ADVERTISEMENT

രാജ്യത്തെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം ഏപ്രിൽ-ജൂൺ പാദത്തിലെ 1,140.71 ദശലക്ഷത്തിൽ നിന്ന് ജൂലൈ-സെപ്റ്റംബർ പാദത്തിന്റെ അവസാനത്തിൽ 148.58 ദശലക്ഷമായി ഉയർന്നു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഏറ്റവും നഷ്ടം നേരിട്ട കമ്പനി വോഡഫോൺ ഐഡിയയാണ്. എയർടെലും ജിയോയും വൻ മുന്നേറ്റം നടത്തിയപ്പോൾ ലക്ഷക്കണക്കിന് വരിക്കാരെയാണ് വോഡഫോൺ ഐഡിയക്ക് നഷ്ടപ്പെട്ടത്. ഒരു വർഷം കൊണ്ട് വോഡഫോൺ ഐഡിയക്ക് നഷ്ടപ്പെട്ടത് 7.68 കോടി വരിക്കാരെയാണ്.

 

ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ജനുവരി 21ന് പുറത്തിറക്കിയ ജൂലൈ-സെപ്റ്റംബർ പാദത്തിലെ ഇന്ത്യൻ ടെലികോം സർവീസസ് പെർഫോമൻസ് ഇൻഡിക്കേറ്റർ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ പാദത്തേക്കാൾ 0.69 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തി. ടെലിഫോൺ വരിക്കാരുടെ എണ്ണം ജൂൺ പാദത്തിലെ 1,160.52 ദശലക്ഷത്തിൽ നിന്ന് ജൂലൈ മുതൽ സെപ്റ്റംബർ വരെ 168.66 ദശലക്ഷമായി ഉയർന്നു. മുൻ പാദത്തേക്കാൾ 0.70 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തി.

 

ജൂൺ പാദത്തിലെ 636.83 ദശലക്ഷത്തിൽ നിന്ന് സെപ്റ്റംബർ അവസാനത്തോടെ നഗരപ്രദേശങ്ങളിലെ ടെലിഫോൺ വരിക്കാരുടെ എണ്ണം 644.26 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. ഗ്രാമീണ ടെലിഫോൺ വരിക്കാർ ജൂൺ പാദത്തിലെ 523.69 ദശലക്ഷത്തിൽ നിന്ന് സെപ്റ്റംബർ അവസാനത്തോടെ 524.39 ദശലക്ഷമായി ഉയർന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

 

മൊത്തം ഇൻറർനെറ്റ് വരിക്കാരുടെ എണ്ണം ത്രൈമാസ നിരക്കിൽ 3.66 ശതമാനം വർധനയുണ്ട്. ഏപ്രിൽ-ജൂൺ മാസത്തിലെ 749.07 ദശലക്ഷത്തിൽ നിന്ന് ജൂലൈ-സെപ്റ്റംബറിൽ 776.45 ദശലക്ഷമായി. വയർലൈൻ വരിക്കാർ ജൂൺ അവസാനത്തിൽ 19.81 ദശലക്ഷത്തിൽ നിന്ന് സെപ്റ്റംബർ അവസാനത്തോടെ 20.08 ദശലക്ഷമായി ഉയർന്നു. ത്രൈമാസ വളർച്ചാ നിരക്ക് 1.34 ശതമാനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം ജൂൺ പാദത്തിലെ 698.23 ദശലക്ഷത്തിൽ നിന്ന് 4.02 ശതമാനം ഉയർന്ന് ജൂലൈ-സെപ്റ്റംബർ പാദത്തിന്റെ അവസാനത്തിൽ 726.32 ദശലക്ഷമായി ഉയർന്നു.

 

കഴിഞ്ഞ വർഷം സെപ്റ്റംബറിലെ റിപ്പോർട്ട് പ്രകാരം വോഡഫോൺ ഐഡിയയുടെ വരിക്കാർ 37.28 കോടിയായിരുന്നു. എന്നാൽ സെപ്റ്റംബർ 2020 ലെ കണക്കുകൾ പ്രകാരം വരിക്കാരുടെ എണ്ണം 29.60 കോടിയായി കുറഞ്ഞു. എന്നാൽ, ജിയോയുടെ വരിക്കാർ 2019 സെപ്റ്റംബറിലെ 35.60 കോടിയിൽ നിന്ന് 2020 സെപ്റ്റംബറിൽ 40.62 കോടിയായി ഉയർന്നു. ഭാർതി എയർടെലിന്റേത് 2019 സെപ്റ്റംബറിലെ 32.98 കോടിയിൽ നിന്ന് 2020 സെപ്റ്റംബറിൽ 33.10 കോടിയായും വർധിച്ചു.

 

English Summary: Wireless subscriber base rose to 1,148.58 million in July-September quarter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com