Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മാർട്ട്ഫോണിനു വമ്പിച്ച ഓഫറുകൾ, അറിയേണ്ടതെല്ലാം

flipkart

ഓണ്‍ലൈന്‍ വിപണിയില്‍ റിപ്പബ്ലിക് ദിനം ഉത്സവമാക്കാന്‍ ഒരുങ്ങുകയാണ് ഷോപ്പിംഗ് സൈറ്റുകള്‍. ആമസോണും സ്‌നാപ്ഡീലുമടക്കമുള്ള സൈറ്റുകള്‍ വമ്പിച്ച ഓഫറുകളുമായി ഉപഭോക്താക്കളെ കാത്തിരിക്കുകയാണ്. വൈവിധ്യമാര്‍ന്ന നിരവധി ഉല്‍പ്പന്നങ്ങളാണ് ജനുവരി ഇരുപത്താറിനു മുന്‍പേ ഒരുങ്ങുന്നത്.

ഓണ്‍ലൈന്‍ പ്രോഡക്റ്റുകള്‍ വാങ്ങിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഏറ്റവും പ്രധാനം വില തന്നെ. വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ വില വിവിധ സൈറ്റുകളില്‍ താരതമ്യപ്പെടുത്തി നോക്കിയിട്ടേ വാങ്ങിക്കാവൂ. പേ ടിഎം പോലെയുള്ള ചില സൈറ്റുകള്‍ ഇപ്പോള്‍ ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്. ഇതില്‍ത്തന്നെ പലതും ഫ്‌ലാഷ് വില്‍പ്പനയാണ്.

ക്യാഷ് ബാക്ക് വില്‍പ്പനയിലും പറ്റിക്കപ്പെടാന്‍ സാധ്യതകള്‍ ഏറെയാണ്. അതുകൊണ്ടുതന്നെ ക്യാഷ് ബാക്ക് തരുമ്പോള്‍ സാധനത്തിന്റെ യഥാര്‍ത്ഥവില അറിയാന്‍ ശ്രമിക്കണം. അനുകരണങ്ങളും ഓണ്‍ലൈനില്‍ തന്നെ വില്‍പ്പന തുടങ്ങിയതിനാല്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളോടു കൂടിയ സാധനങ്ങള്‍ ആണോ വാങ്ങിക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.ആമസോണില്‍ സിറ്റിബാങ്ക് ഉപഭോക്താക്കള്‍ക്കും സ്‌നാപ്ഡീലില്‍ അമേരിക്കന്‍ എക്‌സ്പ്രസ്, യെസ് ബാങ്ക് ഉപഭോക്താക്കള്‍ക്കുമാണ് ക്യാഷ് ബാക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്യാഷ്ബാക്കുകള്‍ കൂടിയാവുമ്പോള്‍ ഷോപ്പിംഗ് ശരിക്കും ഉത്സവം തന്നെയാവും. ഇത്തവണ ആഘോഷവേളയില്‍ ഓണ്‍ലൈന്‍ വിപണിയില്‍ എത്തിയിരിക്കുന്ന ചില പ്രധാന ഉല്‍പ്പന്നങ്ങളെ പരിചയപ്പെടാം.

