Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരട്ടി ഡേറ്റാ ഓഫർ നൽകി ബിഎസ്എൻഎൽ ഹോളി, 291 ന് 28ജിബി ഡേറ്റ!

BSNL

രാജ്യത്തെ പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ വീണ്ടും വൻ ഓഫറുകളുമായി രംഗത്ത്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ തുടങ്ങിവെച്ച ഓഫർ മൽസരം ഇപ്പോഴും തുടരുകയാണ്. ഹോളി ആഘോഷത്തോടനുബന്ധിച്ചാണ് പുതിയ ഡേറ്റാ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്.

നിലവിലെ ഡേറ്റാ പാക്കുകളായ 156, 198, 291, 549 എന്നിവയെല്ലാം പുതുക്കി. 156 രൂപ പാക്കിൽ ഏഴു ജിബി ഡേറ്റ 28 ദിവസം ഉപയോഗിക്കാം. നിലവിൽ ഈ പാക്കിൽ 10 ദിവസത്തേക്ക് 4ജിബി ഡേറ്റയാണ് ലഭിക്കുന്നത്. 198 പാക്കിൽ 4ജിബി അധികഡേറ്റ നൽകും.

291 രൂപ പാക്കിൽ 28 ദിവസത്തേക്ക് 28 ജിബി ഡേറ്റയും ലഭിക്കും. നിലവിൽ ബിഎസ്എൻഎല്ലിന്റെ ഏറ്റവും മികച്ച പാക്കാണിത്. 549 രൂപ പാക്കിൽ 30 ജിബി ഡേറ്റ 30 ദിവസത്തേക്ക് ലഭിക്കും. നിലവിൽ 15 ജിബിയാണ് ഈ പാക്കിൽ നൽകുന്നത്. നേരത്തെ 78 രൂപയ്ക്ക് റീചാർജ് ചെയ്താൽ 5 ദിവസത്തേക്ക് 2ജിബി 3ജി ഡേറ്റ ലഭിക്കുന്ന ഓഫറുകളും അവതരിപ്പിച്ചിരുന്നു. ബിഎസ്എൻഎല്ലിന്റെ ഈ ഓഫർ 3ജി വരിക്കാർക്ക് മേയ് ആറു വരെ ലഭിക്കും.

Your Rating: