും പുതിയ വേര്‍ഷന്‍ തന്നെ ലഭിക്കും. മോസില ഇപ്പോള്‍ ഉപയോഗിക്കുന്നവര്‍ക്ക് അപ്‌ഡേറ്റ് നോട്ടിഫിക്കേഷന്‍ കിട്ടുകയോ അല്ലെങ്കില്‍ ഓട്ടോ അപ്‌ഡേറ്റ് നടക്കുയോ ചെയ്തിട്ടുണ്ടാകും.

ബ്രൗസറുകള്‍ ഉപയോക്താവിന്റെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് പഠിക്കുന്നു എന്ന ആരോപണം കൂടിക്കൂടി വരുന്ന ഇക്കാലത്ത് വിശ്വസിക്കാവുന്ന ചുരുക്കം ചില ബ്രൗസറുകളില്‍ ഒന്നായി അറിയപ്പെടുന്ന ഫയര്‍ഫോക്‌സ് സ്വകാര്യതയ്ക്കൂ കൂടുതല്‍ ഈന്നല്‍ പുതിയ അപ്‌ഡേറ്റലും നല്‍കിയിട്ടുണ്ട്. കംപ്യൂട്ടറില്‍ പ്രൈവറ്റ് ബ്രൗസിങ് മോഡ് ശാക്തീകരിച്ചതാണ് ഒരു മാറ്റം. ക്രോസ് ട്രാക്കിങ് ഇല്ലാതാക്കുന്നു എന്നതാണ് പുതുമ. 

കൂടാതെ, ലോഡിങ് ടൈം മെച്ചപ്പെടുത്തുകയും പിടിക്കുന്ന സ്‌ക്രീന്‍ഷോട്ടുകളില്‍ നോട്ട് കുറിക്കാനുള്ള ഓപ്ഷനും അവ ക്രോപു ചെയ്യാനുമുള്ള അവസരവും ഉണ്ടായിരിക്കുമെന്ന് കമ്പനി പറഞ്ഞു. ഉപയോക്താവിന് ഇഷ്ടപ്പെട്ട ടോപ് സൈറ്റുകളെ ബ്രൗസറിന്റെ ഹോം പേജില്‍ കൂടുതല്‍ നന്നായി ക്രമീകരിക്കാനും സാധിക്കും. നെറ്റ്‌വര്‍ക്ക്ഡ് ക്യാഷ്, അല്ലെങ്കില്‍ ഉപയോക്താവിന്റെ ഹാര്‍ഡ് ഡ്രൈവിലുള്ള ക്യാഷ് ഇവയെ സമര്‍ഥമായി ഉപയോഗിച്ചാണ് ബ്രൗസിങ് കൂടുതല്‍ വേഗത്തിലാക്കുന്നത്. മാക് ഉപയോക്താക്കള്‍ക്കായി ഓഫ്-മെയ്ന്‍-ത്രെഡ് പെയ്ന്റിങും (OMTP) കോണ്ടുവന്നിട്ടുണ്ട്. ഇതിലൂടെ ഗ്രാഫിക്‌സ് കൂടുതല്‍ വേഗത്തില്‍ റെന്‍ഡര്‍ ചെയ്യുമെന്നാണ് മോസില പറയുന്നത്.

ലൈവ് വിഡിയോ കാണല്‍ കൂടുതല്‍ സുഗമമാക്കാന്‍, ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഫയര്‍ഫോക്‌സ് ഉപയോക്താക്കള്‍ക്ക് HLS (HTTP Live Streaming) സപ്പോര്‍ട്ടാണ് മോസില കൊണ്ടുവന്നിരിക്കുന്നത്. ഇതൊരു അഡാപ്ടീവ് ലൈവ് സ്ട്രീമിങ് പ്രോട്ടോകോള്‍ ആണ്. തങ്ങളുടെ ഐഒഎസ്, ആപ്പിള്‍ ടിവി, സ്‌നോ ലെപ്പേഡ് മുതലുള്ള OSX ഇവ തമ്മില്‍ സംവേദിക്കാനായി ആപ്പിള്‍ സൃഷ്ടിച്ചതാണ് ഇത്. പിന്നീട് അഡോബിയും മൈക്രോസോഫ്‌റ്റും അടക്കമുള്ള കമ്പനികളുടെ സര്‍വറുകള്‍ സപ്പോര്‍ട്ടു ചെയ്യുകയായിരുന്നു. ലാന്‍ഡ്‌സ്‌കെയ്പ് മോഡില്‍ വിഡിയോ കാണുകയാണെങ്കില്‍ അതു ലോക്കു ചെയ്തു നിറുത്തുകയും ചെയ്യാം. ഡെസ്‌ക്ടോപ് ഉപയോക്താക്കള്‍ക്കു കിട്ടുന്ന മുഴുവന്‍ ട്രാക്കിങ് പ്രൊട്ടക്‌ഷനും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ലഭിക്കും. 

എന്റര്‍പ്രൈസ് ഉപയോക്താക്കള്‍ക്കായുള്ള ഫയര്‍ഫോക്‌സ് ക്വോണ്ടവും മാര്‍ച്ച് 14 മുതല്‍ ലഭ്യമാണ്. ഈ വേര്‍ഷന്‍ കമ്പനികള്‍ക്ക് അവരുടെ ജോലിക്കാര്‍ക്കായി ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ ഉത്തമമാണ്. കമ്പനികള്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് നിയന്ത്രണം ഉപയോഗിച്ച് ജോലിക്കാര്‍ക്കു വേണ്ട ഫീച്ചറുകള്‍ തിരഞ്ഞെടുക്കുകയോ ഒഴിവാക്കുകയോ ചെയ്യാം എന്നതാണ് ഇതിന്റെ ഗുണം.