1. സോണി പ്ലേ സ്റ്റേഷന്‍ 4 1TB

കാത്തിരുന്നു കണ്ണു കഴച്ചവര്‍ക്ക് ഡിസ്കൗണ്ട് നിരക്കില്‍ സോണി പ്ലേ സ്റ്റേഷന്‍ വാങ്ങിക്കാനുള്ള അസുലഭ അവസരമാണ് കൈവന്നിരിക്കുന്നത്. ആമസോണില്‍ സോണിയുടെ 37,690 രൂപ വിലവരുന്ന ഗെയിമിംഗ് കണ്‍സോളിന് 33,900 രൂപയാണ് ഈ സീസണിലെ വില. ഗോഡ് ഓഫ് വാര്‍, ഇന്‍ഫെയ്മസ് സെക്കന്റ് സണ്‍ എന്നീ ഗെയിമുകളോട് കൂടിയാണ് പ്ലേ സ്റ്റേഷന്‍ വരുന്നത്. 1 ടിബി വരുന്ന മെമ്മറി ഡിജിറ്റല്‍ ഗെയിമിങ്ങിന് ഉത്തമമാണ്. മാത്രമല്ല, അപ്‌ഗ്രേഡ് ചെയ്യാവുന്ന ഹാര്‍ഡ് ഡിസ്‌കാണ് ഇതിനുള്ളത്. വാങ്ങിക്കുമ്പോള്‍ ഇതിന്‍റെ കൂടെ സോണിയുടെ പുതിയ DualShock 4 wireless cotnroller, mono headset, HDMI cable, USB cable, and a power cable എന്നിവയും ലഭിക്കും. ഒരു വര്‍ഷത്തെ വാറണ്ടിയും ഒപ്പം ഉണ്ട്.

2. എൽജി നെക്സസ് 5എക്സ് 16GB

അവസാനം എല്‍ജി നെക്‌സസിന്റെ വില ഇരുപത്തിനായിരത്തിനു അടുത്തെത്തിയിരിക്കുകയാണ്. 31,990 എം.ആര്‍.പിയുള്ള ഇത് ആമസോണില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത് വെറും 20,990 രൂപയ്ക്കാണ്. പുറത്തിറങ്ങിയതിനു ശേഷം നെക്സസിന്റെ ഏറ്റവും വലിയ വിലക്കുറവാണിത്. 5-5.2inch ഡിസ്‌പ്ലേ സൈസുള്ള ആന്‍ഡ്രോയിഡ് ഡിവൈസ് വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് LG Nexus 5X . ഫുള്‍ HD യിലുള്ള സ്ക്രീന്‍ മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നു. ഇതിന്റെ 12.3 MP ക്യാമറയില്‍ മേന്മയേറിയ വിഡിയോ റെക്കോര്‍ഡിംഗിനുള്ള ഓപ്ഷന്‍സ് ഉണ്ട്. 5MP ഫ്രണ്ട് ക്യാമറയില്‍ സൂപ്പര്‍ സെല്‍ഫികള്‍ എടുക്കാം. Snapdragon 808 SoC ന്‍റെ കരുത്തുമായെത്തുന്ന നെക്‌സസിന് hexacore processor, 2GB RAM എന്നിവയും അടങ്ങിയിരിക്കുന്നു. Android 6.0 (Marshmallow)ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

lg-nexus-5x

3. ജെബിഎൽ എസ്ബി250 സൗണ്ട്ബാർ (JBL SB250 soundbar)

39,990 രൂപ വിലയുള്ള ഈ പ്രോഡക്റ്റ് സ്‌നാപ്ഡീല്‍ വിപണിയില്‍ എത്തിക്കുന്നത് വെറും 15,990 രൂപയ്ക്കാണ്. ബ്ലൂടൂത്തോടു കൂടിയ wireless sub-woofer ഇതിന്റെ പ്രത്യേകതയാണ്. കംപ്യൂട്ടർ, ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയ്ക്കൊപ്പവും കൂടാതെ ബിഗ് സ്‌ക്രീന്‍ ടെലിവിഷനൊപ്പവും ഇത് ഉപയോഗിക്കാം. ശബ്ദക്രമീകരണത്തിനായുള്ള റിമോട്ട് കണ്ട്രോള്‍, 3.5mm അനലോഗ് കേബിൾ, ഒപ്റ്റിക്കൽ കേബിൾ എന്നിവയും കൂടെ ലഭിക്കുന്നതാണ്.

