ADVERTISEMENT

ചൈനീസ് ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുകയും വാവെയ് ഉൾപ്പെടെ ഏതാനും കമ്പനികളുടെ ടെലികോം ഉപകരണങ്ങൾക്കും സേവനങ്ങൾക്കും വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്ന യുഎസിന്റെ നടപടിക്കു മറുപടിയുമായി ചൈന. കഴിഞ്ഞ ദിവസം ചില ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും അമേരിക്കയെ ഒരിക്കലും വിശ്വസിക്കാനാകില്ല എന്നാണ് ചൈനീസ് ഭരണകൂടം പറയുന്നത്. ഇതിനാൽ തന്നെ വരാനിരിക്കുന്ന വൻ ദുരന്തം ഒഴിവാക്കി ഭാവി സുരക്ഷിതമാക്കാനുള്ള നീക്കമാണിപ്പോൾ ചൈനയിൽ നടക്കുന്നത്.

 

ചൈനയിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിദേശ നിർമിത ഇലക്ട്രോണിക് ഉപകരണങ്ങളും സോഫ്റ്റ്‍വെയറുകളും നീക്കം ചെയ്യാനാണ് ഭരണകൂടത്തിന്റെ ഉത്തരവ്. 2022നുള്ളിൽ വിദേശനിർമിത ഉൽപന്നങ്ങൾ നീക്കുമ്പോൾ ഏകദേശം 3 കോടിയോളം ഉപകരണങ്ങൾ മാറ്റി പകരം ചൈനീസ് ഉൽപന്നങ്ങൾ സ്ഥാപിക്കേണ്ടതായി വരും. 

 

ഇത് ചൈനീസ് ബ്രാൻഡുകളുടെ ആഭ്യന്തര ഉപയോഗം വർധിപ്പിക്കുമെന്നതിനു പുറമേ ചൈനയെ വലിയ വിപണിയായി കാണുന്ന വിദേശ ബ്രാൻഡുകൾക്ക് വലിയ തിരിച്ചടിയായിത്തീരുകയും ചെയ്യും. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റവും ഗൂഗിൾ ആൻഡ്രോയ്ഡ് ഒഎസും ചൈനീസ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നു പുറത്താക്കപ്പെടും. 

 

ഇലക്ട്രോണിക് ഉൽപന്ന നിർമാണത്തിൽ മേൽക്കയ്യുള്ള ചൈന അടുത്ത കാലത്ത് സോഫ്റ്റ്‍വെയർ വികസനത്തിനും വലിയ മുന്നേറ്റം കൈവരിച്ച പശ്ചാത്തലത്തിൽ വിൻഡോസിനും ആൻഡ്രോയ്ഡിനുമുള്ള ചൈനീസ് ബദലുകൾ കണ്ടെത്തുക പ്രയാസമുള്ള കാര്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com