ADVERTISEMENT

നിലവിലെ സാഹചര്യങ്ങൾ വിപണിയെ ആകെ മാറ്റി മറിച്ചെന്നും വിപണി കൂടുതൽ വിപുലമായതിനൊപ്പം മത്സരം കടുത്തെന്നും ഫാഷൻ ആൻഡ് ലൈഫ്സ്റ്റൈൽ റീട്ടെയ്‌ലർ സിടിഒ വിശാല്‍ കപിൽ. മനോരമ ഓൺലൈൻ ടെക്സ്പെറ്റേഷൻ 2020 ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലം ബ്രാൻഡുകളുടെ ചിന്താഗതി തന്നെ മാറ്റിയിട്ടുണ്ട്. ടെക്നോളജിയിലും ഓൺലൈൻ വിപണികളിലും കൂടുതൽ ശ്രദ്ധിക്കാതിരുന്ന ബ്രാൻഡുകൾ വരെ ഡിജിറ്റലായി മാറിത്തുടങ്ങി.

ചെറിയ റീട്ടെയ്ൽ ഷോപ്പ് ഉടമകൾ വരെ ഉപഭോക്താക്കളിലേക്കെത്താൻ വാട്സാപ് പോലുള്ള പ്ലാറ്റ്ഫോമുകൾ തിരഞ്ഞെടുത്തുതുടങ്ങി. ഇൻസ്റ്റഗ്രം പോലുള്ള സമൂഹമാധ്യമങ്ങളെ ബ്രാൻഡ് ബിൽഡിങ്ങിനും കമ്പനികൾ ഉപയോഗിക്കുന്നു. പരമ്പരാഗത രീതികള്‍ കൂടാതെ ഉപഭോക്താക്കളുമായി സംവദിക്കുന്നതിന് പുതിയ ബദൽ സംവിധാനങ്ങളും ബ്രാൻഡുകൾ സ്വീകരിക്കുന്നുണ്ടെന്നും വിശാൽ പറഞ്ഞു.

English Summary: Vishal Kapil Speaks at Techspectations-2020 Digital-summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com