4. എൽജി 43 ഇഞ്ച് അൾട്ര എച്ച്ഡി ടിവി

ബഡ്ജറ്റിലൊതുങ്ങുന്ന ഹൈ റെസല്യൂഷന്‍ ടിവി എന്ന നിലയില്‍ ഏറെ പ്രിയങ്കരമാണ് എല്‍.ജിയുടെ 43inch utlra HD TV. 79,900 രൂപ എം.ആര്‍.പിയുള്ള ഇത് ആമസോണ്‍ ലഭ്യമാക്കുന്നത് 57,999 രൂപയ്ക്കാണ്. രണ്ടു USB പോര്‍ട്ടുകളും രണ്ടു HDMI പോര്‍ട്ടുകളും അടങ്ങിയിരിക്കുന്നു. IPS display panel മികച്ച തെളിമയേറിയ ദൃശ്യാനുഭവം കാഴ്ച വയ്ക്കുന്നു. webOS 2.0 യില്‍ പ്രവര്‍ത്തിക്കുന്ന ടിവിയില്‍ YouTube, Gaana തുടങ്ങിയ ചില ആപ്പുകളും പ്ലേ ചെയ്യാം എന്ന പ്രത്യേകത കൂടിയുണ്ട്.

5. സോണി ഐഎൽസിഇ 3500ജെ (Sony ILCE3500J with SEL 1850 lens)

പോക്കറ്റിലൊതുങ്ങുന്ന വിലയ്ക്ക് നല്ല ക്യാമറ തെരഞ്ഞു നടക്കുകയാണോ നിങ്ങള്‍? ആണെങ്കില്‍ മികച്ച അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. Sony ILCE3500J ക്യാമറയുടെ വില ഇപ്പോള്‍ 25,990ത്തില്‍ നിന്നും 21,280 രൂപയായി കുറഞ്ഞിരിക്കുന്നു. SEL 1850 ലെന്‍സിനൊപ്പം എത്തുന്ന ഈ ക്യാമറയ്ക്ക് രണ്ടു വര്‍ഷം വാറന്റിയുമുണ്ട്.

Exmor APS HD CMOS sensor വിഡിയോ ഫുള്‍ HD യില്‍ റെക്കോര്‍ഡ് ചെയ്യാന്‍ സഹായിക്കുന്നു. BIONZ image processor നോടു കൂടി എത്തുന്ന ക്യാമറയില്‍ builtin special effects,builtin flash എന്നീ ഫീച്ചറുകളും ഉണ്ട്.

6. ഷവോമി റെഡ്മി നോട്ട് പ്രൈം 16 ജിബി (Xiaomi Redmi Note Prime 16GB)

ഷവോമി റെഡ്മി നോട്ട് പ്രൈമിന്റെ വില ഇപ്പോള്‍ 9000 ല്‍ നിന്നും എണ്ണായിരം ആയാണ് സീസന്‍ വില്‍പ്പന. സിറ്റിബാങ്ക് ഉപഭോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് ഓഫറും ഉണ്ട്.

xiaomi-redmi-note-2

ഷോപ്പിംഗ് ചെയ്യുമ്പോള്‍ വെബ്‌സൈറ്റ് ഉപയോക്താക്കള്‍ക്ക് പത്തു ശതമാനവും ആപ്പില്‍ പതിനഞ്ചു ശതമാനവും ആണ് ഈ പ്രോഡക്റ്റിന്റെ കാഷ്ബാക്ക്. 5.5ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ,13 എംപി പ്രൈമറി ക്യാമറ എന്നീ ഫീച്ചറുകളോടു കൂടിയ സ്മാര്‍ട്ട് ഫോണില്‍ Android 4.4 കിറ്റ്കാറ്റ് ഓ എസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. സ്നാപ്ഡ്രാഗൻ 410 SoC ന്റെ കരുത്തേറിയ സപ്പോര്‍ട്ടിനൊപ്പം ക്വാഡ്കോർ പ്രോസസർ, അഡ്രിനോ 306 ജിപിയു എന്നിവയുമുണ്ട്. രണ്ടു ഫോര്‍ ജി സിമ്മുകള്‍ ഒരേസമയം ഇതില്‍ ഉപയോഗിക്കാനാവും.

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.